Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caste Abuse

താനൊരു ദളിതനെന്ന് സിജെപി സ്ഥാപകൻ; പിന്നാലെ കടുത്ത ജാതി അധിക്ഷേപം

ന്യൂഡല്‍ഹി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകൻ അഭിജീത് ദീപ്‌കെക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത ജാതി അധിക്ഷേപം. താന്‍ ദളിത് വിഭാഗതത്തിൽ നിന്നുള്ള ആളാണെന്ന് കഴിഞ്ഞ ദിവസം അഭിജീത് പരസ്യപ്പെടുത്തിയതിന് പിന്നാലെയാണിത്.

ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ജീ​ത് ദി​പ്‌​കെ. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്കിടെ ഇവരുടെ ദളിത് വിഷയങ്ങളിലെ നിലപാട് എന്തെന്ന ചോദ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് താന്‍ ഒരു ദളിതനാണെന്നും ഇപ്പോള്‍ തന്നെ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു അഭിജീത് ദീപ്‌കെയുടെ മറുപടി. പിന്നാലെയാണ് അദ്ദേഹത്തിനെതിരേ കടുത്ത ജാതി അധിക്ഷേപം ആരംഭിച്ചത്.

ചീ​ഫ് ജ​സ്റ്റീസ് സൂ​ര്യ​കാ​ന്ത് യു​വാ​ക്ക​ളെ പാ​റ്റ​ക​ളോ​ട് ഉ​പ​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​യ​ർ​ന്നു​വ​ന്ന ആ​ക്ഷേ​പ​ഹാ​സ്യ കൂട്ടായ്മായാണ് സി​ജെ​പി അ​ഥ​വാ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി.

Latest News

Corehub Up