Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chakkakomban

പി​ടി​ത​രാ​തെ ച​ക്ക​ക്കൊ​മ്പ​ൻ; ര​ണ്ടാം ദി​ന​വും ദൗ​ത്യം പാ​ളി

ഇ​ടു​ക്കി: മി​ഷ​ൻ ച​ക്ക​കൊ​മ്പ​ൻ ര​ണ്ടാം ദി​ന​വും പാ​ളി. മ​യ​ക്കു​വെ​ടി വെ​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്തേ​ക്ക് ആ​ന​യെ എ​ത്തി​ക്കാ​നാ​കാ​ത്ത​താ​ണ് ദൗ​ത്യ​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്. വെ​ള്ളി​യാ​ഴ്ച​യും ദൗ​ത്യം തു​ട​രാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് തെ​ർ​മ​ൽ ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ട്രാ​ക്കിം​ഗ് സം​ഘം ച​ക്ക​ക്കൊ​മ്പ​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. 

ചെ​മ്പ​ക​ത്തൊ​ഴു​ക്കു​ടി ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന ആ​ന മ​ണി​ക്കൂ​റു​ക​ളോ​ളം അ​വി​ടെ നി​ല​യു​റ​പ്പി​ച്ചു. തു​ട​ർ​ന്ന് 301 കോ​ള​നി ഭാ​ഗ​ത്തേ​ക്ക് ആ​ന​യെ മാ​റ്റി സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ച്ച് മ​യ​ക്കു​വെ​ടി വെ​ക്കാ​നാ​യി​രു​ന്നു ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ നീ​ക്കം. എ​ന്നാ​ൽ ആ​ന​യെ ല​ക്ഷ്യ​മി​ട്ട സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ക്കാ​നാ​യി​ല്ല. ഉ​ച്ച​യ്ക്കു​ശേ​ഷം ചെ​മ്പ​ക​ത്തൊ​ഴു​ക്കു​ടി സെ​റ്റി​ൽ​മെ​ന്‍റി​ലെ എ​ട്ടേ​ക്ക​ർ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ കൊ​മ്പ​ൻ അ​വി​ടെ​ത്ത​ന്നെ തു​ട​ർ​ന്നു. 

മ​യ​ക്കു​വെ​ടി വെ​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തും വെ​ളി​ച്ചം കു​റ​ഞ്ഞു​തു​ട​ങ്ങി​യ​തും ക​ണ​ക്കി​ലെ​ടു​ത്ത് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദൗ​ത്യം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന ശ്ര​മ​ങ്ങ​ൾ ല​ക്ഷ്യം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാം ദി​വ​സ​വും ദൗ​ത്യം ശ​ക്ത​മാ​ക്കാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

Kerala

മിഷന്‍ ചക്കക്കൊമ്പന്‍: ആനയെ വളഞ്ഞ് ദൗത്യസംഘം, മയക്കുവെടിക്ക് ശ്രമം

തൊടുപുഴ: ചിന്നക്കനാല്‍ മേഖലയില്‍ ജനജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന കാട്ടാന ചക്കക്കൊമ്പനെ തളയ്ക്കാനുള്ള വനംവകുപ്പിന്‍റെ നിര്‍ണായക ദൗത്യത്തിന് തുടക്കമായി. ആനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനായി വയനാട്ടില്‍ നിന്നും രണ്ട് കുങ്കിയാനകളും 100-ഓളം വരുന്ന ദ്രുതപ്രതികരണ സേനയും സജ്ജമായി.

ആനയെ മയക്കുവെടി വയ്ക്കുന്നതിന് 18 പോയിന്‍റുകളാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ആനയെ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ 80 ഏക്കറിലെ ഊട്‌തേരിയിലാണ് ആനയുള്ളത്. ആനയുടെ നീക്കം സദാസമയവും ദൗത്യസംഘം നിരീക്ഷിച്ച് വരികയാണ്. ഇന്നു രാത്രി ആന എവിടേക്ക് നീങ്ങുന്നുവെന്ന് നിരീക്ഷിച്ച
ശേഷമാകും തുടര്‍നടപടികള്‍.

