എസ്.എൻ.പുരം: യുഡിഎഫ് സർക്കാർ ജനങ്ങളെ ദുരിതത്തിലാക്കുന്ന തരത്തിൽ പവർകട്ട് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഎം എസ്.എൻ. പുരം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു. സിപിഎം ജില്ലാ കമ്മിറ്റിഅംഗം കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി.കെ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എസ്. മോഹനൻ, ഏരിയ കമ്മിറ്റി അംഗം എ.പി. ജയൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, കെ. രഘുനാഥ്, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.