District News
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ കൊല്ലത്ത് ആര്‍എസ്പിയിലും ചര്‍ച്ചകള്‍ സജീവം. തിരിച്ചു വരവിനൊരുങ്ങുന്ന ആര്‍എസ്പി മൂന്നു മണ്ഡലങ്ങളിലും ശക്തരെ ഇറക്കി സീറ്റ് പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ഇരവിപുരം, ചവറ, കുന്നത്തൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ആര്‍എസ്പി മത്സരിച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളാണ് പാര്‍ട്ടിക്ക് ഇക്കുറി പ്രതീക്ഷ നല്‍കുന്നത്.
ജില്ലയില്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷം നേടിയത് ചവറയിലാണ്. 7,796 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. വോട്ടുകളുടെ എണ്ണത്തില്‍ കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ 594 വോട്ട് ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്.
കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ എല്‍ഡിഎഫ് പിടിച്ചിരുന്നെങ്കിലും വോട്ടുകളുടെ എണ്ണത്തില്‍ യുഡി എഫിന് മുന്നിലെത്താനായി. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമായ ഇരവിപുരത്ത് യുഡിഎഫ് വലിയ മുന്നേറ്റം നടത്തിയപ്പോള്‍ നിയമസഭാ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിനുള്ളത് 105 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28150 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് ഇരവിപുരത്ത് നേടിയിരുന്നത്.
എന്നാല്‍ ജില്ലയിലെ സീറ്റ് വിഭജനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആരൊക്കെ എവിടെ മത്സ രിക്കുമെന്ന് അന്തിമ തീരുമാനമായിട്ടില്ല. അതേ സമയം ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ താന്‍ ചവറ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ഡലം മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് കൈവശം വച്ചിരിക്കുന്ന കൊല്ലം നിയമസഭാ മണ്ഡലം ആര്‍എസ്പിക്ക് വിട്ടുനല്‍കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം യുഡിഎഫില്‍ ഉന്നയിച്ചിട്ടുണ്ട്. ഈ സീറ്റ് പാര്‍ട്ടിയുടെ പഴയ കോട്ടയാണെന്നും അവിടെ ശക്തമായ സംഘടനാ സംവിധാനമുണ്ടെന്നുമാണ് ആര്‍എസ് പിയുടെ വാദം.
ആര്‍എസ്പിയുടെ കരുത്തുറ്റ മണ്ഡലമായ ഇരവിപുരത്തിനായി മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കുന്നതു തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാല്‍ നിലവില്‍ തങ്ങള്‍ക്കു നല്‍കിയിട്ടുള്ള ആറ്റിങ്ങല്‍, മട്ടന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ ജയസാധ്യത കുറഞ്ഞവയാണെന്ന് ആര്‍എസ്പി വിലയിരുത്തല്‍.
അതിനാല്‍ അപ്രസക്തമായ സീറ്റുകള്‍ക്കു പകരം കൊല്ലം ജില്ലയിലെ കൂടുതല്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അത് കൊണ്ടുതന്നെ ഇരവിവുരത്ത് ആര്‍എസ്പി തന്നെ മത്സരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
കുന്നത്തൂര്‍ സീറ്റിനെച്ചൊല്ലി യുഡിഎഫില്‍ സജീവമായ ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്നുണ്ട്. യുഡിഎഫിലെ ചെറുകക്ഷികളുടെ സീറ്റുകള്‍ കുറയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ ഭാഗമായി ആര്‍എസ്പി മത്സരിക്കുന്ന കുന്നത്തൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കാമെന്ന സൂചനകളുണ്ട്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആര്‍എസ്പി കോട്ടയായിരുന്ന കുന്നത്തൂര്‍, 2016-ല്‍ ആര്‍എസ്പി യുഡിഎഫിലേക്ക് മാറിയതോടെ പാര്‍ട്ടിക്കു നഷ്ടമായിരുന്നു. നിലവില്‍ ഈ മണ്ഡലം എല്‍ഡിഎഫി ലെ കോവൂര്‍ കുഞ്ഞുമോനാണ് പ്രതിനിധീകരിക്കുന്നത്.
