x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പേ​വാ​ർ​ഡ് യാഥാർഥ്യമാകും; പ​ദ്ധ​തി ടെ​ൻ​ഡ​റി​ലേ​ക്ക്

വെബ് ഡെസ്ക്
Published: November 6, 2026 12:51 AM IST | Updated: November 6, 2026 12:51 AM IST

പ്രതീകാത്മക ചിത്രം

ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പേ ​വാ​ർ​ഡ് നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി. കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ​യു​ടെ വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്ന് ര​ണ്ടു​കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.പ​ദ്ധ​തി രേ​ഖ അ​ന്തി​മ​മാ​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് ബി​ൽ​ഡിം​ഗ് വി​ഭാ​ഗം എ​ൻ​ജീ​നി​യ​റും സം​ഘ​വും ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. നാ​ലു​നി​ല​ക​ളി​ലാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പേ ​വാ​ർ​ഡാ​യി​രി​ക്കും സാ​ധ്യ​മാ​ക്കു​ക. ആ​യി​ര​ത്തി​യ​ഞ്ഞൂ​റി​ല​ധി​കം രോ​ഗി​ക​ൾ ദി​വ​സേ​ന ചി​കി​ത്സ തേ​ടു​ന്ന ആ​ശു​പ​ത്രി​യാ​യി ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി മാ​റി​യി​ട്ടു​ണ്ട്.

നൂ​റോ​ളം രോ​ഗി​ക​ൾ അ​ഡ്മി​ഷ​നു​മു​ണ്ട്. ക​ണ്ണ് ശാ​സ്ത്ര​ക്രി​യ, മു​ട്ട് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ, നി​ര​വ​ധി കീ ​ഹോ​ൾ സ​ർ​ജ​റി​ക​ൾ ന​ട​ത്തു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു​ണ്ട്. അ​തി​നാ​ലാ​ണ് പു​തി​യ പേ ​വാ​ർ​ഡ് എ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്ന​ത്. ചു​രു​ങ്ങി​യ ചി​ല​വി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യം സാ​ധാ​ര​ണ​ക്കാ​ർ​ക്കു കൂ​ടി ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എം.​എ​സ്. പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞു.
ഈ​മാ​സം​ത​ന്നെ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കും. വ​ള​രെ പെ​ട്ടെ​ന്ന് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up