സജീവ് പരിശവിളയ്ക്ക് മന്ത്രി അഡ്വ. മോൻസ് ജോസഫ് സമ്മാനിക്കുന്നു.
കൊല്ലം: കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോർപറേഷന്റെ സൗത്ത് സോൺ പ്രതിനിധി സമ്മേളനം പത്തനാപുരം ഗാന്ധിഭവനിൽ ജലവിഭവ മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി സത്കീർത്തി പുരസ്കാരം സജീവ് പരിശവിളയ്ക്ക് മന്ത്രി അഡ്വ. മോൻസ് ജോസഫ് സമ്മാനിച്ചു. മൊമെന്റോയും പ്രശസ്തി പത്രവും 15000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
എംഎൽഎമാരായ ജ്യോതികുമാർ ചാമക്കാല, അഡ്വ. അബിൻ വർക്കി, ഗാന്ധി ഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ, ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ, ഗാന്ധി ഭവൻ സിഇഒ ഡോ. വിൻസന്റ് ഡാനിയേൽ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, കേരള ജംഇയ്യത്തിൽ ഉലമ സെക്രട്ടറി അൽ ഉസ്താദ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ആനന്ദധാനം ആശ്രമാചാര്യൻ ബോധേന്ദ്ര തീർഥ സ്വാമികൾ എന്നിവർ പ്രസംഗിച്ചു.
Tags :