Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholic Church

തൂഫാന് എല്ലാവിധ പിന്തുണയും നൽകുമെന്ന് കെസിബിസി; ആശുപത്രികളെ ദുർബലപ്പെടുത്താൻ നീക്കം

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലഹരി നിര്‍മാര്‍ജന പദ്ധതി ഒാപ്പറേഷൻ തൂഫാന്‍ എന്നതിനു സർവപിന്തുണയും നൽകുമെന്ന് കെസിബിസി. പാലാരിവട്ടം പിഒസിയിൽ നടന്നുവന്ന കെസിബിസി സമ്മേളനമാണ് ഈ തീരുമാനമെടുത്തത്. കേരളത്തിലെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങൾ ഈ പരിപാടിയുമായി പൂർണമായി സഹകരിക്കും.
ഉജ്വലവിജയം നേടി അധികാരത്തിലെത്തിയ യുഡിഎഫ് മന്ത്രിസഭയ്ക്കു കെസിബിസി അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പ്രതീക്ഷയോടെ കാണുന്നു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതുള്‍ പ്പെടെയുള്ള മന്ത്രിസഭയുടെ ആദ്യ നീക്കങ്ങളെയും കെസിബിസി അഭിനന്ദിച്ചു.


വയനാട് - വിലങ്ങാട് പുനരധിവാസം

കെസിബിസിയുടെ വയനാട് - വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയിൽ എണ്‍പത് വീടുകൾ തീർത്തു. 180 ഭവനങ്ങള്‍ നിർമിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. പദ്ധതിക്ക് സഹായമേകിയ കേരളത്തിന് അകത്തും പുറത്തുമുള്ള രൂപതകള്‍, സന്യാസസമൂഹങ്ങള്‍, സംഘടനകള്‍, നിരവധി സുമനസുകള്‍ തുടങ്ങിവയ്ക്കു മെത്രാൻസമിതി നന്ദി പറഞ്ഞു.

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്

കേരളത്തിലെ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവതരമായ നടപടി ഇനിയും ഉണ്ടായിട്ടില്ല. പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്നു കെസിബിസി പ്രത്യാശ രേഖപ്പെടുത്തി. മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണം.

മുനമ്പം ജനതയ്ക്ക് നീതി

മുനമ്പം ജനതയുടെ ഭൂസ്വത്തിനു മേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടങ്ങള്‍ക്കു കെസിബിസി പിന്തുണ അറിയിച്ചു. നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്‍ക്കാര്‍ പാലിക്കണം.

ആശുപത്രികളിലെ സമരങ്ങൾ

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതന നിരക്കിനേക്കാള്‍ കൂടിയ വേതനം നല്‍കുന്ന കത്തോലിക്കാ ആശുപത്രികളില്‍, ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ദുർബലപ്പെടുത്താനുള്ള നീക്കമായേ വിലയിരുത്താനാവൂ. സമരത്തിനു നേതൃത്വം നല്‍കുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പള പരിഷ്‌കരണം ചികിത്സാ ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാവാത്ത വിധത്തില്‍ വര്‍ധിക്കാനും ആശുപത്രിയുടെ പ്രവര്‍ത്തനംതന്നെ നിലയ്ക്കാനും കാരണമാകും.

സര്‍ക്കാരിന്‍റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവയെന്നു സംശയിക്കണം. ഈ ഘട്ടത്തില്‍, 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച, ശമ്പള പരിഷ്‌കരണത്തിന്‍റെ കരട് രേഖയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതുവഴി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കെസിബിസി സര്‍ക്കാരി നോട് അഭ്യര്‍ഥിച്ചു. ആശുപത്രികളിലെ മിന്നല്‍ പണിമുടക്കുകള്‍ വഴി നൂറുകണക്കിനു രോഗികള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കാൻ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

വന്യമൃഗശല്യം

പുതിയ വനം മന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങള്‍ വന - മലയോര മേഖലകളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നവയാണ്. ജനങ്ങളുടെ പക്ഷത്തുനിന്നു തീരുമാനങ്ങളെടുക്കാനും നിലപാടുകള്‍ സ്വീകരി ക്കാനും വനം വകുപ്പ് തയാറാകണം.

