തലയോലപ്പറമ്പ്: വടയാർ പെഗാസസ് ക്ലബിന്റെ 30-ാം വാർഷികവും കുടുംബസംഗമവും ഓണാഘോഷവും നടത്തി. തലയോലപ്പറമ്പ് കെആർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ലിറ്ററേച്ചർ ഫോട്ടോഗ്രാഫർ മനോജ് ഡി. വൈക്കം ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് എം.എൽ. രാമചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നോവലിസ്റ്റ് പി.എൻ. ഹേനയെ ആദരിച്ചു. വിവിധ കലാകായിക മത്സരങ്ങൾ, ഗാനമേള, സ്നേഹവിരുന്ന് എന്നിവ നടത്തി. സെക്രട്ടറി പി.എസ്. വിനോദ് പാനാപ്പുര, ട്രഷറർ വി.ആർ. പ്രദീപ് കുറ്റിക്കാട്, തലയോലപ്പറമ്പ് പഞ്ചായത്തംഗം എം. അനിൽകുമാർ, കെ.കെ. രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.