Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caretakers

Thiruvananthapuram

ആ​ന​യ്ക്ക് പ​രി​ചാ​ര​ക​രു​ടെ മ​ര്‍​ദ​നം; വ​നം​വ​കു​പ്പി​ന് പ​രാ​തി

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മ​ദ​പ്പാ​ടു​ള്ള ആ​ന​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ദേ​വ​സ്വം ബോ​ര്‍​ഡ് സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ര്‍​ക്കും വ​നം​വ​കു​പ്പി​നു പ​രാ​തി.

ഉ​ള്ളൂ​ര്‍ കാ​ര്‍​ത്തി​കേ​യ​ന്‍ എ​ന്ന ആ​ന​യ്ക്ക് മ​ര്‍​ദ​ന​മേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു പൗ​ര​സ​മി​തി പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ള്ളൂ​ര്‍ ബാ​ല​സു​ബ്ര​ഹ്മണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലാ​യിരുന്നു സം​ഭ​വം.

ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ക്ഷേ​ത്ര​മാ​ണിത്. മ​ദ​പ്പാ​ടു ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്നു കാ​ര്‍​ത്തി​കേ​യ​നെ പ്ര​ത്യേ​ക സ്ഥ​ല​ത്താ​ണ് പാ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. ആ​ന​യെ പ​രി​ച​രി​ക്കാ​നാ​യി പാ​പ്പാ​ന്മാ​രും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ​ക്കൂ​ടാ​തെ ര​ണ്ടു യു​വാ​ക്ക​ളെ ആ​ന​യെ പ​രി​ച​രി​ക്കാ​നാ​യി കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​വ​രാ​ണ് ആ​ന​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തെ​ന്നാ​ണു പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ച​ങ്ങ​ല നി​ര​ന്ത​രം കി​ട​ക്കു​ന്ന​തി​നാ​ല്‍ ആ​ന​യു​ടെ കാ​ലു​ക​ളി​ല്‍ വ്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഈ ​വ്ര​ണ​ങ്ങ​ളി​ല്‍ ക​മ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു നി​ര​ന്ത​രം അ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​ത​മാ​ണ് പൗ​ര​സ​മി​തി വ​നം​വ​കു​പ്പി​നുള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ആ​ന​യെ അ​ടി​ച്ച​വ​ര്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​വു​മി​ല്ലാ​തെ​യാ​ണ് ഇ​വ​ര്‍ പെ​രു​മാ​റി​യ​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൗ​ര​സ​മി​തി മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷി​ച്ചു ന​ട​പ​ടി​ക​ള്‍ എടുക്കുമെന്നുമാണു ദേ​വ​സ്വം ബോ​ര്‍​ഡിന്‍റെ വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up