x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍


Published: November 13, 2025 05:05 AM IST | Updated: November 13, 2025 05:34 AM IST

ക​ടു​ത്തു​രു​ത്തി: നാ​ടും ന​ഗ​ര​വും തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍. ഇ​ന്നും നാ​ളെ​യു​മാ​യി സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കും. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍നി​ന്നു വി​ത്യ​സ്ത​മാ​യി സീ​റ്റുധാ​ര​ണ​യി​ലും സ്ഥാ​നാ​ര്‍​ഥിനി​ര്‍​ണ​യ​ത്തി​ലും മു​ന്നേ​റാ​ന്‍ യുഡി​എ​ഫി​നാ​യി​ട്ടു​ണ്ട്. പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും യുഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിക​ള്‍ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചുകഴിഞ്ഞു. എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എം, കേ​ര​ളകോ​ണ്‍​ഗ്ര​സ്-എം, ​സി​പി​ഐ ക​ക്ഷി​ക​ള്‍ ത​മ്മി​ല്‍ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ധാ​ര​ണ​യായിട്ടു​ണ്ടെ​ങ്കി​ലും പ്ര​ഖ്യാ​പ​നം ന​ട​ത്താ​ന്‍ ഇ​നി​യും ആ​യി​ട്ടി​ല്ല. ബി​ജെ​പി​യും പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്ഥാ​നാ​ര്‍​ഥിപ്ര​ഖ്യാ​പ​നം ന​ട​ത്തി പ്ര​ച​ാര​ണം ആ​രം​ഭി​ച്ചു.


ക​ടു​ത്തു​രു​ത്തി


ഒ​രു സീ​റ്റ് വ​ര്‍​ധി​ച്ച ക​ടു​ത്തു​രു​ത്തി​യി​ല്‍ ഇ​ക്കു​റി 20 വാ​ര്‍​ഡു​കളുണ്ട്. യുഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സ് 13ലും ​കേ​ര​ള കോ​ണ്‍​ഗ്ര​സ് ഏ​ഴി​ട​ത്തും മ​ത്സ​രി​ക്കാ​ന്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സ് 13 വാ​ര്‍​ഡി​ലെയും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​യിക്കഴി​ഞ്ഞു. കേ​ര​ളകോ​ണ്‍​ഗ്ര​സിന്‍റെ സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച് ഇ​ന്ന് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് മ​ണ്ഡ​ലം നേ​തൃ​ത്വം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.


എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എം ഒ​മ്പ​തി​ലും കേ​ര​ളകോ​ണ്‍​ഗ്ര​സ്-എം എ​ട്ടു സീറ്റിലും സി​പി​ഐ മൂ​ന്നി​ട​ത്തും മ​ത്സ​രി​ക്കാ​നാ​ണ് ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്. കേ​ര​ളകോ​ണ്‍​ഗ്ര​സ്-എ​മ്മി​ലെ ഒ​രു നേ​താ​വ് സീ​റ്റി​നാ​യി കേ​ര​ളകോ​ണ്‍​ഗ്ര​സു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​താ​യും ശ്രുതി​യു​ണ്ട്. ബി​ജെ​പി 20 വാ​ര്‍​ഡുകളിലും മ​ത്സ​രി​ക്കും.

ഞീ​ഴൂ​ര്‍


15 വാ​ര്‍​ഡു​ക​ളാ​ണ് ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ളി​ല്‍ സീ​റ്റ് സം​ബ​ന്ധി​ച്ച ധാ​ര​ണ​ക​ളാ​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടി​ല്ല. യുഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സ് 11ഉം ​കേ​ര​ളകോ​ണ്‍​ഗ്ര​സ് നാ​ലി​ട​ത്തും മ​ത്സ​രി​ക്കാ​നാ​ണ് ധാ​ര​ണ. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​രു സീ​റ്റി​ല്‍ പൊ​തു​സ്ഥാ​നാ​ര്‍​ഥിയെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നു കേ​ര​ളകോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെട്ടി​ട്ടു​ണ്ട്. എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എം ഏ​ഴ് കേ​ര​ളകോ​ണ്‍​ഗ്ര​സ്-എം ​ആ​റ് സി​പി​ഐ ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ധാ​ര​ണ.


സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ഇ​രു മു​ന്ന​ണി​ക​ളും ഇ​ന്നു ന​ട​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബി​ജെ​പി പ​ല വാ​ര്‍​ഡി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചുകഴിഞ്ഞു. ബി​ഡിജെഎ​സു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​ല്ലെ​ങ്കി​ല്‍ 15 വാ​ര്‍​ഡി​ലും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തും.


