ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷപ്രസംഗംനടത്തുന്നു.
അടൂർ: ഓർത്തഡോക്സ് സഭയുടെ അടൂര്‍ -കടമ്പനാട് ഭദ്രാസന വികസനത്തിന്റെ ഭാഗമായി വിവിധ പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം പറഞ്ഞു. മണക്കാല കൊറ്റനല്ലൂർ മാർത്ത് ശ്മൂനി ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഭദ്രാസന കൗൺസിൽ ഇടവക പ്രതിനിധികളുടെ വാർഷിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചായലോട്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ആംഫി തിയേറ്റർ ക്യാമ്പ് സെന്ററിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും അടൂരിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതിനുള്ള നടപടികൾക്ക് ഭദ്രാസന വാർഷികയോഗം അംഗീകാരം നൽകിയതായും അദ്ദേഹം അറിയിച്ചു.
2025-26 വർഷത്തെ വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കും ഭദ്രാസന സെക്രട്ടറി ഫാ. കെ പി മാത്യൂസ് പ്ലാവിളയിൽ അവതരിപ്പിച്ചു.ഇടവക വികാരി ഫാ. മനു തങ്കച്ചൻ, ഫാ. റ്റിജു തോമസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ഡോ. മാത്യു വർഗീസ്, ഫാ. ഡോ ജോസ് ജോൺ, എസ് അനിമോൻ, ജിതിൻ തോമസ്, ജെൻസി കടുവെങ്കൽ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ഫിലിപ്പോസ് ഡാനിയേൽ, എ. കുഞ്ഞുമോൻ, ജോൺസൺ കെ. സഖറിയ, ജോസ് കളീക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews