പ്രതീകാത്മക ചിത്രം
തുമ്പോളി: സെന്റ് തോമസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 427 മത് ദർശന തിരുനാൾ ആഘോഷത്തിന്റെ ക്രമീകരണയോഗം നടന്നു. എ.ഡി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുനാളിന്റെ നടത്തിപ്പിനായി ക്രമീകരിക്കേണ്ട നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.
വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സേവന നിർദ്ദേശങ്ങളിൽ പരിസരമലിനീകരണം, ആരോഗ്യപരിപാലനം, ഭക്ഷ്യസുരക്ഷ, ജനബാഹുല്യം ക്രമീകരിക്കാനുള്ള പൊലിസിന്റെ ജാഗ്രത എന്നീ കാര്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകും. കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തും.
തിരുനാളിനോട് അനുബന്ധിച്ച് പള്ളിയങ്കണത്തിൽ കച്ചവടം നടത്തുന്നവർ മുൻസിപ്പാലിറ്റി അനുമതി നേടേണ്ടതാണെന്നും നിർദേശിച്ചു. സബ് കളക്ടർ ഡോ.സി. ശിവശക്തിവേൽ, അമ്പലപ്പുഴ തഹസിൽദാർ കെ.പി. സൂസി, മുൻസിപ്പൽ വൈസ്-ചെയർമാൻ ജോസ് ചെല്ലപ്പൻ, പൊലിസ്, എക്സസൈസ്, ഫയർ, മെഡിക്കൽ, ആയുർവേദം, ഇലക്ട്രിസിറ്റി, മുനിസിപ്പാലിറ്റി, ഫുഡ് ആൻഡ് സേഫ്റ്റി മിഷൻ, വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വികാരി ഫാ. പോൾ ജെ. അറയ്ക്കൽ, സഹ വികാരി ഫാ. ആൽബിൻ മൈക്കിൾ അറയ്ക്കൽ, കൗൺസിലർ പി.വി. ബെനഡിക്ട് കൈക്കാരന്മാരായ യേശുദാസ് ആറാട്ടൂകുളം, പ്രിൻസ് വി.എസ്. വാലയിൽ, ഗ്ലാഡ്വിൻ ഫ്രാൻസിസ് ഞാറയ്ക്കൽതറ, മോൻസി ജോസഫ് തയ്യിൽ, പബ്ലിസിറ്റി കൺവീനർ എ.എക്സ്. ബേബി എന്നിവർ പങ്കെടുത്തു.
Tags :