x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ല​ത്തെ ജ​ല​സ്രോ​ത​സു​ക​ളി​ൽ കോ​ളി​ഫോം ബാക്ടീരിയ

വെബ് ഡെസ്ക്
Published: November 6, 2026 12:57 AM IST | Updated: November 6, 2026 12:57 AM IST

പ്രതീകാത്മക ചിത്രം

ഒ​റ്റ​പ്പാ​ലം: പാ​ല​പ്പു​റം, ഭാ​ര​ത​പ്പു​ഴ പ്ര​ദേ​ശം, വ​രോ​ട്, ഒ​റ്റ​പ്പാ​ലം മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ജ​ല​സാ​മ്പി​ളു​ക​ളി​ൽ ന​ട​ത്തി​യ കോ​ളി​ഫോം ബാ​ക്ടീ​രി​യ പ​രി​ശോ​ധ​ന പോ​സി​റ്റി​വ്.
ജ​ല​ത്തി​ന്‍റെ സൂ​ക്ഷ്മ​ജീ​വി ഗു​ണ​നി​ല​വാ​രം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​ൽ 20 സാ​മ്പി​ളു​ക​ളി​ൽ 14 എ​ണ്ണ​ത്തി​ലും കോ​ളി​ഫോം പോ​സി​റ്റീ​വ് ആ​യി രേ​ഖ​പ്പെ​ടു​ത്തി.

വ​രോ​ട് കെ​പി​എ​സ്എം​എം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ണ പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഭാ​ര​ത​പ്പു​ഴ പ്ര​ദേ​ശ​ത്തു​നി​ന്ന് ശേ​ഖ​രി​ച്ച ആ​റ് സാ​മ്പി​ളു​ക​ളി​ൽ അ​ഞ്ചെ​ണ്ണ​ത്തി​ലും കോ​ളി​ഫോം ബാ​ക്ടീ​രി​യ​ക​ളെ ക​ണ്ടെ​ത്തി. വ​രോ​ട് പ്ര​ദേ​ശ​ത്തെ അ​ഞ്ചി​ൽ അ​ഞ്ച് സാ​മ്പി​ളു​ക​ളി​ലും കോ​ളി​ഫോം പോ​സി​റ്റീ​വാ​ണ്.

ഒ​റ്റ​പ്പാ​ലം മു​നി​സി​പ്പ​ൽ ഓ​ഫീ​സ് വാ​ർ​ഡി​ൽ നി​ന്ന് ശേ​ഖ​രി​ച്ച പ​ത്ത് സാ​മ്പി​ളു​ക​ളി​ൽ അ​ഞ്ചെ​ണ്ണ​ത്തി​ൽ കോ​ളി​ഫോം ക​ണ്ടെ​ത്തി. പാ​ല​പ്പു​റം മേ​ഖ​ല​യി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ര​ണ്ടു സാ​മ്പി​ളു​ക​ളി​ൽ ഒ​രെ​ണ്ണം പോ​സി​റ്റീ​വ് ആ​യി.

നാ​ല് പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ താ​ര​ത​മ്യം ചെ​യ്ത​പ്പോ​ൾ വ​രോ​ട് പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​സി​റ്റീ​വ് നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ കെ​മി​സ്ട്രി അ​ധ്യാ​പി​ക ഡോ. ​പ്രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​ത്.എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി.​പി. പ്ര​ദീ​പ് കു​മാ​ർ, സു​വോ​ള​ജി അ​ധ്യാ​പ​ക​ൻ ഷാ​ജി താ​ഴ​ത്തു​വീ​ട്, വി​ദ്യാ​ർ​ഥി​ക​ളാ​യ എ. ​ആ​തി​ര, കെ. ​കീ​ർ​ത്ത​ന എ​ന്നി​വ​ർ പ0​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up