മയ്യനാട് സെന്റ് ജേക്കബ് പള്ളിയുടെ 500-ാം വാര്‍ഷികത്തിന് തുടക്കംകുറിച്ച് ഇന്നലെ വൈകുന്നേരം നടന്ന വിളംബര ജാഥ.
കൊല്ലം : മയ്യനാട് സെന്റ് ജേക്കബ് പള്ളിയുടെ 500-ാം വാര്‍ഷികത്തിന് തുടക്കംകുറിച്ച് ഇന്നലെ വൈകുന്നേരം വിളംബര ജാഥ നടത്തി. വിളംബര ജാഥയ്ക്ക് ഇടവക വികാരി ഫാ.എസ്. അല്‍ഫോണ്‍സ് നേതൃത്വം നല്കി. ഭാരതത്തിലെ ആദ്യ തദ്ദേശീയ കത്തോലിക്ക രൂപതയായ കൊല്ലം രൂപതയിലെ ( ക്വയിലോണ്‍ ഡയോസിസ്) നാലാമത് പള്ളിയാണ് മയ്യനാട് പള്ളി.
അഞ്ചു നൂറ്റാണ്ടുകളുടെ വിശ്വാസ പാരമ്പര്യത്തിന് നന്ദി രേഖപ്പെടുത്തി ഏഴു വൈദീകര്‍ ചേര്‍ന്ന് ഇന്ന് വൈകുന്നേരം അഞ്ചിന് ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് ഇടവക വികാരി ഫാ.എസ്. അല്‍ഫോന്‍സ് ജൂബിലി പതാക ഉയര്‍ത്തും. ജൂബിലി വര്‍ഷത്തിന്റെ പ്രാധാന്യത്തെ പറ്റി ഇടവക വികാരി വിശദീകരിക്കും.
തുടര്‍ന്ന് വിപുലമായ ഭക്ഷ്യമേളയും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇടവക വികാരി ഫാ.എസ്. അല്‍ഫോണ്‍സ് അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews celebrations begin