Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cardamom Production

Idukki

മ​ഴ​ക്കു​റ​വ് ഏ​ലം ഉ​ത്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും: സ്പൈ​സ​സ് ബോ​ർ​ഡ്

ചെ​റു​തോ​ണി: മ​ഴ​യെ ഏ​റ്റ​വു​മ​ധി​കം ആ​ശ്ര​യി​ക്കു​ന്ന ഏ​ലം കൃ​ഷി​യെ മ​ഴ​ക്കു​റ​വ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് സ്പൈ​സ​സ് ബോ​ർ​ഡ്. ജി​ല്ല​യി​ലെ മ​ല​നി​ര​ക​ളിൽ ഏ​ലം കൃ​ഷി വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും കാ​ല​വ​ർ​ഷം കു​റ​ഞ്ഞ​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. മ​ഴ​യി​ൽ 55 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വു​ണ്ടാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ലം വി​ള​വെ​ടു​പ്പ് സീ​സ​ൺ ആ​രം​ഭ​ത്തി​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് സ്പൈ​സ​സ് ബോ​ർ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ൽ.
കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജൂ​ലൈ 14 വ​രെ ജി​ല്ല​യി​ൽ സാ​ധാ​ര​ണ​യാ​യി ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത് 1,096.6 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്. പ​ക്ഷേ, ഇ​ത്ത​വ​ണ ല​ഭി​ച്ച​ത് വെ​റും 492 മി​ല്ലി​മീ​റ്റ​ർ മാ​ത്ര​മാ​ണ്.
ഏ​ല​ത്തി​ന്‍റെ പ്ര​ധാ​ന ഉ​ത്പാ​ദ​ന മേ​ഖ​ല​യാ​യ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ട​നീ​ളം വ​ലി​യ തോ​തി​ലു​ള്ള മ​ഴ​ക്കു​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ഴ​ക്കു​റ​വി​ൽ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലെ സൂ​ക്ഷ്മ കാ​ലാ​വ​സ്ഥാ വ്യ​വ​സ്ഥ​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ക​യും പൂ​ക്ക​ലും കാ​യ്പി​ടി​ത്ത​വും വൈ​കു​ക​യും ചെ​യ്യും. ജ​ല​സേ​ച​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം ഫ്യൂ​സേ​റി​യം വി​ൽ​ട്ട് രോ​ഗ​ബാ​ധ​യും ത്രി​പ്സ്, ത​ണ്ടു​തു​ര​പ്പ​ൻ തു​ട​ങ്ങി​യ കീ​ട​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​വും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും സ്പൈ​സ​സ് ബോ​ർ​ഡ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.
2026 ജൂ​ണി​ൽ ഇ​ടു​ക്കി​യി​ലെ മൈ​ലാ​ടും​പാ​റ​യി​ലെ ഇ​ന്ത്യ​ൻ കാ​ർ​ഡ​മം റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 234.8 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്. ആ ​മാ​സ​ത്തെ ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി മ​ഴ 375.98 മി​ല്ലി​മീ​റ്റ​റാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ ചെ​റു ഏ​ലം​ കൃ​ഷിമേ​ഖ​ല​ക​ളി​ലും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​ലി​യ ഏ​ലം (ബ​ഡാ ഏ​ലം) കൃ​ഷിമേ​ഖ​ല​ക​ളി​ലും മ​ഴ അ​നു​കൂ​ല​മാ​യി​രു​ന്നെ​ങ്കി​ലും ശ​ക്തി​പ്രാ​പി​ക്കു​ന്ന എ​ൽ-​നി​നോ പ്ര​തി​ഭാ​സം ചെ​റു ഏ​ല​ത്തി​ന്‍റെ​യും വ​ലി​യ ഏ​ല​ത്തി​ന്‍റെ​യും ഉ​ത്പാ​ദ​ന​ത്തെ ഏ​ക​ദേ​ശം 10 ശ​ത​മാ​നം വ​രെ ബാ​ധി​ക്കു​മെ​ന്നാ​ണ് ബോ​ർ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

