x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‎നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ആ​ളു​ക​ൾ​ക്കി​ട​യി​ൽ ‎പാഞ്ഞുക​യ​റി കൈ​ക്കു​ഞ്ഞും അ​മ്മ​യും ഉ​ൾ​പ്പ​ടെ​ അഞ്ചുപേർ രക്ഷപ്പെട്ടു

വെബ് ഡെസ്ക്
Published: November 22, 2026 01:20 AM IST | Updated: November 22, 2026 01:20 AM IST

നിയന്ത്രണംവിട്ട കാർ ആളുകൾക്കിടയിലേക്കു പാഞ്ഞുകയറുന്നു.

‎നെ​ടു​മ​ങ്ങാ​ട്: കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ‎ ആ​ളു​ക​ൾ​ക്കി​ട​യി​ലേക്ക് ഇടിച്ചുകയറി, കൈ​ക്കു​ഞ്ഞും അ​മ്മ​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ് ക്ക്.​ ആ​ർ​ക്കും ‎ഗു​രു​ത​ര പ​രി​ക്കു​ക​ളി​ല്ല. ‎നെ​ടു​മ​ങ്ങാ​ട് നി​ന്നും വി​തു​ര​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​പ്പെ​ട്ട​ത്.​

വി​തു​ര സ്വ​ദേ​ശി​യും കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നു​മാ​യ അ​നി​ൽ​കു​മാ​റും കു​ടും​ബ​വു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.​അ​നി​ൽ​കു​മാ​റാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. മ​ന്നൂ​ർ​ക്കോ​ണ​ത്ത് എ​ത്തി​യ​പ്പോ​ൾ അ​നി​ൽ​കു​മാ​ർ ഉ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ സ​മീ​പ​ത്തെ പീ​പ്പി​ൾ​സ് ലൈ​ബ്ര​റി​യു​ടെ റീ​ഡിം​ഗ് റൂ​മി​ലേ​ക്ക് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു. ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത വ​നി​ത​ക​ൾ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി നു ​വാ​ഹ​നം കാ​ത്തു നി​ൽ​ക്കു ന്ന​തി​നി​ട​യി​ലേ​ക്കാ​ണ് കാ​ർ പാ​ഞ്ഞു​ക​യ​റി​യ​ത്. കൈ​ക്കു​ഞ്ഞു​ൾ​പ്പെ​ടെ നി​ന്നി​രു​ന്ന യു​വ​തി ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ വ​ര​വു​ക​ണ്ട് വേ​ഗ​ത്തി​ൽ മ​റ്റൊ​രു​വ​ശ​ത്തേ​ക്കു ഓ​ടി​മാ​റി​യ​തി​നാ​ലാ​ണ് അ​ഞ്ചു​പേ​രും ര​ക്ഷ​പ്പെ​ട്ട​ത്. ലൈ​ബ്ര​റി മ​ന്ദി​ര​ത്തി​ന്‍റ് കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ തെ​റി​ച്ച് അ​മ്മ​ക്കും കൈ​ക്കു​ഞ്ഞി​നും മ​റ്റൊ​രാ​ൾ​ക്കും നേ​രി​യ പ​രി​ക്കു​ക​ളേ​റ്റി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും സാ​ര​മാ​യ പ​രി​ക്കു​ക​ളി​ല്ല.

ത​ലേ​ദി​വ​സം ഉ​റ​ക്ക​മൊ​ഴി​ഞ്ഞു​ള്ള ഡ്യൂ​ട്ടി ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മ​യ​ങ്ങി​പ്പോ​യെ​ന്നാ​ണ് അ​നി​ൽ​കു​മാ​ർ പൊ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ ‎വ​ലി​യ​മ​ല പൊ​ലി​സ് കേ​സെ​ടു​ത്തു. ‎

Tags : car lost control and plowed into a crowd Nattuvishesham District News five people escaped

Recent News

Corehub Up