ദൗത്യത്തിനായി വന്‍സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. പൊതുവെ ആക്രമണസ്വഭാവമുള്ള ആനയായതിനാല്‍ ഏറെ കരുതലോടെയാണ് മിഷന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഓരോ ഡിപ്പാര്‍ട്ട്‌മെന്‍റും ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അഥോറിട്ടി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് കൃത്യമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

റവന്യു, പൊലിസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളിലെ ഉന്നതഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ദൗത്യസംഘം പ്രതീക്ഷിക്കുന്ന നിലയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ ബുധനാഴ്ച മയക്കുവെടി വയ്ക്കാനാണ് തീരുമാനം. ഇതിനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇതിന്‍റെ ഭാഗമായ ചിന്നക്കനാല്‍ പഞ്ചായത്തിലെ ആരുവാര്‍ഡുകളില്‍ നാളെ നിരോധനാജ്ഞയും പ്രഖ്യപിച്ചിട്ടുണ്ട്. ദൗത്യത്തിനായി മുത്തങ്ങ ആനപ്പന്തിയില്‍ നിന്നുള്ള കരുത്തരായ വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് സ്ഥലത്ത് എത്തിച്ചിട്ടുള്ളത്. അരിക്കൊമ്പന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച പരിചയസമ്പന്നരായ കുങ്കിയാനകളാണ് വിക്രമും ഭരതും.

ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അനുമോദ്, ഡോ. സിദ്ധാര്‍ഥ് ശങ്കര്‍, അസിസ്റ്റന്‍റ് വെറ്ററിനറി ഓഫീസര്‍ സിറില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്.

District News

ച​ക്ക​ക്കൊ​മ്പ​ൻ അ​ട​ങ്ങു​ന്നി​ല്ല; ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും റേ​ഷ​ൻക​ട ത​ക​ർ​ത്തു

രാ​ജാ​ക്കാ​ട്: ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ ച​ക്ക​ക്കൊ​മ്പ​ൻ എ​ന്ന കാ​ട്ടാ​ന റേ​ഷ​ൻ​ക​ട ത​ക​ർ​ത്തു. വെ​ള്ളി​യാ​ഴ്ച വെ​ളു​പ്പി​ന് 5.30നാ​ണ് സം​ഭ​വം. ആ​ന​യി​റ​ങ്ക​ൽ ഭാ​ഗ​ത്തു​ള്ള റേ​ഷ​ൻ ക​ട​യാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. ഇ​തേ റേ​ഷ​ൻ ക​ട ഇ​ത് പ​ന്ത്ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് ഒ​റ്റ​യാ​ൻ ത​ക​ർ​ക്കു​ന്ന​ത്.

ത​ലേ​ന്ന് രാ​ത്രി​മു​ത​ൽ ച​ക്ക​ക്കൊ​മ്പ​ൻ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ചു​റ്റി​ത്തി​രി​ഞ്ഞി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ പ്ര​ദേ​ശ​വാ​സി​ക​ൾ ബ​ഹ​ളം വെ​ച്ച​തോ​ടെ​യാ​ണ് കാ​ട്ടാ​ന പി​ൻ തി​രി​ഞ്ഞ​ത്.

Kerala

സി​ങ്കു​ക​ണ്ട​ത്ത് വീ​ണ്ടും ച​ക്ക​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം: വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്തു

ഇ​ടു​ക്കി: സി​ങ്കു​ക​ണ്ട​ത്ത് വീ​ണ്ടും ച​ക്ക​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. ഇ​ന്നു പു​ല​ര്‍​ച്ചെ പ്ര​ദേ​ശ​ത്തെ​ത്തി​യ ച​ക്ക​ക്കൊ​മ്പ​ന്‍ ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും ഇ​ടി​ച്ചു​നി​ര​ത്തി. മു​തു​പ്ലാ​ക്ക​ല്‍ മ​റി​യ​ക്കു​ട്ടി​യു​ടെ വീ​ടാ​ണ് കാ​ട്ടാ​ന ത​ക​ര്‍​ത്ത​ത്.

ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​റി​യ​ക്കു​ട്ടി ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ട് നോ​ക്കാ​ന്‍ ഏ​ല്‍​പ്പി​ച്ചി​രു​ന്ന സ​മീ​പ​വാ​സി​യാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​ബ്ദം കേ​ട്ട് ഇ​യാ​ള്‍ ഇ​റ​ങ്ങി നോ​ക്കി​യെ​ങ്കി​ലും ആ​ന വ​രു​ന്ന​ത​റി​ഞ്ഞ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്താ​ണ് ആ​ന പി​ന്‍​വാ​ങ്ങി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും ആ​ര്‍​ആ​ര്‍​ടി സം​ഘ​വും സ്ഥ​ല​ത്തെ​ത്തി.

പ്ര​ദേ​ശ​ത്ത് പ​തി​വാ​യെ​ത്തി നാ​ശം വി​ത​യ്ക്കു​ന്ന ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടി ഇ​വി​ടെ നി​ന്നു മാ​റ്റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up