തീരദേശം, മല്‍സ്യത്തൊഴിലാളികള്‍

ഓരോ വര്‍ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മല്‍സ്യ തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്കു ശാശ്വത പരിഹാരമുണ്ടാകണം. അവരുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണം.

മലയോര പ്രദേശങ്ങളും കര്‍ഷകരും

മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ നേരിടുന്ന അതിജീവന പ്രതിസന്ധികള്‍ അതീവ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരിക്കേണ്ട കാര്‍ഷിക മേഖല അത്യന്തം ഗുരുതരമായ അതിജീവന പ്രതിസന്ധി നേരിടുന്നു. കാര്‍ഷിക മേഖലകളില്‍ വനം വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍, വന്യമൃഗ ശല്യം, മലയോര മേഖലകളില്‍ അവശ്യ നിർമിതികള്‍ക്കു പോലും നിയമതടസം തുടങ്ങിയ പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.

കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം കഴിഞ്ഞ രണ്ടു മുതലാണ് കേരളകത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്നത്. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുത്തു. ലെയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണത്തിന്‍റെ പശ്ചാത്തലത്തിൽ മെത്രാന്മാര്‍ സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

National

കത്തോലിക്കാ സഭ രാജ്യത്തിനു നൽകുന്നത് നിസ്തുല സേവനം: കോൺറാഡ് സാംഗ്‌മ

ബം​​​ഗ​​​ളൂ​​​രു: വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​തു​​​ര​​​സേ​​​വ​​​നം തു​​​ട​​​ങ്ങി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ രാ​​​ജ്യ​​​ത്തി​​​നു ന​​​ൽ​​​കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് നി​​​സ്തു​​​ല സേ​​​വ​​​ന​​​മാ​​​ണെ​​​ന്ന് മേ​​​ഘാ​​​ല​​​യ മു​​​ഖ്യ​​​മ​​​ന്ത്രി കോ​​​ൺ​​​റാ​​​ഡ് സാം​​​ഗ്‌​​​മ.

സി​​​ബി​​​സി​​​ഐ ജ​​​ന​​​റ​​​ൽ ബോ​​​ഡി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ ബം​​​ഗ​​​ളൂ​​​രു സെ​​​ന്‍റ് ജോ​​​ൺ​​​സ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന പു​​​ര​​​സ്കാ​​​ര​​​ദാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ സാം​​​ഗ്‌​​​മ. ക​​​ത്തോ​​​ലി​​​ക്ക​​​നാ​​​യ​​​തി​​​ൽ ത​​​നി​​​ക്ക് ഏ​​​റെ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ട്. സ​​​ഭ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന മൂ​​​ല്യ​​​ങ്ങ​​​ൾ ഒ​​​രാ​​​ളെ ഉ​​​ത്ത​​​മ​​​പൗ​​​ര​​​നാ​​​ക്കു​​​ന്ന​​​താ​​​ണ്. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള സ​​​ഭ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ണു​​​ന്പോ​​​ൾ അ​​​ഭി​​​മാ​​​നം തോ​​​ന്നാ​​​റു​​​ണ്ട്.

യു​​​വാ​​​ക്ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലും വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ലു​​​മൊ​​​ക്കെ സ​​​ഭ​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണ്. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സ​​​ഭ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്നു​​​ണ്ട്. ഇ​​​തി​​​ലൊ​​​ന്നും ഭ​​​യ​​​ച​​​കി​​​ത​​​രാ​​​കാ​​​തെ ശു​​​ശ്രൂ​​​ഷ തു​​​ട​​​രേ​​​ണ്ട​​​തു​​​ണ്ട്. ക്രൈ​​​സ്ത​​​വ സ​​​ഭാ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ യോ​​​ജി​​​പ്പോ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്-​​​ കോ​​​ൺ​​​റാ​​​ഡ് സാം​​​ഗ്‌​​​മ പ​​​റ​​​ഞ്ഞു.വ്യ​​​ത്യ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​സ്തു​​​ല സേ​​​വ​​​നം ചെ​​​യ്ത സ​​​മു​​​ന്ന​​​ത വ്യ​​​ക്തി​​​കളെ ആ​​​ദ​​​രി​​​ക്കാ​​​നു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ സ​​​ഭാ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ജേ​​​ക്ക​​​ബ് കൂ​​​വ​​​ക്കാ​​​ട്ട് പ​​​റ​​​ഞ്ഞു.

വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ നി​​​സ്തു​​​ല​​​ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​യു​​​ടെ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​ത അ​​​ഭി​​​ന​​​ന്ദ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ച്ച ക​​​ർ​​​ണാ​​​ട​​​ക ഊ​​​ർ​​​ജ​​​മ​​​ന്ത്രി കെ.​​​ജെ. ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

ച​​​ട​​​ങ്ങി​​​ൽ രാ​​​​​ഷ്‌​​​​​ട്ര​​​​​ദീ​​​​​പി​​​​​ക ലി​​​​​മി​​​​​റ്റ​​​​​ഡ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​ർ ഫാ. ​​​​​മൈ​​​​​ക്കി​​​​​ൾ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട് ഉൾപ്പെടെ 19 പ്ര​​​​​മു​​​​​ഖ വ്യ​​​​​ക്തി​​​​​കളെ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി സി​​​​​ബി​​​​​സി​​​​​ഐ ആ​​​ദ​​​രി​​​ച്ചു. ഭാ​​​ര​​​ത​​​സ​​​ഭ​​​യ്ക്കു​​​വേ​​​ണ്ടി ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ജേ​​​​​ക്ക​​​​​ബ് കൂ​​​​​വ​​​​​ക്കാ​​​​​ട്ട്, ഗോ​​​​​വ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ഡോ. ​​​​​ഫി​​​​​ലി​​​​​പ്പ് നേ​​​​​രി ഫെ​​​​​റാ​​​​​വോ, സി​​​​​ബി​​​​​സി​​​​​ഐ​​​​​യു​​​​​ടെ നി​​​​​യു​​​​​ക്ത പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ഡോ. ​​​​​ആ​​​​​ന്‍റ​​​​​ണി പൂ​​​​​ല, സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​യു​​​​​ന്ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്ത്, സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ, സീ​​​​​റോ​​​​​മ​​​​​ല​​​​​ങ്ക​​​​​ര സ​​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് കർദി നാൾ മാ​​​​​ർ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്കാ​​​​​ബാ​​​​​വ എ​​​​​ന്നി​​​​​വ​​​​​ർ ചേ​​​​​ർ​​​​​ന്ന് പു​​​ര​​​സ്കാ​​​ര​​​ജേ​​​താ​​​ക്ക​​​ളെ ആ​​​​​ദ​​​​​രി​​​​​ച്ചു. തു​​​ട​​​ർ​​​ന്ന് മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്ത് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ജേ​​​​​ക്ക​​​​​ബ് കൂ​​​​​വ​​​​​ക്കാട്ട് മെ​​​​​മെ​​​​​ന്‍റോ​​​​​യും കൈ​​​​​മാ​​​​​റി.

സി​​​ബി​​​സി​​​ഐ​​​യു​​​ടെ സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് സ്വാ​​​ഗ​​​ത​​​വും ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ഡോ. ​​​മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. സെ​​​ന്‍റ് ജോ​​​ൺ​​​സ് നാ​​​ഷ​​​ണ​​​ൽ മെ​​​ഡി​​​ക്ക​​​ൽ അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ച്ച സി​​​ബി​​​സി​​​ഐ 37-ാം ജ​​​ന​​​റ​​​ൽ ബോ​​​ഡി സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.