മാ​ഞ്ഞൂ​ര്‍


മേ​ഖ​ല​യി​ല്‍ സീ​റ്റുധാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി സ്ഥാ​നാ​ര്‍​ഥിക​ളെ പ്ര​ഖ്യാ​പി​ച്ച് ഏ​റ്റ​വും ആ​ദ്യം തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത് മാ​ഞ്ഞൂ​രി​ലെ യുഡി​എ​ഫാ​ണ്. ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പേ ഇ​വി​ടെ കോ​ണ്‍​ഗ്ര​സ്, കേ​ര​ളകോ​ണ്‍​ഗ്ര​സ് സീ​റ്റുധാ​ര​ണ പൂ​ര്‍​ത്തി​യാ​യി. 19 വാ​ര്‍​ഡി​ലും യുഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചു. 19 വാ​ര്‍​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് 15 ഇ​ട​ത്തും കേ​ര​ളകോ​ണ്‍​ഗ്ര​സ് നാ​ലി​ട​ത്തു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.


എ​ല്‍​ഡി​എ​ഫി​ല്‍ കേ​ര​ളകോ​ണ്‍​ഗ്ര​സ്-എം ​പ​ത്തി​ലും സി​പി​എം എ​ട്ടി​ട​ത്തും സി​പി​ഐ ഒ​രി​ട​ത്തു​മാ​ണ് മ​ത്സ​രി​ക്കു​ക. ബി​ജെ​പി 19 വാ​ര്‍​ഡി​ലും മ​ത്സ​രി​ക്കും.


മു​ള​ക്കു​ളം


15 വാ​ര്‍​ഡു​ക​ളു​ള്ള മു​ള​ക്കു​ള​ത്ത് യുഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സ് 13 സീ​റ്റി​ലും കേ​ര​ളകോ​ണ്‍​ഗ്ര​സ് നാ​ലി​ട​ത്തും കേ​ര​ളകോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബി​ന് ഒ​ന്നും എ​ന്നി​ങ്ങ​നെ​യാ​ണ് ധാ​ര​ണ​യാ​യി​ട്ടു​ള്ള​ത്. 16-ാം വാ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെട്ട ചി​ല ത​ര്‍​ക്ക​ങ്ങ​ള്‍ യു​ഡി​എ​ഫി​ലു​ണ്ടാ​യി​രു​ന്നു. ഇ​തു പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എം ഒ​മ്പ​തി​ട​ത്തും കേ​ര​ളകോ​ണ്‍​ഗ്ര​സ്-എം ​ആ​റി​ട​ത്തും സി​പി​ഐ മൂ​ന്നി​ട​ത്തും മ​ത്സ​രി​ക്കാ​നാ​ണ് ധാ​ര​ണ​യാ​യി​ട്ടു​ള്ള​തെ​ന്ന​റി​യു​ന്നു. എ​ല്‍​ഡി​എ​ഫി​ല്‍ 14-ാം വാ​ര്‍​ഡ് സം​ബ​ന്ധി​ച്ചു സി​പി​എം-​കേ​ര​ളകോ​ണ്‍​ഗ്ര​സ്-എം ​ത​ര്‍​ക്ക​മു​ണ്ട്.​എ​ന്‍​ഡി​എ​യി​ല്‍ ബി​ജെ​പി 16 സീ​റ്റി​ലും ബി​ഡി​ജെ​എ​സ് ര​ണ്ടി​ട​ത്തും മ​ത്സ​രി​ക്കും.


ക​ല്ല​റ


14 വാ​ര്‍​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ല്‍ യുഡി​എ​ഫ് മു​ന്ന​ണി​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ​ത്തി​ട​ത്തും കേ​ര​ളകോ​ണ്‍​ഗ്ര​സ് നാ​ലി​ട​ത്തു​മെ​ന്നാ​ണ് ധാ​ര​ണ​യായി​രി​ക്കു​ന്ന​ത്.
എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എം ആ​റി​ട​ത്തും സി​പി​ഐ നാ​ലി​ട​ത്തും കേ​ര​ളകോ​ണ്‍​ഗ്ര​സ്-എം ​മൂ​ന്നി​ട​ത്തും മ​ത്സ​രി​ക്കാ​നാ​ണ് ഏ​ക​ദേ​ശ ധാ​ര​ണ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു സീ​റ്റി​ല്‍ സ്വ​ത​ന്ത്ര​നെ പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
എ​ന്‍​ഡി​എ​യി​ല്‍ ബി​ജെ​പി ഒ​മ്പ​ത് വാ​ര്‍​ഡു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബി​ഡി​ജെ​എ​സു​മാ​യി ധാ​ര​ണ​യി​ലെ​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ എ​ല്ലാ വാ​ര്‍​ഡി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം.

 

 

Tags : local nattuvishesham Candidate decision

Recent News

Corehub Up