Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catch Fire

Kollam

ബൈ​ക്കു​ക​ൾ​കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

കു​ണ്ട​റ: ബൈ​ക്കു​ക​ൾ​കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. കൊ​ട്ടാ​ര​ക്ക​ര കൊ​ല്ലം റോ​ഡി​ൽ താ​മ​ര​ശേ​രി ജം​ഗ്ഷ​ന് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

മൈ​ലം സ്വ​ദേ​ശി സി​ദ്ധി​വി​നാ​യ​ക് (19), എ​ഴു​കോ​ൺ അ​മ്പ​ല​ത്തും​കാ​ല സ്വ​ദേ​ശി അ​ഭി​ഷേ​ക് (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൂ​ടെ യാ​ത്ര ചെ​യ്തി​രു​ന്ന ജീ​വ​ൻ, സ​നൂ​ബ് എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​തി​ർ ദി​ശ​ക​ളി​ൽ വ​ന്ന ബൈ​ക്കു​ക​ളു​ടെ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രു ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്കി​ന് തീ​പി​ടി​ച്ച് ഒ​രു ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി.

അ​ഭി​ഷേ​ക് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് ആ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് ബൈ​ക്കു​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നു​ള്ള ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

Latest News

Corehub Up