Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Children Inhaling Toxic Fumes

Kollam

കു​ട്ടി​ക​ൾ വി​ഷ​പ്പു​ക ശ്വ​സി​ച്ച സം​ഭ​വം: ശി​ശു​ക്ഷേ​മ സ​മി​തി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

കൊ​ട്ടി​യം: ഓ​ക്സി​ലി​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ കു​ട്ടി​ക​ൾ വി​ഷ​വാ​ത​കം ശ്വ​സി​ച്ച സം​ഭ​വത്തിൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​ത്തി കു​ട്ടി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലു​ള്ള ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ടാ​ർ - ബി​റ്റു​മെ​ൻ മി​ക്സിം​ഗ് പ്ലാ​ന്‍റി​ൽ​നി​ന്നും ഉ​യ​ർ​ന്ന വി​ഷ​പ്പു​ക ശ്വ​സി​ച്ച് കു​ട്ടി​ക​ൾ​ക്ക് ത​ല​വേ​ദ​ന​യും ത​ല​ക​റ​ക്കവും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ തു​ട​ർ​ന്ന് ഏ​റ്റ​വും അ​ടു​ത്തു​ള്ള​ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു.

വൈ​കുന്നേരത്തോടെ കു​ട്ടി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. അ​ധ്യാ​പ​ക​ർ​ക്കും അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പെ​ട്ട​താ​യി വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഫ്രി​നി​ഷ​യും അ​ധ്യാ​പ​ക​രും പ​റ​ഞ്ഞു. 2026 ജൂ​ൺ ഒന്പതിന് ​ഇ​തേ​പോ​ലെ കു​ട്ടി​ക​ളി​ൽ ചി​ല​ർ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് താ​ത്കാ​ലി​ക സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു.

തു​ട​ർ​ന്ന് പ്ലാ​ന്‍റ് ഉ​ട​മ അ​ന​ന്ത​പു​രി​ട്രേ​ഡേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എം.​ഡി കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും 2019 ലെ ​മ​റ്റൊ​രു​ കേ​സി​ന്‍റെ ഫു​ൾ ബ​ഞ്ച് വി​ധി ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്തുക​ൾ​ക്ക് ഇ​ത്ത​രം വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​വാ​ദം നി​ര​സി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റ് സ്റ്റോ​പ്പ് മെ​മ്മോ​യ്ക്ക് ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് കേ​സ് ന​വം​ബ​ർ 30 ലേ​ക്ക് പോ​സ്റ്റ് ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ലാ​ന്‍റ് തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കു​ക​യും കു​ട്ടി​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​കു​ക​യും ചെ​യ്ത​ത്.

ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി, അ​ഡ്വ ഡി. ​ഷൈ​ൻ​ദേ​വ് , ട്ര​ഷ​റ​ർ എ​ൻ. അ​ജി​ത് പ്ര​സാ​ദ്, നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ക​റ​വൂ​ർ എ​ൽ.വ​ർ​ഗീ​സ് എ​ന്നി​വ​ർ സ്കൂ​ൾ, ആ​ശു​പ​ത്രി, പൊ​ലിസ് അ​ധി​കൃ​ത​രിൽ നി​ന്നും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് തേ​ടി.
തു​ടർ​ന്ന് പ്ലാ​ന്‍റും പ​രി​സ​ര​വും സ​ന്ദ​ർ​ശി​ച്ചു സം​ഭ​വം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​ത്തി കു​ട്ടി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും​ഉ​ള്ള ആ​ശ​ങ്ക അ​ക​റ്റി, കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
ശി​ശു​ക്ഷേ​മ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്‌ടർ​ക്ക് സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up