ന്യൂഡല്‍ഹി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകൻ അഭിജീത് ദീപ്കെക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത ജാതി അധിക്ഷേപം. താന്‍ ദളിത് വിഭാഗതത്തിൽ നിന്നുള്ള ആളാണെന്ന് കഴിഞ്ഞ ദിവസം അഭിജീത് പരസ്യപ്പെടുത്തിയതിന് പിന്നാലെയാണിത്.
ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർഥിയാണ് അഭിജീത് ദിപ്കെ. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്കിടെ ഇവരുടെ ദളിത് വിഷയങ്ങളിലെ നിലപാട് എന്തെന്ന ചോദ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് താന്‍ ഒരു ദളിതനാണെന്നും ഇപ്പോള്‍ തന്നെ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു അഭിജീത് ദീപ്കെയുടെ മറുപടി. പിന്നാലെയാണ് അദ്ദേഹത്തിനെതിരേ കടുത്ത ജാതി അധിക്ഷേപം ആരംഭിച്ചത്.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവന്ന ആക്ഷേപഹാസ്യ കൂട്ടായ്മായാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാർട്ടി.
Tags : CJP founder ന caste abuse