District News

അമയന്നൂർ മലങ്കര കത്തോലിക്ക പള്ളിക്ക് മീനടത്തിന്‍റെ ഹൃദയം തൊട്ട നന്ദിക്കുറിപ്പ്

കോ​ട്ട​യം: അ​മ​യ​ന്നൂ​ർ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​ക്ക് മീ​ന​ട​ത്തു​നി​ന്നു ഹൃ​ദ​യം തൊ​ട്ട ഒ​രു ന​ന്ദി​ക്കു​റി​പ്പ്. തി​രു​നാ​ളി​ന്‍റെ ചെ​ല​വു​ക​ൾ പ​ര​മാ​വ​ധി ചു​രു​ക്കി മി​ച്ചം​പി​ടി​ച്ച തു​ക അമയന്നൂർ ഇടവകക്കാർ മീനടം സെ​​​ന്‍റ് ജോ​​​ർ​​​ജ് മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്ക പള്ളി നിർമാണത്തിനു കൈമാറിയ കരുതലിനാണ് മീനടം ഇടവക ഹൃദയം നിറഞ്ഞു നന്ദിയർപ്പിച്ചത്.
കാർഷിക ഗ്രാമമായ മീനടത്ത് നാനാജാതി മതസ്ഥരുടെ മനസിൽ ഇടം നേടിയ സെന്‍റ് ജോർജ് പള്ളി തിരുവല്ല അതിരൂപതയുടെ കീഴിലാണ്. വലിയ സാന്പത്തിക പിൻബലമൊന്നുമില്ലാത്ത ഇടവക പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടാണ് കഴിഞ്ഞ വർഷം പുതിയ പള്ളിയുടെ നിർമാണം ആരംഭിച്ചത്. ഈ ദൗത്യത്തിന് ഒരു കൈത്താങ്ങുമായാണ് അമയന്നൂർ ഇടവകക്കാർ എത്തിയത്. അ​​​മ​​​യ​​​ന്നൂ​​​ർ പ​​​ള്ളി വി​​​കാ​​​രി ഫാ. മാ​​​ത്യു ചി​​​റ​​​യി​​​ൽ, ട്ര​​​സ്റ്റി ഏ​​​ബ്ര​​​ഹാം മാ​​​ത്യു ചു​​​ണ്ടേ​​​വാ​​​ലേ​​​ൽ, സെ​​​ക്ര​​​ട്ട​​​റി ഡെ​​​ന്നി​​​സ് ജേ​​​ക്ക​​​ബ് ഇ​​​ര​​​ട്ട​​​വ​​​നാ​​​ൽ, ക​​​മ്മിറ്റി അം​​​ഗ​​​ങ്ങ​​​ൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ തീരുമാനമെടുത്തത്.
അ​​​മ​​​യ​​​ന്നൂ​​​ർ സെന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യു​​​ടെ 85- മ​​​ത് തി​​​രു​​​നാ​​​ൾ ദി​​​ന​​​ത്തി​​​ൽ മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ കൂ​​​രി​​​യ ബി​​​ഷ​​​പ് ഡോ.​​​ആന്‍റണി മാ​​​ർ സി​​​ൽ​​​വാ​​​നോ​​​സിൽനി​​​ന്നു മീ​​​ന​​​ടം സെന്‍റ് ജോ​​​ർ​​​ജ് മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്ക പ​​​ള്ളി വി​​​കാ​​​രി ഫാ.​​​സൈ​​​ജു കു​​​ര്യ​​​ൻ ഒഐസി, ട്ര​​​സ്റ്റി റെ​​​ജി വി.​​​സി. വ​​​യ​​​ലി​​​ക്കൊ​​​ല്ലാ​​​ട്ട്, സെ​​​ക്ര​​​ട്ട​​​റി പി.യു. എ​​​ബ്ര​​​ഹാം‌ ഓ​​​ലി​​​ക്ക​​​ര​​​പീ​​​ടി​​​ക​​​യി​​​ൽ എന്നിവർ ചേർന്നു തുക സ്വീകരിച്ചു.

