Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebrations Begin

Kollam

മ​യ്യ​നാ​ട് സെ​ന്‍റ് ജേ​ക്ക​ബ് പ​ള്ളി​യി​ല്‍ 500-ാ​മ​ത് വ​ാർഷിക ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കമാ​യി

കൊ​ല്ലം : മ​യ്യ​നാ​ട് സെ​ന്‍റ് ജേ​ക്ക​ബ് പ​ള്ളി​യു​ടെ 500-ാം വാ​ര്‍​ഷി​ക​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. വി​ളം​ബ​ര ജാ​ഥ​യ്ക്ക് ഇ​ട​വ​ക വി​കാ​രി ഫാ.എ​സ്. അ​ല്‍​ഫോ​ണ്‍​സ് നേ​തൃ​ത്വം ന​ല്‍​കി. ഭാ​ര​ത​ത്തി​ലെ ആ​ദ്യ ത​ദ്ദേ​ശീ​യ ക​ത്തോ​ലി​ക്ക രൂ​പ​ത​യാ​യ കൊ​ല്ലം രൂ​പ​ത​യി​ലെ ( ക്വ​യി​ലോ​ണ്‍ ഡ​യോ​സി​സ്) നാ​ലാ​മ​ത് പ​ള്ളി​യാ​ണ് മ​യ്യ​നാ​ട് പ​ള്ളി.

അ​ഞ്ചു നൂ​റ്റാ​ണ്ടു​ക​ളു​ടെ വി​ശ്വാ​സ പാ​ര​മ്പ​ര്യ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി ഏ​ഴു വൈ​ദീ​ക​ര്‍ ചേ​ര്‍​ന്ന് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.എ​സ്. അ​ല്‍​ഫോ​ന്‍​സ് ജൂ​ബി​ലി പ​താ​ക ഉ​യ​ര്‍​ത്തും. ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ പ​റ്റി ഇ​ട​വ​ക വി​കാ​രി വി​ശ​ദീ​ക​രി​ക്കും.
തു​ട​ര്‍​ന്ന് വി​പു​ല​മാ​യ ഭ​ക്ഷ്യമേ​ള​യും ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ട​വ​ക വി​കാ​രി ഫാ.എ​സ്. അ​ല്‍​ഫോ​ണ്‍​സ് അ​റി​യി​ച്ചു.

Latest News

Corehub Up