ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരം കൂട്ടായ്മയുടെ ക്രിസ്മസ് ഗാനദിനം ഫിലഡൽഫിയയിൽ തരംഗമായി. സ്നേഹതീരം കൂട്ടായ്മയുടെ ക്രിസ്മസ് ഗാനദിനം തിരുപ്പിറവിക്ക് മുൻപായുള്ള ഒരു പുതിയ തുടക്കമായി.
സ്നേഹതീരം കൂട്ടായ്മ ഒരു വേഷം ഒരു ഗാനം ഒരു ആഘോഷം എന്ന രീതിയിൽ രാവിലെ ഒമ്പതിന് തുടങ്ങിയ ആഘോഷം രാത്രി ഒമ്പത് വരെ തുടർന്നു. തിരുപ്പിറവിസന്ദേശം നാടിന് കൊടുക്കുവാൻ ഒരുക്കിയ കൂട്ടായ്മ വിജയിച്ച സന്തോഷത്തിലാണ് എല്ലാ അംഗങ്ങളും.
ഒരു മാസക്കാലമായി ഗാനപരിശീലനത്തിന് മുടക്കം വരുത്താതെ ഏവരുടെയും ഒരേ ശ്രമത്തിന്റെ വിജയമാണ് ഈ ദിവസം നടന്നത്. എല്ലാവർക്കും സംഘാടകൻ നന്ദി അറിയിച്ചു. കോശി ഡാനിയൽ, സാജൻ തോമസ് എന്നിവരായിരുന്നു കോഓർഡിനേറ്റർമാർ.