Kerala

സൺഡേ സ്കൂൾ അധ്യാപക ക്ഷേമനിധി: കത്തോലിക്ക സഭ നിലപാട് അറിയിച്ചു

കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്‍റെ ശിപാർശയുടെ നടപ്പാക്കൽ എന്ന നിലയിൽ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചതിനോടുള്ള കത്തോലിക്ക സഭയുടെ നിലപാട് അറിയിച്ചു. അതിവേഗത്തിൽ നടപ്പിലാക്കേണ്ട ഒരു നിർദേശമോ നടപടിയോ അല്ല ഇതെന്നാണ് സഭ ചൂണ്ടിക്കാട്ടിയത്. ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട നിർദേശമാണ്. കാരണം, കേരളത്തിലെ ക്രൈസ്തവസഭകളിൽ മതബോധനം അഥവാ വിശ്വാസ പരിശീലനം വ്യത്യസ്തമായ രീതികളിലും മാർഗങ്ങളിലുമാണ് നടന്നുവരുന്നത്. വിപുലമായ ഈ മേഖലയെ പറ്റി ന്യൂനപക്ഷ വകുപ്പ് ഏതെങ്കിലും വിധത്തിലുള്ള പഠനം നടത്തിയതായി അറിവില്ല.

സർക്കാർ വിഭാവനം ചെയ്യുന്ന ക്ഷേമനിധിയുടെ വിശദവും പൂർണവുമായ ഡ്രാഫ്റ്റ് ചർച്ചകൾക്കും പഠനത്തിനുമായി നല്കണമെന്നു കത്തോലിക്കാ സഭാ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എങ്കിലും, നിലവിലുള്ള മദ്രസ ക്ഷേമനിധിയുടെ വിജ്ഞാപനം അയച്ചു നൽകിയ ശേഷം അതിന്‍റെ അധ്യായം ആറിലെ (ഖണ്ഡിക 17 - 27) ക്ഷേമനിധി അനുകൂല്യങ്ങളെകുറിച്ചുള്ള അഭിപ്രായം ജനുവരി 16നകം അറിയിക്കണം എന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കത്തിലൂടെ ക്രൈസ്തവ സഭകളോട് ആവശ്യപ്പെട്ടത്.

ഉള്ളടക്കം വെളിപ്പെടുത്തിയില്ല

മതാധ്യാപകരെക്കുറിച്ചുള്ള നിർവചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെയും ലഭ്യമാക്കാതെ, ക്ഷേമനിധി ആനുകൂല്യങ്ങളെകുറിച്ച് മാത്രം അഭിപ്രായം ആരായുന്ന സർക്കാർ നീക്കത്തോട് സഹകരിക്കാനാവില്ല. ഈ പദ്ധതിയുടെ ഘടനയോ ഉള്ളടക്കമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറിയാത്ത ഒന്നിനെകുറിച്ച് അഭിപ്രായം പറയുക അസാധ്യമാണ്. വിഭാവനം ചെയ്യുന്ന ക്ഷേമനിധി ബില്ലിന്‍റെ ഡ്രാഫ്റ്റ് പൂർണമായും ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കുകയും അതിന്മേൽ ചർച്ചകൾക്കും പഠനത്തിനും ആവശ്യമായ സമയം ക്രൈസ്തവ സഭകൾക്കു ലഭ്യമാക്കുകയും ചെയ്യണം.

വേണ്ടത് ദുർബല വിഭാഗങ്ങൾക്ക് സഹായം

കത്തോലിക്കാ സഭയിലെ വിശ്വാസ പരിശീലനം സമർപ്പിത സ്വഭാവമുള്ള ഒരു സേവനമാണ്, അതൊരിക്കലും ഒരു ജോലിയായി/ തൊഴിലായി സഭ കരുതുന്നില്ല. യാതൊരു വിധത്തിലുമുള്ള വേതനമോ പാരിതോഷികമോ അവർ സ്വീകരിക്കുന്നുമില്ല. സഭയുടെ സുവിശേഷ പ്രഘോഷണദൗത്യത്തിൽ പൂർണമനസ്സോടെ പങ്കാളികളാകുന്ന പ്രേഷിതരാണ് മതാധ്യാപകർ അഥവാ വിശ്വാസ പരിശീലകർ.
മതപഠനം പൂർണമായും സഭയുടെ (അതതു മതങ്ങളുടെ) സ്വകാര്യ ഉത്തരവാദിത്വം ആയതിനാലും അതിൻമേൽ സർക്കാർ ചെലവിലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കേണ്ടതില്ല എന്ന നിലപാട് സഭ പുലർത്തുന്നതിനാലും സർക്കാരിന്‍റെ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയത്തോട് കത്തോലിക്കാ സഭ അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. അതേസമയം, ക്രൈസ്തവ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ സർക്കാർ തയാറാകണം.

