Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Captured

ഓ​ണം പ​ര​സ്യ​വി​പ​ണി കൈ​യ​ട​ക്കി വ​ള​പ്പി​ല

തൃ​​​ശൂ​​​ർ: ഓ​​​ണം പ​​​ര​​​സ്യ​​​വി​​​പ​​​ണി​​​യി​​​ൽ വ​​​മ്പ​​​ൻ മു​​​ന്നേ​​​റ്റ​​​വു​​​മാ​​​യി പ്ര​​​മു​​​ഖ പ​​​ര​​​സ്യ ഏ​​​ജ​​​ൻ​​​സി വ​​​ള​​​പ്പി​​​ല ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്. മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ പ​​​ര​​​സ്യ​​​സാ​​​ന്നി​​​ധ്യ​​​ത്തി​​​നൊ​​​പ്പം ബി​​​സി​​​ന​​​സ് മൂ​​​ല്യ​​​ത്തി​​​ൽ ഈ ​​​ഓ​​​ണ​​​ക്കാ​​​ല​​​ത്ത് 20 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡ് ബി​​​സി​​​ന​​​സാ​​​ണ് വ​​​ള​​​പ്പി​​​ല സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

പ്രി​​​ന്‍റ്, ഡി​​​ജി​​​റ്റ​​​ൽ, ഔ​​​ട്ട്ഡോ​​​ർ, റേ​​​ഡി​​​യോ, ടി​​​വി, സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ തു​​​ട​​​ങ്ങി മു​​​ഴു​​​വ​​​ൻ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലും വ​​​ള​​​പ്പി​​​ല നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി.

കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ൻ​​​നി​​​ര പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ദൃ​​​ശ്യ-​​​ശ്ര​​​വ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കും ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ​​​ര​​​സ്യ​​​വ​​​രു​​​മാ​​​നം നേ​​​ടി​​​ക്കൊ​​​ടു​​​ക്കു​​​ന്ന ഏ​​​ജ​​​ൻ​​​സി​​​യെ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് കാ​​​ൽ​​​നൂ​​​റ്റാ​​​ണ്ടി​​​നു​​​മേ​​​ലെ​​​യാ​​​യി വ​​​ള​​​പ്പി​​​ല ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് നി​​​ല​​​നി​​​ർ​​​ത്തു​​​ന്നു.

വ​​​ൻ​​​കി​​​ട ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ പ​​​ര​​​സ്യ​​​ങ്ങ​​​ൾ ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ലു​​​ള്ള കൃ​​​ത്യ​​​ത​​​യും ബ്രാ​​​ൻ​​​ഡു​​​ക​​​ൾ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി റീ​​​ച്ച് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തു​​​മാ​​​ണ് വ​​​ള​​​പ്പി​​​ല​​​യു​​​ടെ വി​​​ജ​​​യ​​​ര​​​ഹ​​​സ്യം.

ഈ ​​​ഓ​​​ണ​​​ക്കാ​​​ല​​​ത്ത് നൂ​​​റോ​​​ളം പ്ര​​​മു​​​ഖ റീ​​​ട്ടെ​​​യി​​​ൽ ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ ഓ​​​ണം ക്യാ​​​ന്പ​​​യ്നു​​​ക​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​തു വ​​​ള​​​പ്പി​​​ല​​​യാ​​​ണ്. എ​​​ല്ലാ ക്ല​​​യ​​​ന്‍റു​​​ക​​​ൾ​​​ക്കും മി​​​ക​​​ച്ച ഓ​​​ണം ബി​​​സി​​​ന​​​സ് ഉ​​​ണ്ടാ​​​ക്കി​​​ക്കൊ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു എ​​​ന്ന​​​താ​​​ണു ത​​​ങ്ങ​​​ളു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ നേ​​​ട്ട​​​മെ​​​ന്ന് വ​​​ള​​​പ്പി​​​ല ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​യിം​​​സ് വ​​​ള​​​പ്പി​​​ല പ​​​റ​​​ഞ്ഞു.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ നി​​​ല​​​വി​​​ൽ ഒ​​​ന്പ​​​തു ശാ​​​ഖ​​​ക​​​ളു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ൻ​​​നി​​​ര പ​​​ര​​​സ്യ ഏ​​​ജ​​​ൻ​​​സി​​​യാ​​​ണു വ​​​ള​​​പ്പി​​​ല ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്.

