Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Child Story

Thrissur

പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന കൂ...

തൃ​ശൂ​ർ: പ​രി​മി​തി​ക​ൾ​ക്ക​പ്പു​റം സ്വ​പ്ന​ങ്ങ​ളി​ലേ​ക്കു പ​റ​ന്നു​യ​രു​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന കൂ... ​ഹ്ര​സ്വ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങി.

ബൗ​ദ്ധി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന​കേ​ന്ദ്ര​മാ​യ തൃ​ശൂ​ർ അ​ഡാ​പ്റ്റ് സൊ​സൈ​റ്റി​ക്കു​വേ​ണ്ടി എ.​വി. സ​ണ്ണി​യാ​ണു ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​നി​ൽ പ​ര​യ്ക്കാ​ട് തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ലി​ജു മി​ത്ര​നാ​ണു ഛായാ​ഗ്ര​ഹ​ണം. ഗാ​ന​ങ്ങ​ൾ​ക്കു റി​ച്ചാ​ർ​ഡ് കെ.​ജോ​ർ​ജി ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ഷെ​മി അ​നൂ​പ്, മ​നോ​വി​സ്മ​യ്, പ്ര​ണ​യ മ​നോ​ഷ് എ​ന്നി​വ​രാ​ണു ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​ട്ടു​ള്ള​ത്.

പാ​ട്ടു​ക​ളു​ടെ യു​ട്യൂ​ബ് പ്ര​കാ​ശ​നം ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യും പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ൻ സു​നി​ൽ സു​ഖ​ദ​യും നി​ർ​വ​ഹി​ച്ചു. 24 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ൽ മ​നോ​വി​സ്മ​യ്, ഡോ. ​പാ​ർ​വ​തി, അ​നു​ഷ ബാ​ഹു​ലേ​യ​ൻ എ​ന്നി​വ​രാ​ണു പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.


ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം അ​ഡാ​പ്‌​റ്റ് സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക​ദി​ന​മാ​യ നാ​ളെ രാ​വി​ലെ 10.30നു ​വെ​ങ്ങി​ണി​ശേ​രി​യി​ലെ അ​ഡാ​പ്‌​റ്റ് തി​യ​റ്റ​റി​ൽ ന​ട​ക്കും. മ​റ്റ​ന്നാ​ൾ വൈ​കീ​ട്ട് 5.30 നു ​സൗ​ജ​ന്യ പൊ​തു​പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​യി​രി​ക്കും.

Latest News

Corehub Up