District News
ചവറ: ശങ്കരമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചവറ ഉപജില്ലാ കലോത്സവം സമാപിച്ചു. കലോത്സവത്തിൽ എസ്വി പിഎം എച്ച്എസ് വടക്കുംതലയാണ് എച്ച്എസ് ജനറൽ വിഭാഗത്തിൽ ഓവറോൾ നേടിയത്. സമാപന സമ്മേളനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. കെ. അനിത ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് അജന്ത അനൂപ് അധ്യക്ഷയായി. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കിഷോർ കൊച്ചയ്യം, ജനറൽ കൺവീനർ പി. അർച്ചന, എലിസബത്ത് ഉമ്മൻ, ടി.ബിജു, വരുൺ ലാൽ.എസ്, നുജുമുദീൻ, ബിനോയ് ഭാസി, ശൈലേഷ്കുമാർ,പ്രിൻസി റീന തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.
എൽപി- ജനറൽ ( ഓവറോൾ ): ഒന്നാം സ്ഥാനം : എസ്ഐ എൽപിഎസ് മുള്ളിക്കാല, മുളയ്ക്കൽ എൽപിഎസ്, ഗവ.എൽപിഎസ് പന്മന മനയിൽ, രണ്ടാം സ്ഥാനം: ഗവ എസ്സിവി എൽപിഎസ് മൈനാഗപ്പള്ളി, ഗവ.എൽപിഎസ് കോവൂർ.
യുപി- ജനറൽ (ഓവറോൾ ): ഒന്നാം സ്ഥാനം: ഗവ.യുപിഎസ് മുക്കുത്തോട്, എസ്വി പിഎം എച്ച്എസ് വടക്കുംതല, കോവൂർ യുപിഎസ്. രണ്ടാം സ്ഥാനം: ഗവ.യുപിഎസ് ചിറ്റൂർ, എസ്സിവി യുപിഎസ് മൈനാഗപ്പള്ളി, ഗേൾസ് എച്ച്എസ് തേവലക്കര എച്ച്എസ് - ജനറൽ ( ഓവറോൾ): ഒന്നാംസ്ഥാനം :എസ്വി പിഎം എച്ച്എസ്എസ് വടക്കുംതല, രണ്ടാം സ്ഥാനം: ഗവ എച്ച്എസ്എസ് ചവറ.
എച്ച്എസ്എസ് - ജനറൽ (ഓവറോൾ ): ഒന്നാം സ്ഥാനം : ഗവ.എച്ച്എസ്എസ് അയ്യൻ കോയിക്കൽ, രണ്ടാം സ്ഥാനം : ഗവ.എച്ച്എസ്എസ് ചവറ.
എൽപി അറബിക്ക് (ഓവറോൾ ): ഒന്നാം സ്ഥാനം: മുളയ്ക്കൽ എൽപിഎസ്, ഗവ.യുപിഎസ് ചിറ്റൂർ, ഗവ. എൽപിഎസ് പന്മന മനയിൽ, എസ്എംവി എൽപിഎസ് തേവലക്കര. രണ്ടാം സ്ഥാനം : ഗവ.എൽപിഎസ് മൈനാഗപ്പള്ളി, എംഎൽപിഎസ് പാലയക്കൽ, ജിഡിവി എൽ പി എസ് വടക്കുംതല, എസ് കെ വി എൽ പി എസ് മൈനാഗപ്പള്ളി, എസ് ഐ എൽ പി എസ് മുള്ളിക്കാല, ജി എം എൽ പിഎസ് മുകുന്ദപുരം.
