Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Caught Fire

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു

അ​ടി​മാ​ലി: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടാ​ക്സി കാ​റി​ന് തീ​പി​ടി​ച്ചു. വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ  കാ​റി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് എ​ത്തി​യ ദ​മ്പ​തി​ക​ൾ മൂ​ന്നാ​റി​ലേ​ക്ക് ടാ​ക്സി കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 

കൊ​ല്ലം സ്വ​ദേ​ശി​യാ​യി​രു​ന്നു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഡ്രൈ​വ​ർ സീ​റ്റി​ന് സ​മീ​പ​ത്തു​നി​ന്ന് പു​ക​യു​ടെ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​റി​ൽ തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ദ​മ്പ​തി​ക​ളെ ഉ​ട​ൻ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. ഇ​വ​രു​ടെ ബാ​ഗു​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും വാ​ഹ​ന​ത്തി​ൽ​നി​ന്ന് മാ​റ്റി​യ​തി​നു പി​ന്നാ​ലെ തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.

അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​രു​ക​യും ചെ​യ്തു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ടി​മാ​ലി, നേ​ര്യ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. 

Latest News

Corehub Up