ഓഡിറ്റോറിയം ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര: കലാലയങ്ങൾ സാമൂഹ്യ മാറ്റത്തിന്റെ ചാലകശക്തിയാണെന്നും സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാഭ്യാസമാണ് പുതിയ കാലത്തിനാവശ്യമെന്നും ഷാഫി പറമ്പിൽ എംപി അഭിപ്രായപ്പെട്ടു. പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാലയങ്ങൾ സമൂഹത്തിന്റെ സാംസ്കാരിക കേന്ദ്രങ്ങളാണെന്നും സർഗാത്മകമായ ഇടപെടലുകളിലൂടെ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും എംപി കൂട്ടിച്ചേർത്തു.
കോളജ് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അസെറ്റ് ചെയർമാൻസി.എച്ച്. ഇബ്രാഹിം കുട്ടി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രഫ. എം. മുഹമ്മദ് അസ്ലം റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളായ കെ. ഇമ്പിച്യാലി, ടി. അബ്ദുസലാം, കോളജ് സൂപ്രണ്ട് പി.ടി. ഇബ്രാഹിം, യൂനിയൻ ചെയർമാൻ സി.കെ. ആസിഫ്, കോളജ് കമ്മിറ്റി സെക്രട്ടറി എ.കെ. അബ്ദുൽ അസീസ്, സ്റ്റാഫ് സെക്രട്ടറി അനുഷ ശങ്കർ എന്നിവർ പ്രസംഗിച്ചു.
Tags :