നെടുമങ്ങാട്: കുടുംബം സഞ്ചരിച്ചിരുന്ന കാർ ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറി, കൈക്കുഞ്ഞും അമ്മയും ഉൾപ്പടെയുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ് ക്ക്. ആർക്കും ഗുരുതര പരിക്കുകളില്ല. നെടുമങ്ങാട് നിന്നും വിതുരയിലേക്കു പോകുകയായിരുന്ന കാറാണ് അപകടപ്പെട്ടത്.
വിതുര സ്വദേശിയും കെഎസ്ആർടിസി ജീവനക്കാരനുമായ അനിൽകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.അനിൽകുമാറാണ് കാർ ഓടിച്ചിരുന്നത്. മന്നൂർക്കോണത്ത് എത്തിയപ്പോൾ അനിൽകുമാർ ഉറങ്ങിപ്പോവുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാർ സമീപത്തെ പീപ്പിൾസ് ലൈബ്രറിയുടെ റീഡിംഗ് റൂമിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ലൈബ്രറിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത വനിതകൾ വീട്ടിലേക്കു മടങ്ങുന്നതി നു വാഹനം കാത്തു നിൽക്കു ന്നതിനിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. കൈക്കുഞ്ഞുൾപ്പെടെ നിന്നിരുന്ന യുവതി ഉൾപ്പെടെ അഞ്ചുപേരാണ് രക്ഷപ്പെട്ടത്. വാഹനത്തിന്റെ വരവുകണ്ട് വേഗത്തിൽ മറ്റൊരുവശത്തേക്കു ഓടിമാറിയതിനാലാണ് അഞ്ചുപേരും രക്ഷപ്പെട്ടത്. ലൈബ്രറി മന്ദിരത്തിന്റ് കോൺക്രീറ്റ് പാളികൾ തെറിച്ച് അമ്മക്കും കൈക്കുഞ്ഞിനും മറ്റൊരാൾക്കും നേരിയ പരിക്കുകളേറ്റിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവർക്കും സാരമായ പരിക്കുകളില്ല.
തലേദിവസം ഉറക്കമൊഴിഞ്ഞുള്ള ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ മയങ്ങിപ്പോയെന്നാണ് അനിൽകുമാർ പൊലിസിനോട് പറഞ്ഞത്. സംഭവത്തിൽ വലിയമല പൊലിസ് കേസെടുത്തു.