Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Candidate Decision

Europe

യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ച്ച​ത് മികവുറ്റ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം: പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യുകെ

ലണ്ടൻ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മിന്നും ജയം നേടിയ യുഡിഎ​ഫ് നേ​തൃ​ത്വ​ത്തി​നും കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കും അഭിനന്ദനം നേർന്ന് പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യുകെയു​ടെ നേ​തൃ​ത്വം.

കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.ജെ. ജോ​സ​ഫി​ന്‍റെ ദീ​ർ​ഘ ദൃ​ഷ്ടി​യോ​ടെ​യു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ന​യ​മാ​ണ് ഈ ​വ​ലി​യ വി​ജ​യ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

പു​തു​മു​ഖ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യ​തി​ന്‍റെ ഫ​ല​മാ​യി പാ​ർ​ട്ടി മ​ത്സ​രി​ച്ച എട്ട് സീ​റ്റു​ക​ളി​ൽ ഏഴ് എ​ണ്ണം നേ​ടി​യ​പ്പോ​ൾ, എ​ൽഡിഎ​ഫ് ഭാ​ഗ​ത്ത് മ​ത്സ​രി​ച്ച മ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് വി​ഭാ​ഗ​ങ്ങ​ൾ എ​ല്ലാ​സീ​റ്റു​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട​തും ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​എ​ൽ​എ​മാ​രാ​യ മോ​ൻ​സ് ജോ​സ​ഫ്, അ​പു ജോ​ൺ ജോ​സ​ഫ്, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, ഷി​ബു തെ​ക്കും​പു​റം, വ​ർ​ഗീ​സ് മാ​മ്മ​ൻ, റെ​ജി ചെ​റി​യാ​ൻ, വി​നു ജോ​ബ് എ​ന്നി​വ​ർ​ക്ക് ജ​ന​സേ​വ​ന​ത്തി​ൽ വി​ജ​യ​ക​ര​മാ​യ കാ​ല​ഘ​ട്ടം ആ​ശം​സി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ വ​ള​രെ കു​റ​ഞ്ഞ വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട ഷൈ​ജി ഒ​ട്ട​പ്പി​ള്ളി​ലി​ന്‍റെ പ​രി​ശ്ര​മ​ത്തെ​യും യോ​ഗം അ​ഭി​ന​ന്ദി​ച്ചു. അ​ടു​ത്ത അ​വ​സ​ര​ത്തി​ൽ വി​ജ​യം കൈ​വ​രി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​വും യോ​ഗം രേ​ഖ​പ്പെ​ടു​ത്തി.

പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വാ​ങ്ങു​ന്ന​തി​നാ​ൽ, മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യ​മി​ച്ച മ​ല​യാ​ളം മി​ഷ​ൻ യു​കെ, ലോ​ക കേ​ര​ള സ​ഭ എ​ന്നി​വ​യി​ൽ നി​യ​മി​ത്ര​യാ​വ​ർ എ​ല്ല​വ​രും സ്വ​യം രാ​ജി​വ​ച്ചു പു​റ​ത്തു​പോ​ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ന് പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ളം​തു​രു​ത്തി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​പ്സ​ൺ തോ​മ​സ് എ​ട്ടു​തൊ​ട്ടി​യി​ൽ പ്ര​വാ​സി കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ബി​നോ​യ് പൊ​ന്നാ​ട്ട്, ജോ​സ് പ​ര​പ്പ​നാ​ട്ട്, ജെ​റി ഉ​ഴു​ന്നാ​ലി​ൽ, വി​നോ​ദ് ച​ന്ദ്ര​പ്പ​ളി​യി​ൽ, സി​ബി കാ​വു​കാ​ട്ട്, തോ​മ​സ് ജോ​ണി, ലി​ട്ടു ടോ​മി, ജെ​ഫ് ത​ഴ​ത്തേ​ട്ട്, ക്രി​സ്, തോ​മ​സ് ക​ണ്ട​ത്തി​ങ്ക​ര, ജോ​ഷി, ജോ​യാ​സ് ജോ​ൺ, ബേ​ബി ജോ​ൺ, ജി​ൽ​സ​ൺ ജോ​സ് ഒ​ലി​ക്ക​ൽ, ഷാ​ജി​മോ​ൻ കൊ​ളി​യി​യി​ൽ, ജെ​യിം​സ്, ജോ​ണി ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up