Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Five People

മ​​ണി​​പ്പു​​രി​​ൽ അ​​ഞ്ചു​​ പേ​​ർ വെ​​ടി​​യേ​​റ്റു ​മ​​രി​​ച്ചു

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പുരി​​​ലെ കാം​​​ജോം​​​ഗ്, ഉ​​​ഖ്രു​​​ൽ ജി​​​ല്ല​​​ക​​​ളി​​​ൽ കു​​ക്കി-​​നാ​​ഗ വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള ഏ​​റ്റു​​മു​​ട്ട​​ൽ അ​​ഞ്ചു​​പേ​​രു​​ടെ ജീ​​വ​​നെ​​ടു​​ത്തു. ശ​​നി​​യാ​​ഴ്ച കാം​​ജോം​​ഗ്, ഉ​​ക്രു​​ൽ ജി​​ല്ല​​ക​​ളി​​ൽ ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ലാ​​ണ് ഒ​​രു സ്ത്രീ ​​ഉ​​ൾ​​പ്പടെ അ​​ഞ്ചു​​പേ​​രു​​ടെ മ​​ര​​ണം.

നാ​​​ഗ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു മേ​​​ധാ​​​വി​​​ത്വ​​​മു​​​ള്ള കാം​​​ജോം​​​ഗി​​​ലെ ച​​​സാ​​​ദി​​ൽ 42കാ​​രി വെ​​ടി​​യേ​​റ്റു മ​​രി​​ച്ച​​താ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ന് തു​​ട​​ക്ക​​മി​​ട്ട​​ത്. ജി​​ല്ല​​യി​​ൽ ച​​സാ​​ദി​​ൽ മാ​​ത്ര​​മാ​​ണ് കു​​ക്കി​​ക​​ൾ കൂ​​ടു​​ത​​ലാ​​യു​​ള്ള​​ത്. അ​​​ഞ്ചു കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​യ ഇ​​വ​​രു​​ടെ ക​​ഴു​​ത്തി​​ലാ​​ണ് വെ​​ടി​​യേ​​റ്റ​​ത്. ഉ​​ട​​ൻ ജീ​​​വ​​​ൻ ന​​​ഷ്ട​​മാ​​യെ​​ന്നും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​റ​​യു​​ന്നു.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​രു​​വി​​ഭാ​​ഗ​​ങ്ങ​​ളും ഒ​​ട്ടേ​​റെ​​യി​​ട​​ങ്ങ​​ളി​​ൽ വെ​​ടി​​വ​​യ്പ് ന​​ട​​ത്തി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് 22 കാ​​​ര​​നും ഉ​​ഖ്രു​​ലി​​ൽ കാ​​​റി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന 40 കാ​​​ര​​​നും ഉ​​ൾ​​പ്പെ​​ടെ വെ​​ടി​​യേ​​റ്റു​​മ​​രി​​ച്ച​​ത്. കാ​​​ങ്പോ​​​ക്പി​​​യി​​​ലെ താ​​​പോ​​​ൻ, മ​​​കു​​​യി അ​​​ഷാം​​​ഗ് മേ​​​ഖ​​​ല​​​ക​​​ളി​​​ലും വെ​​ടി​​വ​​യ്പു ന​​ട​​ന്നു. ഇ​​​തി​​​നു പു​​​റ​​​മേ പ​​​ത്ത് വീ​​​ടു​​​ക​​​ൾ​​​ക്ക് അ​​​ക്ര​​​മി​​​ക​​​ൾ തീ​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.

സം​​ഘ​​ർ​​ഷ​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ളി​​ൽ അ​​ധി​​കൃ​​ത​​ർ നി​​രോ​​ധ​​നാ​​ജ്ഞ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ​​ഈ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ കു​​​ക്കി-​​​നാ​​​ഗാ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ 40ല​​​ധി​​​കം പേ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ഒ​​​ട്ടേ​​​റെ വീ​​​ടു​​​ക​​​ൾ​​​ക്കു തീ​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. ഉ​​​ഖ്രു​​​ൽ, കാം​​​ജോം​​​ഗ്, കാ​​​ങ്പോ​​​ക്പി, നോ​​​നി ജി​​​ല്ല​​​ക​​​ളി​​​ലും സേ​​​നാ​​​പ​​​തി ജി​​​ല്ല​​​യി​​​ലെ ഏ​​​താ​​​നും പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യും സം​​​ഘ​​​ർ​​​ഷം.