പിൻമാറണം

വേണ്ടത്ര ആലോചനയോ ചർച്ചകളോ കൂടാതെ തിടുക്കത്തിൽ ഒരു ഓർഡിനൻസിലൂടെ സൺഡേസ്കൂൾ അധ്യാപക ക്ഷേമനിധി നടപ്പിൽ വരുത്താൻ സർക്കാർ തലത്തിൽ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽനിന്നു പിൻമാറണമെന്നു കേരള സർക്കാരിനോടു കത്തോലിക്ക സഭ ആവശ്യപ്പെട്ടു. കെസിബിസിയുടെ ഭാരവാഹികളായ ബിഷപ്പുമാരുടെ നേതൃത്വത്തിൽ കത്തോലിക്കാസഭയിലെ മൂന്നു റീത്തിലെയും ഔദ്യോഗിക പ്രതിനിധികൾ യോഗം ചേർന്നാണ് വിഷയത്തിൽ തീരുമാനമെടുത്തതെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ പ്രസ്താവനയിൽ അറിയിച്ചു.

Leader Page

ക​ത്തോ​ലി​ക്കാ സ​ഭ​യുടെ കാ​ൽ​ നൂ​റ്റാ​ണ്ട്

ര​​ണ്ട് സ​​ഹ​​സ്രാ​​ബ്ദ​​ങ്ങ​​ളു​​ടെ മ​​ഹാജൂ​​ബി​​ലി​​ക്കു​​ശേ​​ഷം 25 വ​​ർ​​ഷംകൂ​​ടി പി​​ന്നി​​ടു​​മ്പോ​​ൾ ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ ക​​ഴി​​ഞ്ഞ കാ​​ൽ​​ നൂ​​റ്റാ​​ണ്ടി​​ലെ വ​​ള​​ർ​​ച്ച​​യി​​ലേ​​ക്കും ത​​ള​​ർ​​ച്ച​​യി​​ലേ​​ക്കും ഭാ​​വിപ്ര​​തീ​​ക്ഷ​​ക​​ളി​​ലേ​​ക്കു​​മു​​ള്ള എ​​ത്തി​​നോ​​ട്ടം ഏ​​റെ പ്ര​​സ​​ക്ത​​മാ​​വു​​ക​​യാ​​ണ്. ക​​ത്തോ​​ലി​​ക്കാ സ​​ഭ അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി ഒ​​രു ആ​​ത്മീ​​യ യാ​​ഥാ​​ർ​​ഥ്യ​​മാ​​ണെ​​ങ്കി​​ൽ​​പോ​​ലും ആ​​ധു​​നി​​ക ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും സ്വാ​​ധീ​​നശ​​ക്തി​​യു​​ള്ള, സു​​സം​​ഘ​​ടി​​ത​​മാ​​യ ഒ​​രു അ​​ന്താ​​രാ​​ഷ്‌​​ട്ര സാ​​മൂ​​ഹി​​ക സാം​​സ്കാ​​രി​​ക സം​​വി​​ധാ​​നം കൂ​​ടി​​യാ​​ണ്. ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യെപ്പോ​​ലെ ലോ​​ക​​രാ​​ഷ്‌​​ട്ര​​ങ്ങ​​ളു​​ടെ അ​​തി​​ർ​​ത്തി​​ക​​ൾ​​ക്ക​​തീ​​ത​​മാ​​യി മ​​നു​​ഷ്യ​​നെ​​യും അ​​വ​​ന്‍റെ ധാ​​ർ​​മി​​ക വീ​​ക്ഷ​​ണ​​ത്തെ​​യും ശ​​ക്ത​​മാ​​യി സ്വാ​​ധീ​​നി​​ക്കാ​​നും ഒ​​രു​​മി​​പ്പി​​ച്ചു നി​​ർ​​ത്താ​​നും ശ​​ക്തി​​യും ക​​രു​​ത്തു​​മു​​ള്ള മ​​റ്റൊ​​രു സം​​വി​​ധാ​​ന​​വും ഒ​​രു കാ​​ല​​ത്തും ലോ​​ക​​ത്ത് ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ കാ​​ൽ ​​നൂ​​റ്റാ​​ണ്ടി​​ന്‍റെ ഉ​​യ​​ർ​​ച്ചതാ​​ഴ്ച​​ക​​ൾ ലോ​​കച​​രി​​ത്ര​​ത്തി​​ന്‍റെ പ്ര​​സ​​ക്ത​​മാ​​യ ഭാ​​ഗ​​മാ​​ണ്.

