Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ccident

വ​ട​ക്ക​ഞ്ചേ​രി​യി​ൽ ബ​സും സി​എ​ൻ​ജി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​ന് സ​മീ​പം ദീ​ർ​ഘ​ദൂ​ര ബ​സും സി​എ​ൻ​ജി സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി​യ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ മ​ണി​യോ​ടെ​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഒ​മ്പ​ത് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബ​സ് ഡ്രൈ​വ​ർ അ​ഭി​ഷേ​ക്, ക്ലീ​ന​ർ ന​ഞ്ച​ട്ട സ്വാ​മി എ​ന്നി​വ​ർ​ക്കും ഏ​ഴ് യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഡ്രൈ​വ​ർ​ക്കും സ​ഹാ​യി​ക്കും പൊ​ള്ള​ലേ​റ്റു.

ത​ങ്കം ജം​ഗ്ഷ​നി​ൽ നി​ന്ന് സ​ർ​വീ​സ് റോ​ഡി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ബ​സ്, കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ഭാ​ഗ​ത്തെ അ​ടി​പ്പാ​ത വ​ഴി സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സി​എ​ൻ​ജി നി​റ​ച്ച നാ​ൽ​പ്പ​തോ​ളം സി​ലി​ണ്ട​റു​ക​ളാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ലി​യ ശ​ബ്ദ​ത്തോ​ടെ ലോ​റി​യി​ൽ നി​ന്ന് വാ​ത​കം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ​ത് പ്ര​ദേ​ശ​ത്ത് ഭീ​തി പ​ട​ർ​ത്തി.

വാ​ത​കം ചോ​ർ​ന്ന സ​മ​യ​ത്താ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് പൊ​ള്ള​ലേ​റ്റ​ത്. എ​ന്നാ​ൽ യാ​ത്ര​ക്കാ​രു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വ​ട​ക്ക​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ട​ൻ ത​ന്നെ ചോ​ർ​ച്ച​യ​ട​ച്ച് വാ​ത​കം നി​ർ​വീ​ര്യ​മാ​ക്കി.

ഹൈ​വേ പോ​ലീ​സും വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​രി​ക്കേ​റ്റ​വ​രെ ഇ​ര​ട്ട​ക്കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up