2026-27 കാ​ർ​ഷി​ക സീ​സ​ണി​ൽ എ​ൽ-​നി​നോ​യു​ടെ സ്വാ​ധീ​ന​ത്തെ​ത്തു​ട​ർ​ന്ന് ഏ​ലം ഉ​ത്പാ​ദ​നം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ്പൈ​സ​സ് ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. വ​രാ​നി​രി​ക്കു​ന്ന സീ​സ​ണി​ൽ ഏ​ലോ​ത്പാ​ദ​നം കു​റ​യു​മെ​ന്ന വി​വ​രം ഇ​തി​നോ​ട​കം ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഏ​ല​ച്ചെ​ടി​ക​ളി​ൽ കാ​യ്പി​ടി​ത്തം പൂ​ർ​ണ​ത​യി​ലെ​ത്തി​യി​ട്ടി​ല്ല. നി​ല​വി​ൽ വി​ള​വെ​ടു​പ്പ് ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

2025-26 സീ​സ​ൺ ഏ​ലം ക​ർ​ഷ​ക​ർ​ക്ക് വി​ല​യു​ടെ​യും ഉ​ത്പാ​ദ​ന​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ മി​ക​ച്ച വ​ർ​ഷ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ആ​കെ ഏ​ലോ​ത്പാ​ദ​നം 24,715 ട​ണ്ണി​ലെ​ത്തി. ഇ​ത് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 16 ത​മാ​നം കൂ​ടു​ത​ലാ​ണ്. 2024-25 സീ​സ​ണി​ൽ ഉ​ത്പാ​ദ​നം 20,906 ട​ണ്ണും 2023-24 സീ​സ​ണി​ൽ 25,230 ട​ണ്ണു​മാ​യി​രുന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ കി​ലോ​ഗ്രാ​മി​ന് ശ​രാ​ശ​രി 2,470 രൂ​പ നി​ര​ക്കി​ൽ വി​ല ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ക​യും ചെ​യ്തു. 2023-24 സീ​സ​ണി​ൽ ശ​രാ​ശ​രി വി​ല കി​ലോ​ഗ്രാ​മി​ന് 1,763 രൂ​പ​യാ​യി​രു​ന്നു. സ​മീ​പ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 2025-26 സീ​സ​ണി​ൽ ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വി​ള​വും മി​ക​ച്ച വി​ല​യും ല​ഭി​ച്ചി​രു​ന്നു.

സാ​ധാ​ര​ണ കാ​ലാ​വ​സ്ഥാ ക്ര​മ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ ആ​ദ്യം പ്ര​തി​ഫ​ലി​ക്കു​ന്ന​ത് ഏ​ലം പോ​ലു​ള്ള താ​പ​നി​ല​യോ​ട് അ​തീ​വ സം​വേ​ദ​ന​ക്ഷ​മ​ത​യു​ള്ള വി​ള​ക​ളി​ലാ​ണെ​ന്ന് കാ​ലാ​വ​സ്ഥാ ശാ​സ്ത്ര​ജ്ഞ​ൻ ഗോ​പ​കു​മാ​ർ ചോ​ല​യി​ൽ പ​റ​ഞ്ഞു.
തു​ട​ർ​ച്ച​യാ​യ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഏ​ല​ച്ചെ​ടി​ക​ളി​ൽ കാ​യ്പി​ടി​ത്തം ന​ട​ക്കു​ന്ന​ത്. അ​ത് ത​ട​സ​പ്പെ​ടു​മ്പോ​ൾ ഉ​ത്പാ​ദ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൈ​റേ​ഞ്ചി​ലെ ഒ​ട്ടു​മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഏ​ലം​കൃ​ഷി വ്യാ​പ​ക​മാ​യി വ​രി​ക​യാ​ണ്. പു​തു​കൃ​ഷി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ക​ർ​ഷ​ക​രും മ​ഴ​ക്കു​റ​വി​ൽ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. വ​ലി​യ തോ​തി​ൽ പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന കൃ​ഷി​യാ​ണ് ഏ​ലം. മ​ഴ​ക്കു​റ​വും ക​ടു​ത്ത വേ​ന​ലും ഏ​ലം ക​ർ​ഷ​ക​രെ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കു ത​ള്ളി​വി​ടും.

Latest News

Corehub Up