ജ​​ന​​സം​​ഖ്യാ വ്യ​​തി​​യാ​​ന​​ങ്ങ​​ൾ

ക​​ഴി​​ഞ്ഞ 25 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യ ജ​​ന​​സം​​ഖ്യാ വ്യ​​തി​​യാ​​ന​​ങ്ങ​​ൾ​​ക്ക് ക​​ത്തോ​​ലി​​ക്കാ സ​​ഭ സാ​​ക്ഷ്യം വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. ആ​​ഗോ​​ള​​സ​​ഭ​​യു​​ടെ അം​​ഗ​​സം​​ഖ്യ​​യി​​ൽ ഗ​​ണ്യ​​മാ​​യ വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യി. 25 വ​​ർ​​ഷം മു​​മ്പ് ഏ​​താ​​ണ്ട് 100 കോ​​ടി അം​​ഗ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന സ​​ഭ​​യി​​ൽ ഇ​​ന്ന് 134 കോ​​ടി അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. എ​​ന്നാ​​ൽ, ശ്ര​​ദ്ധേ​​യ​​മാ​​യ കാ​​ര്യം യൂ​​റോ​​പ്പി​​ലും നോ​​ർ​​ത്ത് അ​​മേ​​രി​​ക്ക​​യി​​ലും വി​​ശ്വാ​​സി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ കു​​റ​​വ് വ​​ന്ന​​പ്പോ​​ൾ ആ​​ഫ്രി​​ക്ക​​യി​​ലും ഏ​​ഷ്യ​​യി​​ലും ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​യി​​ലും വ​​ള​​രെ ശ​​ക്ത​​മാ​​യ വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി എ​​ന്ന​​താ​​ണ്. 72 ശ​​ത​​മാ​​നം ക​​ത്തോ​​ലി​​ക്ക​​ർ ഇ​​പ്പോ​​ൾ യൂ​​റോ​​പ്പി​​ന് പു​​റ​​ത്തു​​ള്ള​​വ​​രാ​​ണ്. സ​​ഭ​​യു​​ടെ ശ​​ക്തി​​യും ശ്ര​​ദ്ധ​​യും യൂ​​റോ​​പ്പി​​നു പു​​റ​​ത്തേ​​ക്ക് കേ​​ന്ദ്രീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്നു എ​​ന്ന​​താ​​ണ് പു​​തി​​യ ട്രെ​​ൻ​​ഡ്. ഏ​​ഷ്യ​​യും ആ​​ഫ്രി​​ക്ക​​യും കേ​​ന്ദ്ര​​മാ​​ക്കി​​യു​​ള്ള സ​​ഭ​​യു​​ടെ ഈ ​​പു​​തി​​യ വ​​ള​​ർ​​ച്ചാശൈ​​ലി സ​​ഭ​​യു​​ടെ​​ത​​ന്നെ സാ​​മൂ​​ഹി​​ക വീ​​ക്ഷ​​ണ​​ത്തെ​​യും സം​​സ്കാ​​ര​​ത്തെ​​യും നേ​​തൃ​​ ശൈ​​ലി​​യെ​​യും സാ​​ര​​മാ​​യി സ്വാ​​ധീ​​നി​​ക്കു​​ക​​ത​​ന്നെ ചെ​​യ്യും.