District News

വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ല്‍ അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

പാ​ലാ: വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ അ​ഞ്ചു പേ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ച്ച് മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി അ​ല​ന്‍ ബി​ജു ഐ​പ്പി​ന് (18) പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ പി​ഴ​കി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​ലാ ഞൊ​ണ്ടി​മാ​ക്ക​ലി​ല്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് പ​റ​പ്പ​ള്ളി സ്വ​ദേ​ശി എ​ന്‍. കെ. ​ബി​ജു​വി​ന് ( 55 ) പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​മ​ളി ആ​ന​വി​ലാ​സ​ത്തി​ല്‍ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ആ​ന​വി​ലാ​സം സ്വ​ദേ​ശി ശ്രീ​നാ​ഥി​ന് (25 ) പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ആ​റു​മാ​നൂ​രി​ല്‍ സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​യ​ര്‍​ക്കു​ന്നം സ്വ​ദേ​ശി അ​നി​ല്‍​കു​മാ​റി​ന് (54) പ​രി​ക്കേ​റ്റു. ക​ള​ത്തൂ​രി​ല്‍ കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ക​ള​ത്തൂ​ര്‍ സ്വ​ദേ​ശി നോ​ബി​ക്ക് (19) പ​രി​ക്കേ​റ്റു.

Kerala

അ​ന്ത​ർ​ജി​ല്ലാ മോ​ഷ​ണ​സം​ഘ​ത്തി​ലെ അ​ഞ്ചു​ പേ​ർ പി​ടി​യി​ൽ

കാ​​​ട്ടൂ​​​ർ: അ​​​ന്ത​​​ർ​​​ജി​​​ല്ലാ മോ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ലെ ക​​​ണ്ണി​​​ക​​​ളാ​​​യ അ​​​ഞ്ചു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. ചേ​​​ർ​​​ത്ത​​​ല പ​​​ള്ളി​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ നി​​​ക​​​ർ​​​ത്തി​​​ൽ അ​​​ജ​​​യ്(18), കു​​​ന്നേ​​​ൽ നി​​​ക​​​ർ​​​ത്തി​​​ൽ സൂ​​​ര്യ​​​ജി​​​ത്ത് (25) എ​​​ന്നി​​​വ​​​രെ​​​യും പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത മൂ​​​ന്നു​ പേ​​​രെ​​​യു​​​മാ​​​ണ് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

കാ​​​ക്കാ​​​ത്തു​​​രു​​​ത്തി​​​യി​​​ൽ എ​​​ട​​​തി​​​രി​​​ഞ്ഞി സ്വ​​​ദേ​​​ശി അ​​​ല​​​ക​​​ത്തി​​​ൽ അ​​​നി​​​ല​​​ൻ (58) ന​​​ട​​​ത്തി​​​വ​​​ന്ന പ​​​ല​​​ച​​​ര​​​ക്കു​​​ക​​​ട​​​യി​​​ൽ​​​നി​​​ന്ന് 50,000 രൂ​​​പ മോ​​​ഷ്ടി​​​ച്ച കേ​​​സി​​​ലാ​​​ണ് ഇ​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഡി​​​സം​​​ബ​​​ർ അ​​​വ​​​സാ​​​ന ആ​​​ഴ്ച കൊ​​​ര​​​ട്ടി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ന​​​ടു​​​ത്തു​​​ള്ള ഷോ​​​പ്പി​​​ൽ​​​നി​​​ന്ന് 1,02,400 രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ൾ മോ​​​ഷ്ടി​​​ച്ച​​​തും അ​​​ന്ന​​​നാ​​​ട് ക​​​പ്പേ​​​ള​​​യ്ക്ക് അ​​​ടു​​​ത്തു​​​നി​​​ന്ന് 70,000 രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളും കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ബൈ​​​പാ​​​സ് റോ​​​ഡി​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്ന് ഒ​​​ന്ന​​​ര​​​ല​​​ക്ഷം രൂ​​​പ വി​​​ല​​​യു​​​ള്ള മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളും മോ​​​ഷ്ടി​​​ച്ച​​​തും ഈ ​​​സം​​​ഘ​​​മാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി. കൊ​​​ര​​​ട്ടി, കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ, ആ​​​ല​​​പ്പു​​​ഴ നോ​​​ർ​​​ത്ത്, സൗ​​​ത്ത്, മു​​​ഹ​​​മ്മ, ചേ​​​ർ​​​ത്ത​​​ല പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​ണ്.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഡി​​​വൈ​​​എ​​​സ്പി സി.​​​എ​​​ൽ. ഷാ​​​ജു, കാ​​​ട്ടൂ​​​ർ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കെ.​​​സി. ബൈ​​​ജു, എ​​​സ്ഐ​​​മാ​​​രാ​​​യ എ​​​സ്. സ​​​ബീ​​​ഷ്, വി.​​​ജെ. തോ​​​മ​​​സ്, ജി​​​എ​​​എ​​​സ്ഐ​​​മാ​​​രാ​​​യ സി.​​​ജി. ധ​​​നേ​​​ഷ്, ഇ.​​​എ​​​സ്. ജീ​​​വ​​​ൻ, ജി​​​എ​​​സ് സി​​​പി​​​ഒ വി. ​​​കൃ​​​ഷ്ണ​​​ദാ​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Latest News

Corehub Up