കുണ്ടറ: ബൈക്കുകൾകൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കര കൊല്ലം റോഡിൽ താമരശേരി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് അപകടം.
മൈലം സ്വദേശി സിദ്ധിവിനായക് (19), എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (28) എന്നിവരാണ് മരിച്ചത്.
കൂടെ യാത്ര ചെയ്തിരുന്ന ജീവൻ, സനൂബ് എന്നിവരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിർ ദിശകളിൽ വന്ന ബൈക്കുകളുടെ ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിന്റെ പെട്രോൾ ടാങ്കിന് തീപിടിച്ച് ഒരു ബൈക്ക് പൂർണമായും കത്തി.
അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കിന് ആണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ രണ്ട് ബൈക്കുകളും പൂർണമായി തകർന്നു. കൊട്ടാരക്കരയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.
Tags : bikes accident youths die catch fire