Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Capture

ലബനനിലെ ബ്യൂഫോർട്ട് കോട്ട ഇസ്രേലി സേന പിടിച്ചെടുത്തു

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​ർ​​​ക്കെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന ഇ​​​സ്രേ​​​ലി സേ​​​ന തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന ബ്യൂ​​​ഫോ​​​ർ​​​ട്ട് കോ​​​ട്ട​​​യും അ​​​തു​​​ സ്ഥിതി ചെയ്യുന്ന മ​​​ല​​​നി​​​ര​​​യും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ഇ​​​തോ​​​ടെ തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലും വ​​​ട​​​ക്ക​​​ൻ ഇ​​​സ്രേ​​​ലി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഇ​​​സ്രേ​​​ലി സേ​​​നാ നി​​​രീ​​​ക്ഷ​​​ണം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​കും. ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​ർ വ​​​ട​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സേ​​​ന​​​യു​​​ടെ നേ​​​ട്ടം. കോ​​​ട്ട പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഒ​​​രു ഇ​​​സ്രേ​​​ലി ഭ​​​ട​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഇ​​​റാ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​ർ ബ്യൂ​​​ഫോ​​​ർ​​​ട്ട് മ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്ക് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സേ​​​ന അ​​​റി​​​യി​​​ച്ചു.

900 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള കോ​​​ട്ട 1982ലും ​​​ഇ​​​സ്ര​​​യേ​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. 2000ൽ ​​​ല​​​ബ​​​ന​​​നി​​​ൽ​​​നി​​​ന്ന് പി​​​ൻ​​​വാ​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​​ണ് കോ​​​ട്ട വി​​​ട്ടു​​​കൊ​​​ടു​​​ത്ത​​​ത്.

ബ്യൂ​​​ഫോ​​​ർ​​​ട്ട് മ​​​ല​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള ന​​​ബാ​​​ത്തി​​​യ പ്ര​​​ദേ​​​ശ​​​ത്തും ഇ​​​സ്രേ​​​ലി സേ​​​ന ഹി​​​സ്ബു​​​ള്ള​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്.

ഫെ​​​ബ്രു​​​വ​​​രി 28ന് ​​​യു​​​എ​​​സ് -ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​റാ​​​നി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് ഹി​​​സ്ബു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് ഹി​​​സ്ബു​​​ള്ള​​​യ്ക്കെ​​​തി​​​രേ ഇ​​​സ്ര​​​യേ​​​ൽ ആ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​ക്കി.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ലും ല​​​ബ​​​ന​​​നും ഏ​​​പ്രി​​​ൽ 17ന് ​​​വെ​​​ടി​​​നി​​​ർ​​​ത്ത​​​ലു​​​ണ്ടാ​​​ക്കി​​​യെ​​​ങ്കി​​​ലും ഹി​​​സ്ബു​​​ള്ള​​​യ്ക്കെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്.

തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന കൂ​​​ടെ​​​ക്കൂ​​​ടെ ബോം​​​ബി​​​ടു​​​ന്നു​​​ണ്ട്. ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 3,350 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും പ​​​ത്തു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളാ​​​വു​​​ക​​​യും ചെ​​​യ്തു.

International

11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന പിടികൂടി

കൊ​​​​​ളം​​​​​ബോ: അ​​​​​തി​​​​​ർ​​​​​ത്തി ക​​​​​ട​​​​​ന്ന് മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​നം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ച്ച് 11 ഇ​​​​​ന്ത്യ​​​​​ൻ മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളെ ല​​​​​ങ്ക​​​​​ൻ നാ​​​​​വി​​​​​ക​​​​​സേ​​​​​ന പി​​​​​ടി​​​​​കൂ​​​​​ടി. ഇ​​​​​വ​​​​​രു​​​​​ടെ വ​​​​​ള്ള​​​​​ങ്ങ​​​​​ളും വ​​​​​ല​​​​​ക​​​​​ളും ന​​​​​ശി​​​​​പ്പി​​​​​ച്ചു.

ല​​​​​ങ്ക​​​​​യു​​​​​ടെ വ​​​​​ട​​​​​ക്ക​​​​​ൻ പ്ര​​​​​വി​​​​​ശ്യ​​​​​യാ​​​​​യ ക​​​​​ങ്കേ​​​​​ശ​​​​​ൻ​​​​​തു​​​​​റൈ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് വ്യാ​​​​​ഴാ​​​​​ഴ്ച രാ​​​​​ത്രി പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ ഇ​​​​​വ​​​​​രെ മൈ​​​​​ലാ​​​​​ടി ഫി​​​​​ഷ​​​​​റീ​​​​​സ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റി​​​​​ലെ​​​​​ത്തി​​​​​ച്ച് തു​​​​​ട​​​​​ർ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​താ​​​​​യി വ​​​​​ക്താ​​​​​വ് ക​​​​​മാ​​​​​ൻ​​​​​ഡ​​​​​ർ ബു​​​​​ദ്ധി​​​​​ക സ​​​​​ന്പ​​​​​ത്ത് പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up