Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Children On Bikes

Kollam

ച​വ​റ​യി​ൽ കു​ട്ടി​ക​ളു​ടെ ബൈ​ക്ക് അ​ഭ്യാ​സ പ്ര​ക​ട​നം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു

ച​വ​റ: ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളു​ടെ പ​രി​സ​ര​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ ബൈ​ക്കി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത് ഗു​രു​ത​ര പ്ര​ശ്ന​മാ​വു​ന്നു. സ്‌​കൂ​ൾ സ​മ​യ​ത്ത് രാ​വി​ലെ​യും വൈ​കു​നേ​ര​വു​മാ​ണ് അ​ഭ്യാ​സ പ്ര​ക​ട​നം.

തി​ര​ക്കു​ള്ള പാ​ത​യി​ൽ അ​മി​ത വേ​ഗ​ത്തി​ൽ ചീ​റി​പാ​യു​ന്ന ബൈ​ക്കു​ക​ൾ അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​തു പ​തി​വാ​യി​ട്ടും പൊലിസ് ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലാ​യെ​ന്ന പ​രാ​തി​യും നാ​ട്ടു​കാ​ർ​ക്കു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ 14 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി ഓ​ടി​ച്ച ബൈ​ക്കി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്കേ​റ്റി​രു​ന്നു. പ​ന്മ​ന വ​ട​ക്കും ത​ല സ്വ​ദേ​ശി ബ്ല​സി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പാ​ത മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ച​യ​ക്കാ​ര​ന്‍റെ ബൈ​ക്കെ​ടു​ത്ത് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു 14 വ​യ​സു​കാ​ര​ൻ. സ്‌​കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​വ​സം പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ഇ​ത്ത​ര​ത്തി​ൽ ബൈ​ക്കി​ലെ​ത്തി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ ത​മ്പ​ടി​ക്കാ​റു​ണ്ട്.

ഹെ​ൽ​മ​റ്റ് പോ​ലു​മി​ല്ലാ​തെ നി​യ​മ വി​രു​ദ്ധ​മാ​യി ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടി വ​രു​ക​യാ​ണ്. പൊലിസു​കാ​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യാ​ൽ ഒ​രു പ​രി​ധി വ​രെ അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​വ​സ്ഥ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യും എ​ന്ന അ​ഭി​പ്രാ​യം ഉ​യ​രു​മ്പോ​ഴും നി​യ​മം തെ​റ്റി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലി​സി​ന്‍റെ ഭാ​ഗ​ത്ത്നി​ന്ന് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും സ്കൂ​ൾ അ​ധി​കൃ​ത​രും ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up