Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cctv Camera

ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240 സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്ത​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ ബം​ഗ​ളൂ​രു പോ​ലീ​സ് ചെ​യ്തു. വി​ഷ​യ​ത്തി​ല്‍ ക​ബ്ബ​ണ്‍ പാ​ര്‍​ക്ക് പോ​ലീ​സ് എ​ഫ്‌​ഐ​ആ​റും ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ഏ​പ്രി​ല്‍ 24നു ​അ​ര​ങ്ങേ​റി​യ ആ​ര്‍​സി​ബി- ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സ് മ​ത്സ​ര​ത്തി​നു തൊ​ട്ടു​മു​ന്‍​പാ​ണ് പോ​ലീ​സി​നു പ​രാ​തി കി​ട്ടി​യ​ത്. സ്റ്റേ​ഡി​യ​ത്തി​ലെ 240 സി​സി​ടി​വി കാ​മ​റ​ക​ളും ത​ക​ര്‍​ത്ത​താ​യി നി​രീ​ക്ഷ​ണ മേ​ല്‍​നോ​ട്ട​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള സം​ഘ​മാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. പ്ര​വേ​ശ​ന ക​വാ​ടം മു​ത​ലു​ള്ള കാ​മ​റ​ക​ളാ​ണ് ത​ക​ര്‍​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പെ​രി​മീ​റ്റ​ര്‍ സോ​ണു​ക​ള്‍, ഡി ​കോ​ര്‍​പ്പ​റേ​റ്റ് സ്റ്റാ​ന്‍​ഡ്, കോ​ണ്‍​കോ​ഴ്‌​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്ത നി​ല​യി​ലാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഹ​രി​യൂ​ര്‍ സ്വ​ദേ​ശി​യാ​യ മ​ഞ്ജു​നാ​ഥ് (37), യു​പി സ്വ​ദേ​ശി അ​ബ്ദു​ല്‍ ക​ലാം (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്‌​റ്റേ​ഡി​യ​ത്തി​ല്‍ നി​രീ​ക്ഷ​ണ സേ​വ​ന​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ക​രാ​റെ​ടു​ത്ത ഐ​വി​എ​സ് ഡി​ജി​റ്റ​ല്‍ സൊ​ലൂ​ഷ​ന്‍​സ് സ്ഥാ​പ​ന​ത്തി​ന്‍റെ സ​ബ് കോ​ണ്‍​ട്രാ​ക്റ്റ​ര്‍​ക്കു കീ​ഴി​ലാ​ണ് ഇ​രു​വ​രും ജോ​ലി ചെ​യ്യു​ന്ന​ത്. അ​നു​മ​തി​യി​ല്ലാ​തെ അ​തീ​വ സു​ര​ക്ഷ മേ​ഖ​ല​യാ​യ സി​സി​ടി​വി ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ക​യ​റി ഇ​രു​വ​രും ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

പ​രാ​തി ല​ഭി​ച്ച് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ സ്റ്റേ​ഡി​യ​ത്തി​ലെ സി​സി​ടി​വി​ക​ള്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കി​യെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ജീ​വ​ന​ക്കാ​ര്‍​ക്ക് ക​രാ​ര്‍ ക​മ്പ​നി​യോ​ടു​ള്ള വൈ​രാ​ഗ്യ​മാ​ണ് അ​തി​ക്ര​മ​ത്തി​നു പി​ന്നി​ല്‍. ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​തി​നു പി​ന്നി​ല്‍ ഇ​രു​വ​രു​മാ​ണെ​ന്നു തെ​ളി​ഞ്ഞ​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ജോ​ലി ചെ​യ്ത​തി​ന്‍റെ പ​ണം ന​ല്‍​കാ​ന്‍ ക​മ്പ​നി അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത​തി​നാ​ലാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​തെ​ന്നു പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി​യെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up