Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cases Registered.

Thiruvananthapuram

ഏ​ബ​ൽ അ​ഗ​സ്റ്റി​ൻ റി​മാ​ൻ​ഡി​ൽ: അ​ഞ്ചു കേ​സു​ക​ൾകൂടി ര​ജി​സ്റ്റ​ർ ചെ​യ്ത ു

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് അ​ശ്ലീ​ല കു​റി​പ്പു​ക​ളോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി ഏ​ബ​ൽ അ​ഗ​സ്റ്റി​നെ കോ​ട​തി ഓ​ഗ​സ്റ്റ് ഏ​ഴു വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ പി​ന്നീ​ട് പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ഏ​ബ​ലി​നെ മെ​ഡി​ക്ക​ൽ കോ​ളജ് പോ​ലീ​സ് ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യിരുന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ കേ​സ് ഉ​യ​ർ​ന്നു വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​യെ പോ​ലീ​സ് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​താ​ദ്യ​മാ​യ​ല്ല ഏ​ബ​ലി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. ആ​ദ്യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​തും വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത്. പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ബ​ലി​നെ​തി​രേ നി​ല​വി​ൽ അ​ഞ്ച് എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റി​യി​ച്ചു.

സ​ഹ​പാ​ഠി​ക​ളു​ടെ​യും സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​നി​ന്നു ശേ​ഖ​രി​ച്ച് മോ​ർ​ഫ് ചെ​യ്ത് അ​ശ്ലീ​ല കു​റി​പ്പു​ക​ളോ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​ക​ൾ. 13 സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

സം​ഭ​വ​ത്തി​ൽ ആ​ദ്യം ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഒ​രു കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ജാ​മ്യം ല​ഭി​ച്ചു. ഇ​തോ​ടെ മ​റ്റു വി​ദ്യാ​ർ​ഥി​നി​ക​ളും പ​രാ​തി​ക​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി. എ​ന്നാ​ൽ എ​ല്ലാ പ​രാ​തി​ക​ളി​ലും പ്ര​ത്യേ​ക എ​ഫ് ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സ് ആ​ദ്യം ത​യാ​റാ​യി​ല്ലെ​ന്നാ​ണു വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം.

ഒ​രേ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ ഒ​രു എ​ഫ് ഐ​ആ​റി​ൽ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നാ​യി​രു​ന്നു പോലീ​സി​ന്‍റെ പ്രാ​രം​ഭ നി​ല​പാ​ട്. എ​ന്നാ​ൽ ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ർ​ധ​രാ​ത്രി​വ​രെ ഉ​പ​രോ​ധി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സും വി​ദ്യാ​ർ​ത്ഥി​ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി. തു​ട​ർ​ന്ന് കൂ​ടു​ത​ൽ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ദ്യാ​ർ​ഥിനി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ഞ്ച് പു​തി​യ എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്ന് ഏ​ബ​ലി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ള​ജ് കാ ന്പ​സി​ൽ ഇ​ത്ത​രം സൈ​ബ​ർ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തിരേ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം. പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍, സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ, ഡി​ജി​റ്റ​ൽ സം​ഭ​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സൈ​ബ​ർ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ മ​റ്റാ​ർ​ക്കെ​ങ്കി​ലും കൈ​മാ​റി​യി​ട്ടു​ണ്ടോ, വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ, കൂ​ടു​ത​ൽ ഇ​ര​ക​ളു​ണ്ടോ എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളും പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജി​ൽനി​ന്നു മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​വെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. സ​ഹ​പാ​ഠി​ക​ളു​ടെ​യും സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ​യും ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​ക​ളി​ൽ​നി​ന്ന് ചി​ത്ര​ങ്ങ​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​വ അ​ശ്ലീ​ല​ച്ചു​വ​യു​ള്ള​താ​ക്കി മാ​റ്റി പ്ര​ച​രി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. ആ​ദ്യം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി ക​രു​തി​യി​രു​ന്ന വി​ഷ​യം പി​ന്നീ​ട് നി​ര​വ​ധി വി​ദ്യാ​ർ​ഥി​നി​ക​ൾ സ​മാ​ന അ​നു​ഭ​വം പ​ങ്കു​വെ​ച്ച​തോ​ടെ വ​ലി​യ വി​വാ​ദ​മാ​യി മാ​റി. പോ ലീ​സി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ളി​ലെ വീ​ഴ്ച​യും കേ​സ് കൈ​കാ​ര്യം ചെ​യ്ത രീ​തി​യും സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് വി​ഷ​യം ശ്ര​ദ്ധനേ​ടി​യ​ത്.

Latest News

Corehub Up