എ. പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: സമഗ്രശിക്ഷാ കേരളം നടപ്പിലാക്കിയ എസ്എച്ച് വിആർ സർവേയിൽ പറളി ഉപജില്ലയിൽ എഴക്കാട് സെന്റ് ഡൊമിനിക്സ് സ്കൂളിന് ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചു.നേട്ടത്തിന്റെ ഭാഗമായി സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ നടത്തിയ അനുമോദന യോഗം എ. പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പിടിഎ പ്രസിഡന്റ് എ. അനൂപ് സ്വാഗതം പറഞ്ഞു.മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമദാസ് അധ്യക്ഷത വഹിച്ചു. ഫാ. സജി വട്ടുകളത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ ടെസി ഒപി പിടിഎ അംഗങ്ങളെയും എസ്എംസി അംഗങ്ങളെയും ആദരിച്ചു.
പറളി ബിപിസി സതീഷ്, മുണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ലക്ഷ്മിക്കുട്ടി, വാർഡ് മെംബർമാരായ വേലായുധൻ, പി.ആർ. രമ്യ, എസ്എംസി ചെയർമാൻ ഡെന്നിസ്, പിടിഎ വൈസ് പ്രസിഡന്റ് ടോമി കെ. ഫ്രാൻസിസ്, സ്കൂൾ ലീഡർ ഡെക്സ ഡെന്നിസ് പ്രധാന അധ്യാപിക സിസ്റ്റർ ജെസി, എംപിടിഎ പ്രസിഡന്റ് രേഷ്മ എന്നിവർ പ്രസംഗിച്ചു. പിടിഎ യുടെ നേതൃത്വത്തിൽ സ്കൂൾ മാനേജർ സിസ്റ്റർ ടെസി ഒപി, പ്രധാന അധ്യാപിക സിസ്റ്റർ ജെസി എന്നിവരെ ആദരിച്ചു.
Tags :