Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cas

യു​പി​യി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു; ര​ണ്ട് പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മ്രോ​ഹ ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ട്ര​ക്കി​ൽ ഇ​ടി​ച്ചു​ക​യ​റി നാ​ലു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ.

ദേ​ശീ​യ​പാ​ത-9​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ഗ​ജ്രൗ​ള പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഖ്യാ​ലി​പൂ​ർ ധാ​ലി​ലെ ന​യാ​ര പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം പു​ല​ർ​ച്ചെ നാ​ലോ​ടെ‍​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

കാ​ർ ഡ്രൈ​വ​ർ റാം​പൂ​ർ നി​വാ​സി മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ, യാ​ത്ര​ക്കാ​രാ​യ പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ൾ​ഡ ജി​ല്ല സ്വ​ദേ​ശി ന​സീം, ഹാ​രി​സ്, മ​ഷൂ​ഖ് എ​ന്നി​വ​രു​മാ​ണ് മ​രി​ച്ച​തെ​ന്ന് സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ അ​ഞ്ജ​ലി ക​താ​രി​യ പ​റ​ഞ്ഞു.

മ​രി​ച്ച​വ​രും പ​രി​ക്കേ​റ്റ​വ​രും വാ​ര​ണാ​സി​യി​ലെ മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. മ​റ്റ് ര​ണ്ട് പേ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ൾ​ഡ നി​വാ​സി​ക​ളാ​യ സു​ന്ന​ത്ത്, ഹ​സ്നൈ​ൻ എ​ന്നി​വ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up