Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Candidates First List

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടുഘ​ട്ട പ​ട്ടി​ക; ആ​ദ്യ​ പ​ട്ടി​ക​യി​ൽ നാ​ളെ ച​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ര​ണ്ടു ഘ​ട്ട​മാ​യി. ഇ​തി​ൽ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക ത​യാ​റാ​ക്കി സം​സ്ഥാ​ന നേ​തൃ​ത്വം ഡ​ൽ​ഹി​ക്കു പോ​യി. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രും മ​ത്സ​രി​ക്കാ​ൻ ഉ​റ​പ്പു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളും ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച് നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​രും ഉ​ൾ​പ്പെ​ട്ട പ​ട്ടി​ക​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ത​യാ​റാ​ക്കി കേ​ന്ദ്ര സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്കു കൈ​മാ​റി​യ​ത്.

സ്ക്രീ​നിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ മ​ധു​സൂ​ദ​ന​ൻ മി​സ്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ലെ പേ​രു​ക​ളും വി​ജ​യ​സാ​ധ്യ​ത​യും ച​ർ​ച്ച ചെ​യ്യും. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​രാ​ണ് ഡ​ൽ​ഹി​ക്കു പോ​യ​ത്.

സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രാ​യ 19 പേ​രു​ടെ പേ​രു​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്. മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​നി​ന്നു​ള്ള കെ. ​ബാ​ബു, ലൈം​ഗി​ക​പീ​ഡ​ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട പാ​ല​ക്കാ​ട്ടു​നി​ന്നു​ള്ള രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എ​ന്നി​വ​ർ ഒ​ഴി​കെ​യു​ള്ള​വ​രു​ടെ പേ​രു​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്.

മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളും ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച് നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷ​വും മ​ണ്ഡ​ലം കേ​ന്ദ്ര​മാ​ക്കി അ​ഞ്ചു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി.​ടി. ബ​ല​റാ​മി​നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും ആ​ദ്യ പ​ട്ടി​ക​യി​ലു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് ന​യി​ക്കു​ന്ന യു​ഡി​എ​ഫി​ന്‍റെ പു​തു​യു​ഗ യാ​ത്ര​യ്ക്ക് ഞാ​യ​റാ​ഴ്ച അ​വ​ധി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേ​താ​ക്ക​ൾ ഡ​ൽ​ഹി​ക്കു പോ​കു​ന്ന​ത്.

പോ​​​​​ഷ​​​​​കസം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ​​​​​ക്കും പ്രാ​​​​​മു​​​​​ഖ്യം

യൂ​​​​​ത്ത് കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ന് സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഒ.​​​​​ജെ. ജ​​​​​നീ​​​​​ഷി​​​​​ന് അ​​​​​ട​​​​​ക്കം നാ​​​​​ലു സീ​​​​​റ്റു​​​​​ക​​​​​ൾ വ​​​​​രെ ന​​​​​ൽ​​​​​കും. 10 സീ​​​​​റ്റു​​​​​ക​​​​​ൾ വേ​​​​​ണ​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു യൂ​​​​​ത്ത് കോ​​​​​ണ്‍​ഗ്ര​​​​​സ് ആ​​​​​വ​​​​​ശ്യം. കെ​​​​​എ​​​​​സ്‌​​​​​യു സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ലോ​​​​​ഷ്യ​​​​​സ് സേ​​​​​വ്യ​​​​​റി​​​​​നും സീ​​​​​റ്റു​​​​​ണ്ടാ​​​​​കും. മ​​​​​ഹി​​​​​ളാ കോ​​​​​ണ്‍​ഗ്ര​​​​​സ് ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ​​​​​ക്കും നാ​​​​​ല് സീ​​​​​റ്റ് വ​​​​​രെ ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് സൂ​​​​​ച​​​​​ന.

ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ 50 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ പ​​​​​ട്ടി​​​​​ക​​​​​യാ​​​​​ണ് ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ​​​​​ത്. പ​​​​​രാ​​​​​മ​​​​​വ​​​​​ധി ഒ​​​​​റ്റ​​​​​പ്പേ​​​​​രു​​​​​ള്ള പ​​​​​ട്ടി​​​​​ക​​​​​യാ​​​​​ണ് ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ​​​​​ത്. എ​​​​​ന്നാ​​​​​ൽ, ചി​​​​​ല​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ത​​​​​ർ​​​​​ക്ക​​​​​ങ്ങ​​​​​ൾ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ 35- 45 വ​​​​​രെ​​​​​യു​​​​​ള്ള പേ​​​​​രു​​​​​ക​​​​​ളാ​​​​​കും ഇ​​​​​ന്നു കേ​​​​​ന്ദ്ര സ്ക്രീ​​​​​നിം​​​​​ഗ് ക​​​​​മ്മി​​​​​റ്റി​​​​​ക്ക് കൈ​​​​​മാ​​​​​റു​​​​​ക.

ജി​​​​​ല്ല​​​​​യി​​​​​ലെ പ്ര​​​​​ധാ​​​​​ന നേ​​​​​താ​​​​​ക്ക​​​​​ൾ ന​​​​​ൽ​​​​​കി​​​​​യ പേ​​​​​രു​​​​​ക​​​​​ൾ, വി​​​​​വി​​​​​ധ സ​​​​​ർ​​​​​വേ​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ക​​​​​ണ്ടെ​​​​​ത്തി​​​​​യ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ അ​​​​​ട​​​​​ങ്ങി​​​​​യ ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട പ​​​​​ട്ടി​​​​​ക പു​​​​​തു​​​​​യു​​​​​ഗ യാ​​​​​ത്ര സ​​​​​മീ​​​​​പി​​​​​ച്ച ശേ​​​​​ഷം കേ​​​​​ന്ദ്ര സ്ക്രീ​​​​​നിം​​​​​ഗ് ക​​​​​മ്മി​​​​​റ്റി​​​​​ക്ക് കൈ​​​​​മാ​​​​​റും.

Latest News

Corehub Up