ചിറ്റൂർ: ഗവൺമെന്റ് കോളജിൽ അധ്യാപക രക്ഷാകർത്തൃസമിതിയുടെ നേതൃത്വത്തിൽ നടന്ന മെറിറ്റ് ഡേ ആഘോഷം പാലക്കാട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.സി. വിനു ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ.ടി. റെജി അധ്യക്ഷത വഹിച്ചു. പിടിഎ സെക്രട്ടറി ഡോ.പി. സുരേഷ് , ഐക്യുഎസ്സി കോ- ഓർഡിനേറ്റർ വിജയകൃഷ്ണൻ, കോളജ് യൂണിയൻ ചെയർമാൻ നയന, ശിവദാസൻ എന്നിവർ പ്രസംഗിച്ചു.
2025-26 അധ്യയന വർഷത്തിൽ, അക്കാദമിക- അക്കാദമികേതര മേഖലയിൽ പ്രാവീണ്യം തെളിയിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.