District News
ചവറ : ഈ സാമ്പത്തിക വർഷം 45 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ചവറ മണ്ഡലത്തിൽ നടത്തുമെന്ന് സുജിത്ത് വിജയൻ പിള്ള എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര, കൊല്ലം കോർപ്പറേഷനിലെ ഏഴു ഡിവിഷനുകളിൽ അടിയന്തര പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ സന്ദേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 6.12 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
36 റോഡുകളുടെ നിർവഹണ ചുമതല അതാത് തദ്ദേശ സ്ഥാപനങ്ങൾക്കാണ്. നവ കേരള സദസ് ഫണ്ടിൽ നിന്നും നാലു കോടി രൂപ ചെലവിട്ട് ചവറ മുക്കത്തോട് പടന്നയിൽ ടൂറിസം കേന്ദ്രം സ്ഥാപിക്കും എംഎൽഎ അറിയിച്ചു.
District News
ചവറ: 11 മുതൽ 14വരെ നടക്കുന്ന ചവറ ഉപജില്ലാ സ്കൂൾ കലോത്സവത്തി െ ന്റ ലോഗോ പ്രകാശനം ചെയ്തു. ചവറ ഗവ.എച്ച്എസ്എസിൽ നടന്ന ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ആയിഷ ആനടിയിൽ ലോഗോ പ്രകാശനം ചെയ്തു. കലോത്സവ പോസ്റ്റർ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അനിത ടി.കെ നിർവഹിച്ചു.
ലോഗോ രൂപകല്പന ചെയ്ത വിഷ്ണു വി. ചവറയെ ചടങ്ങിൽ ആദരിച്ചു. പബ്ലിസിറ്റി ചെയർമാൻ മല്ലയിൽ അബ്ദുൽ സമദ്, ജനറൽ കൺവീനർ അർച്ചന, എലിസബത്ത് ഉമ്മൻ, പിടിഎ പ്രസിഡന്റ് അജന്ത, പബ്ലിസിറ്റി കൺവീനർ രാജ് ലാൽ തോട്ടുവാൽ എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച 35ാമത് അന്തര്‍ സര്‍വകലാശാല ചാവറ പ്രസംഗമത്സരത്തിൽ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ദിവ്യ ട്രീസയ്ക്ക് ഒന്നാംസമ്മാനം. ആലുവ യുസി കോളജിലെ ഷറഫുന്നിസ കരോളി രണ്ടാം സ്ഥാനവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സോജോ സി. ജോസ് മൂന്നാം സ്ഥാനവും നേടി.
പാലാ അല്‍ഫോന്‍സാ കോളജിലെ ലീനു കെ. ജോസ്, കോഴിക്കോട് ജെഡിടിയിലെ ഫകിം ബിന്‍ മുഹമ്മദ്, കോഴിക്കോട് ഫാറൂഖ് കോളജിലെ എസ്. ഫാത്തിമ ഫിദ , ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പി. ശിവപ്രിയ , എറണാകുളം ഗവ.ലോ കോളജിലെ അബൂബക്കര്‍ സിദ്ദിഖ്, തേവര എസ്എച്ച് കോളജിലെ മുഹമ്മദ് സഫ്വാന് എന്നിവര്‍ മികച്ച പ്രസംഗകരായും തെരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്ക് പ്രഫ. എം. തോമസ് മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായി 20,000 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 10,000 രൂപയും ട്രോഫിയും നൽകി.
സമാപനസമ്മേളനത്തിൽ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്മാൻ റവ. ഡോ. മാര്ട്ടിന് മള്ളാത്ത് അധ്യക്ഷത വഹിച്ചു. ടി.എം. ഏബ്രഹാം , ഫാ. അനില്‍ ഫിലിപ്പ്, സിജോ പൈനാടത്ത് , പി.പി. പ്രകാശ്, ജോണ്സണ് സി. ഏബ്രഹാം, എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിലെ 56 കോളജുകളില്‍നിന്നായി നൂറില്‍പ്പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.