കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. കോഴിക്കോട് വാണിമേൽ സ്വദേശി പറമ്പത്ത് റീജിത്ത്(46) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് റീജിത്ത് മരണപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആദ്യ സര്‍ജറിയും ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാമത്തെ സര്‍ജറിയും ചെയ്തു. ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രോഗിയുടെ വലത് വൃക്കയിൽ ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
ആദ്യം ശസ്ത്രക്രിയ ചെയ്ത വലതുഭാഗത്ത് പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്ത് വീണ്ടും ശസ്ത്രക്രിയ നടത്തിയെന്നും കുടുംബം ആരോപിച്ചു. റീജിത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം ഇതുവരെ തയാറായിട്ടില്ല.
Tags : patient dies medical error