x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍ പ​ദ്ധ​തി മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 26, 2026 12:25 AM IST | Updated: July 26, 2026 12:25 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ല്ല: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​ല്‍.​പി, യു.​പി വി​ഭാ​ഗ​ത്തി​ലെ .ടി ​പ​ഠ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കേ​ര​ളാ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ഫോ​ര്‍ എ​ജ്യൂ​ക്കേ​ഷ​ന്‍ (കൈ​റ്റ്) ന​ട​പ്പാ​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ നി​ര്‍​വ​ഹി​ച്ചു.

കൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 14 ജി​ല്ല​ക​ളി​ലും ഒ​രേ​സ​മ​യം സം​ഘ​ടി​പ്പി​ച്ച പ്രൈ​മ​റി സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ശി​ല്‍​പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ല്ല ശാ​ന്തി​നി​ല​യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങും മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍ പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക മാ​ര്‍​ഗ​രേ​ഖ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.

ഒ​ന്നു മു​ത​ല്‍ ഏ​ഴ് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളി​ല്‍ ക​ളി​യി​ലൂ​ടെ​യു​ള്ള പ​ഠ​നം , സ​ര്‍​ഗാ​ത്മ​ക​ത, സ്വ​യം​പ​ഠ​ന​ശേ​ഷി എ​ന്നി​വ വി​ക​സി​പ്പി​ക്കാ​നാ​ണ് ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന രീ​തി​യി​ലാ​ണ് ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍ ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക​വി​ദ്യ കു​ട്ടി​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം അ​വ​രു​ടെ ഡി​ജി​റ്റ​ല്‍​സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ന്‍ സൈ​ബ​ര്‍ സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ള്‍ 2026 ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കും. ഇ​തി​നാ​യി സ്‌​കൂ​ളു​ക​ളി​ലെ സൈ​ബ​ര്‍ സേ​ഫ്റ്റി ക​മ്മി​റ്റി​ക​ള്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി മു​ഴു​വ​ന്‍ ഐ​ടി കോ​ഓര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും കൈ​റ്റ് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കു​മെ​ന്ന് കൈ​റ്റ് സി.​ഇ.​ഒ കെ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു .ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ മ​നു മാ​ത്യു, മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​രാ​യ എ​സ് ഗി​രീ​ഷ് കു​മാ​ർ, കെ ​ജി അ​ഭി​ലാ​ഷ്, സി ​കെ ജ​യേ​ഷ്, ബ്ലെ​സി ഫി​ലി​പ്പ്, റോ​ബി ചെ​റി​യാ​ന്‍, ആ​ര്‍ താ​രാ​ച​ന്ദ്ര​ൻ, ആ​ര്‍ അ​ഭി​ജി​ത് എ​ന്നി​വ​ര്‍ ജി​ല്ല​യി​ല്‍ വി​വി​ധ സെ​ഷ​നു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു . ജൂ​ലൈ 28, 29 തീ​യ​തി​ക​ളി​ല്‍ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും.

 

Tags : NattuVishasham DistrictNews

Recent News

Corehub Up