Kerala

ആ​ശ്വാ​സം; അ​യ്യ​ന്‍​കു​ന്നു​കാ​രെ വി​റ​പ്പി​ച്ച ക​ടു​വ​കൂ​ട്ടി​ലാ​യി

ക​ണ്ണൂ​ര്‍: അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ത്തും​ക​ട​വി​ല്‍ ഭീ​തി​പ​ര​ത്തി​യ ക​ടു​വ കൂ​ട്ടി​ലാ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ വ​ന​പാ​ല​ക​ര്‍ സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് ക​ടു​വ കു​ടു​ങ്ങി​യ​ത്.

പ​ത്ത് വ​യ​സ് തോ​ന്നി​ക്കു​ന്ന ക​ടു​വ​യെ വ​യ​നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. പാ​ല​ത്തും​ക​ട​വി​ലെ പു​ല്ലാ​ട്ടു​കു​ന്നേ​ല്‍ രൂ​പേ​ഷ് രാ​ഘ​വ​ന്‍റെ നാ​ലു പ​ശു​ക്ക​ളെ ക​ടു​വ ആ​ക്ര​മി​ച്ചു കൊ​ന്നി​രു​ന്നു.

കൂ​ട്ടി​ൽ ത​ളം കെ​ട്ടി​ക്കി​ട​ന്ന ര​ക്ത​ത്തി​ല്‍ ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ദം പ​തി​ഞ്ഞി​രു​ന്നു. പ്ര​ദേ​ശ​ത്തെ പ​ശു​ക്ക​ളെ കൊ​ന്ന ക​ടു​വ​യാ​ണ് കൂ​ട്ടി​ലാ​യ​തെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

 

 

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ത​ല​സ്ഥാ​ന​മാ​യ മും​ബൈ​ക്ക​ടു​ത്ത് മി​രാ ഭ​യ​ന്ത​റി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പു​ലി​യെ പി​ടി​കൂ​ടി​യ​ത്. പു​ലി​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പു​ലി​യെ സ​ഞ്ജ​യ് ഗാ​ന്ധി നാ​ഷ​ണ​ൽ പാ​ർ​ക്കി​ലു​ള്ള ലെ​പ്പേ​ർ​ഡ് റെ​സ്ക്യൂ സെ​ന്‍റ​റി​ലേ​യ്ക്ക് മാ​റ്റും. തു​ട​ർ​ന്ന് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തും. പി​ന്നീ​ടാ​യി​രി​ക്കും പു​ലി​യെ തു​റ​ന്ന് വി​ട​ണോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മി​രാ ഭ​യ​ന്ത​റി​ലെ ഫ്ലാ​റ്റി​നു​ള്ളി​ലെ​ത്തി​യ പു​ലി അ​വി​ട​ത്തെ നി​വാ​സി​ക​ളെ ആ​ക്ര​മി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​റു ദി​വ​സം ക​ഴി​ഞ്ഞ് വി​വാ​ഹം ന​ട​ക്കേ​ണ്ട പെ​ൺ​കു​ട്ടി അ​ട​ക്ക​മു​ള്ള​വ​രാ​ണ് പു​ള്ളി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്ത് അ​ട​ക്കം പ​രി​ക്കു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വി​വാ​ഹ വീ​ടാ​യ​തി​നാ​ൽ ധാ​രാ​ളം ആ​ളു​ക​ള്‍ ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്നു.

പു​ലി​യെ അ​ക​ത്തി​ട്ട് പൂ​ട്ടി, ആ​ളു​ക​ള്‍ ഫ്ലാ​റ്റി​ന് പു​റ​ത്തി​റ​ങ്ങി ബ​ഹ​ളം വെ​ച്ചു, തു​ട​ര്‍​ന്നാ​ണ് ഫ​യ​ര്‍​ഫോ​ഴ്സും വ​നം​വ​കു​പ്പും സ്ഥ​ല​ത്തെ​ത്തു​ന്ന​ത്.

പു​ലി​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. പു​ലി​യു​ടെ സാ​ന്നി​ദ്ധ്യം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​ലി​യെ പി​ടി​കൂ​ടാ​നാ​യ​ത്.

Latest News

Corehub Up