International

ഗാ​സ​യി​ലെ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം: ഖേ​ദം പ്ര​ക​ടിപ്പിച്ച് ഇ​സ്ര​യേ​ൽ

ഗാ​സ: ഗാ​സ​യി​ലെ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി ഇ​സ്ര​യേ​ൽ. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​ഴ​ത്തി​ൽ ഖേ​ദി​ക്കു​ന്ന​താ​യും നി​ഷ്ക​ള​ങ്ക​മാ​യ ഓ​രോ മ​ര​ണ​വും ദു​ര​ന്ത​മാ​ണെ​ന്നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി.

ദേ​വാ​ല​യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം തെ​റ്റാ​യി​പ്പോ​യെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നോ​ടും വി​ശ​ദ​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ൽ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പ്പാ​പ്പ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. മാ​ർ​പ്പാ​പ്പ​യു​ടെ ആ​ശ്വാ​സ വാ​ക്കു​ക​ളോ​ട് നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു. ഇ​സ്ര​യേ​ൽ സൈ​ന്യ​വും ആ​ക്ര​മ​ണം അ​ബ​ദ്ധ​ത്തി​ലു​ണ്ടാ​യെ​ന്നാ​ണ് വി​ശ​ദ​മാ​ക്കു​ന്ന​ത്.

ഗാ​സ​യി​ലെ ഹോ​ളി ഫാ​മി​ലി ക​ത്തോ​ലി​ക്കാ പ​ള്ളി​ക്കു നേ​ർ​ക്ക് ഇ​സ്രേ​ലി സേ​ന ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 60 വ​യ​സു​ള്ള കെ​യ​ർ​ടേ​ക്ക​റും 84 വ​യ​സു​ള്ള സ്ത്രീ​യും ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

ഗാ​സ​യി​ലെ ഏ​ക ക​ത്തോ​ലി​ക്കാ പ​ള്ളി​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പ​ള്ളി വി​കാ​രി ഫാ. ​ഗ​ബ്രി​യേ​ൽ റൊ​മാ​നെ​ല്ലി ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഉ​റ്റ സു​ഹൃ​ത്താ​യി​രു​ന്നു ഫാ. ​റൊ​മാ​നെ​ല്ലി. ഗാ​സാ യു​ദ്ധ​ത്തി​നി​ടെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും ഫാ. ​റൊ​മാ​നെ​ല്ലി​യും ദി​വ​സ​വും സം​സാ​രി​ച്ചി​രു​ന്നു. ഫാ. ​റൊ​മാ​നെ​ല്ലി​യു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

ക്രൈ​സ്ത​വ​രും മു​സ്‌​ലിം​ക​ളും അ​ട​ക്കം നൂ​റു​ക​ണ​ക്കി​നു പ​ല​സ്തീ​ൻ​കാ​ർ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന പ​ള്ളി​വ​ള​പ്പി​ൽ ഇ​സ്രേ​ലി ഷെ​ല്ലിം​ഗി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. നി​ര​വ​ധി കു​ട്ടി​ക​ളും ഭി​ന്ന​ശേ​ഷി​ക്കാ​രും ഇ​വി​ടെ ക​ഴി​യു​ന്നു​ണ്ട്. അ​ൽ-​അ​ഹ്‌​ലി ആ​ശു​പ​ത്രി​യു​ടെ തൊ​ട്ട​ടു​ത്താ​യാ​ണ് ഹോ​ളി ഫാ​മി​ലി പ​ള്ളി സ്ഥി​തി ചെ​യ്യു​ന്ന​ത്.

Latest News

Corehub Up