കൂടരഞ്ഞി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിൽ ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടുകൂടിയായിരുന്നു അപകടം. കക്കാടംപൊയിൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഡസ്റ്റർ കാറിൽ നിന്നാണ് യാത്രയ്ക്കിടെ പുക ഉയർന്നത്.
ഉടൻ തന്നെ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് കാറിൽ തീ ആളിപ്പടരുകയും വാഹനം പൂർണമായും കത്തിനശിക്കുകയും ചെയ്തു. മുക്കം ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Tags : nattu vishesham car caught fire