Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cartridge

വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്രി​ക​ന്‍റെ ബാ​ഗി​ൽ നി​ന്ന് വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് യാ​ത്രി​ക​ന്‍റെ ബാ​ഗി​ൽ നി​ന്ന് വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി സ്വ​ദേ​ശി ര​മേ​ശ് സ​ക്രാ​നി (60) ക്കെ​തി​രെ കേ​സെ​ടു​ത്തു.

എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി എ​ക്സ്-​റേ സ്കാ​നിം​ഗ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് ബാ​ഗി​നു​ള്ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യ വ​സ്തു ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ വെ​ടി​യു​ണ്ട​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

വെ​ടി​യു​ണ്ട കൈ​വ​ശം വ​യ്ക്കാ​നു​ള്ള ലൈ​സ​ൻ​സോ അം​ഗീ​കാ​ര​മോ ഇ​യാ​ൾ​ക്കി​ല്ലെ​ന്ന് സി​ഐ​എ​സ്എ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഹ​നു​മാ​ൻ മീ​ണ പ​റ​ഞ്ഞു.

വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ര​മേ​ശും ഭാ​ര്യ​യും കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ത്തി​യ​തെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യ മ​റ്റൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ സോ​മ​നാ​ഥ് ജാ​ദ​വ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Latest News

Corehub Up