Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Choking

ചി​കി​ത്സാ സൗ​ക​ര്യ​മി​ല്ല; പാ​ൽ കു​ടി​ക്കു​ന്ന​തി​നി​ടെ ശ്വാ​സ​ത​ട​സ​മു​ണ്ടാ​യ ആദിവാസി കു​ഞ്ഞ് മ​രി​ച്ചു

പാ​ല​ക്കാ​ട് (മു​ത​ല​മ​ട): രാ​ത്രി പാ​ൽ കു​ടി​ക്കു​ന്ന​തി​നി​ടെ അ​സ്വ​സ്ഥ​ത​യും ശ്വാ​സ​ത​ട​സ്സ​വും നേ​രി​ട്ട ര​ണ്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പ​റ​മ്പി​ക്കു​ളം തേ​ക്ക​ടി മു​പ്പ​തേ​ക്ക​ർ ഉ​ന്ന​തി​യി​ലെ മ​ല​മ​ല​സ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ന​ന്ദ​കു​മാ​ർ-​ഉ​മാ​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മ​ണി​ക​ണ്ഠ​നാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ശ്വാ​സ​ത​ട​സം രൂ​ക്ഷ​മാ​യ​തോ​ടെ കു​ട്ടി​യെ അ​യ​ൽ​സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ലെ വേ​ട്ട​യ്ക്കാ​ര​ൻ​പു​തൂ​രി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് ഉ​ന്ന​തി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം, പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ പൊ​ലി​സ് നി​ർ​ദേ​ശി​ച്ചു.

റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ കാ​ര​ണം ആം​ബു​ല​ൻ​സ് ഉ​ന്ന​തി​യി​ലേ​ക്ക് വ​രാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തും പ്ര​തി​സ​ന്ധി​യി​ലാ​യി. ഒ​ടു​വി​ൽ പൊ​ലി​സ് ജീ​പ്പി​ലാ​ണ് മൃ​ത​ദേ​ഹം ത​മി​ഴ്നാ​ട്ടി​ലെ സേ​ത്ത്മ​ട​യി​ൽ എ​ത്തി​ച്ച​ത്. അ​വി​ടെ​നി​ന്നു പ​റ​മ്പി​ക്കു​ള​ത്തു​നി​ന്നു​ള്ള ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി​യാ​ണ് പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​ത്തി​ൽ പ​റ​മ്പി​ക്കു​ളം പൊ​ലി​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

അ​തേ​സ​മ​യം അ​ടി​യ​ന്ത​ര ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് കു​ഞ്ഞി​ന്‍റെ ജീ​വ​നെ​ടു​ത്ത​തെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ച പ​റ​മ്പി​ക്കു​ളം പൊ​ലി​സി​ന് മു​ന്നി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും അ​സു​ഖം ബാ​ധി​ച്ചാ​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ പോ​ലും ല​ഭി​ക്കാ​ത്ത ദു​ര​വ​സ്ഥ​യാ​ണ് മു​പ്പ​തേ​ക്ക​ർ ഉ​ന്ന​തി​യി​ലു​ള്ള​ത്. പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഒ​രു ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം ആ​രം​ഭി​ക്ക​ണ​മെ​ന്നും, ആം​ബു​ല​ൻ​സു​ക​ൾ​ക്ക് പോ​ലും ക​ട​ന്നു​വ​രാ​ൻ ക​ഴി​യാ​ത്ത വി​ധം ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡ് ഉ​ട​ൻ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up