ആനയിറങ്കലിലെ റേഷൻകട കാട്ടാന തകർത്ത നിലയിൽ.
രാജാക്കാട്: ഒരിടവേളയ്ക്കുശേഷം ചിന്നക്കനാൽ മേഖലയിൽ ചക്കക്കൊമ്പൻ എന്ന കാട്ടാന റേഷൻകട തകർത്തു. വെള്ളിയാഴ്ച വെളുപ്പിന് 5.30നാണ് സംഭവം. ആനയിറങ്കൽ ഭാഗത്തുള്ള റേഷൻ കടയാണ് കാട്ടാന തകർത്തത്. ഇതേ റേഷൻ കട ഇത് പന്ത്രണ്ടാമത്തെ തവണയാണ് ഒറ്റയാൻ തകർക്കുന്നത്.
തലേന്ന് രാത്രിമുതൽ ചക്കക്കൊമ്പൻ ജനവാസ മേഖലയിൽ ചുറ്റിത്തിരിഞ്ഞിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ ബഹളം വെച്ചതോടെയാണ് കാട്ടാന പിൻ തിരിഞ്ഞത്.
Tags : Nattuvishesham DistrictNews DeepikaNews Chakkakomban