Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cbse Schools

സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ മൂ​ന്ന് ഭാ​ഷാ​പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കി

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ ഒ​മ്പ​താം ക്ലാ​സ് മു​ത​ൽ മൂ​ന്ന് ഭാ​ഷ​ക​ളു​ടെ പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ഇ​തി​ൽ കു​റ​ഞ്ഞ​ത് ര​ണ്ട് ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളാ​യി​രി​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് സി​ബി​എ​സ്ഇ പു​തി​യ സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി.

ജൂ​ലൈ ഒ​ന്നു മു​ത​ൽ പു​തി​യ പ​രി​ഷ്കാ​രം നി​ല​വി​ൽ വ​രും. എ​ന്നാ​ൽ പ​ത്താം ക്ലാ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ഭാ​ഷ​യ്ക്ക് ബോ​ർ​ഡ് പ​രീ​ക്ഷ ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഈ ​ഭാ​ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ണ​മാ​യും ​സ്കൂൾ ത​ല​ത്തി​ലാ​യി​രി​ക്കും.

പ​ഠ​ന​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളി​ലെ അ​നാ​വ​ശ്യ സ​മ്മ​ർ​ദം കു​റ​യ്ക്കാ​നു​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് ബോ​ർ​ഡ് അ​റി​യി​ച്ചു. സി​ബി​എ​സ്ഇ​യു​ടെ പ​ട്ടി​ക​യി​ലു​ള്ള ഏ​ത് ഭാ​ഷ​യും സ്‌​കൂ​ളു​ക​ൾ​ക്കു തെ​ര​ഞ്ഞെ​ടു​ക്കാം. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മൂ​ന്ന് ഭാ​ഷ​ക​ളി​ൽ ര​ണ്ടെ​ണ്ണ​മെ​ങ്കി​ലും ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളാ​യി​രി​ക്ക​ണം.

ര​ണ്ടെ​ണ്ണം ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളാ​ണെ​ങ്കി​ൽ മാ​ത്ര​മേ വി​ദേ​ശ ഭാ​ഷ​ക​ൾ മൂ​ന്നാ​മ​ത്തെ ഭാ​ഷ​യാ​യി പ​ഠി​ക്കാ​ൻ അ​നു​വ​ദി​ക്കൂ. അ​ല്ലെ​ങ്കി​ൽ വി​ദേ​ശ ഭാ​ഷ​ക​ളെ നാ​ലാ​മ​ത്തെ ഓ​പ്ഷ​ന​ൽ ഭാ​ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്കാം. ഇം​ഗ്ലി​ഷും ഹി​ന്ദി​യും ഉ​ൾ​പ്പെ​ടെ 44 ഭാ​ഷ​ക​ൾ സി​ബി​എ​സ്ഇ​യു​ടെ ഭാ​ഷാ​വി​ഷ​യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

Latest News

Corehub Up