x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ​പ്പു​ക​യി​ൽ ശ്വാ​സം​മു​ട്ടി മ​ഹാ​ന​ഗ​രം

സി​നോ സാ​ജു
Published: November 22, 2026 03:43 AM IST | Updated: November 22, 2026 03:43 AM IST

ശൈ​ത്യ​കാ​ല​ത്ത് വാ​യു​നി​ല​വാ​രം വ​ള​രെ മോ​ശം നി​ല​യി​ലേ​ക്കു താ​ഴ്ന്ന് അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പു​ക​മ​റ സൃ​ഷ്‌​ടി​ക്കു​ന്ന ഡ​ല്‍​ഹി​യി​ലെ മ​ലി​നീ​ക​ര​ണ​ത്തി​ന് പ​ല കാ​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്.

 

“ഞാ​നി​വി​ടെ വ​ര​ച്ചി​ട്ട ദൗ​ര്‍​ഭാ​ഗ്യം പൂ​ര്‍​ണ​മാ​യ അ​ള​വി​ല്‍ ലോ​ക​ത്തൊ​രു ജ​ന​ത​യും അ​ഭി​മു​ഖീ​ക​രി​ച്ചി​ട്ടു​ണ്ടാ​കി​ല്ല. എ​ങ്കി​ലും ലോ​ക​ത്തു​ള്ള എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളും ഇ​തി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്ന് അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നു തീ​ര്‍​ച്ച​യാ​ണ്. ചി​ല​ര്‍ അ​തി​ല്‍ കൂ​ടു​ത​ലും. നാ​മ​റി​യാ​തെ ഭീ​ക​ര​മാ​യ ഏ​തോ വി​പ​ത്ത് ന​മ്മെ ബാ​ധി​ച്ചി​രി​ക്കു​ന്നു എ​ന്നു നാം ​അ​റി​യു​ന്നി​ല്ല. പ​ക്ഷേ ഈ ​സാ​ങ്ക​ല്‍​പി​ക ദു​ര​ന്തം ഒ​രി​ക്ക​ല്‍ വി​റ​ങ്ങ​ലി​ച്ച യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്നു നാം ​അ​റി​യേ​ണ്ടി​വ​രും”-​റേ​ച്ച​ല്‍ കാ​ഴ്‌​സ​ണ്‍. (സൈ​ല​ന്‍റ് സ്പ്രിം​ഗ് എ​ന്ന പു​സ്ത​ക​ത്തി​ല്‍​നി​ന്ന്).

ശൈ​ത്യ​കാ​ല മ​ഞ്ഞ് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കെ​ത്തു​മ്പോ​ഴാ​ണ് ഡ​ല്‍​ഹി​യി​ല്‍ പ​തി​വാ​യി പ​രി​സ്ഥി​തി​വാ​ദ​ത്തി​ന് ശ​ക്തി​യു​ണ്ടാ​കു​ന്ന​ത്. എ​ന്നാ​ല്‍, യ​മു​നാ​തീ​ര​ങ്ങ​ളി​ല്‍ വ​ര്‍​ഷം മു​ഴു​വ​ന്‍ കു​മി​ഞ്ഞു​കൂ​ടു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ള്‍​ക്കും മ​റ്റ് മാ​ലി​ന്യ​ങ്ങ​ള്‍​ക്കും നി​ര​ത്തു​ക​ളി​ല്‍ ഉ​യ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഹോ​ണ്‍ ശ​ബ്‌​ദ​ങ്ങ​ള്‍​ക്കും പ​രി​സ്ഥി​തി​വാ​ദി​ക​ള്‍ പ​ല​പ്പോ​ഴും മ​ലി​നീ​ക​ര​ണം എ​ന്ന വ്യാ​ഖ്യാ​നം ന​ല്‍​കാ​റി​ല്ല. മാ​റി​മാ​റി വ​രു​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ പ​ല ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​റു​ണ്ടെ​ങ്കി​ലും വാ​യു​മ​ലി​നീ​ക​ര​ണ​വും ജ​ലം, മ​ണ്ണ്, വാ​യു, ശ​ബ്‌​ദ മ​ലി​നീ​ക​ര​ണ​ങ്ങ​ളും എ​പ്പോ​ഴും ത​ല​സ്ഥാ​ന​ത്ത് ഉ​ച്ച​സ്ഥാ​യി​യി​ല്‍​ത്ത​ന്നെ.

തം​സ​യും ചി​റ്റെ ലൂ​യി​യും യ​മു​ന​യും

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ലേ​ക്കൊ​ഴു​കു​ന്ന തം​സ ന​ദി മ​ലി​നീ​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് സ​ഹ​സ്രാ​ബ്‌​ദ​ങ്ങ​ളാ​യി മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​യോ​ധ്യ​യി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നൂ​റി​ല​ധി​കം ഗ്രാ​മ​ങ്ങ​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ തം​സ ന​ദി ഇ​ന്ന് ഇ​ട​മു​റി​യാ​തെ ഒ​ഴു​കു​ന്നു.

നാ​ട്ടു​കാ​രു​ടെ​യും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും വ​നി​താ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ​യു​മെ​ല്ലാം സ​ഹ​ക​ര​ത്തോ​ടെ 111 കി​ലോ​മീ​റ്റ​ർ ന​ദി​യു​ടെ 89 കി​ലോ​മീ​റ്റ​ര്‍ തീ​ര​ത്തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​റ്റ് അ​വ​ശി​ഷ്‌​ട​ങ്ങ​ളും നീ​ക്കം​ചെ​യ്തു. ന​ദി​യു​ടെ ആ​ഴം കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് മ​ണ്ണ് നീ​ക്കം ചെ​യ്ത ഗ്രാ​മീ​ണ​ര്‍ വ​ര്‍​ഷ​ങ്ങ​ളു​ടെ അ​ധ്വാ​ന ഫ​ല​മാ​യി ന​ദി​യെ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​തി​നു​ശേ​ഷം വീ​ണ്ടു​മൊ​രു നാ​ശ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ളു​മെ​ടു​ത്തു. ഇ​നി​യും ന​ദി മ​ലി​ന​മാ​കാ​തി​രി​ക്കാ​ന്‍ ഓ​രോ ഗ്രാ​മീ​ണ​നും തീ​രു​മാ​ന​മെ​ടു​ത്ത് തീ​ര​ങ്ങ​ളി​ല്‍ ഡ​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചു. ഒ​പ്പം ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.

മി​സോ​റാ​മി​ലെ ഐ​സ്‌​വാ​ളി​ല്‍ ന​ഗ​ര​മ​ലി​നീ​ക​ര​ണ​വും മാ​ലി​ന്യം ത​ള്ള​ലും തീ​ര​ദേ​ശ കൈ​യേ​റ്റ​ങ്ങ​ളും വ​ന​ന​ശീ​ക​ര​ണ​വും മൂ​ലം ദു​രി​ത​ത്തി​ലാ​യ ചി​റ്റെ ലൂ​യി ന​ദി​യെ​യും അ​ധി​കൃ​ത​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​താ​ണ്. 2007ല്‍ ​ആ​രം​ഭം കു​റി​ച്ച ‘സേ​വ് ചി​റ്റെ ലൂ​യി' പ്ര​സ്ഥാ​നം എ​ങ്ങ​നെ ഒ​രു ന​ദി​യെ ര​ക്ഷി​ച്ചെ​ടു​ക്കാ​മെ​ന്ന​തി​നു മാ​തൃ​ക​യാ​ണ്. പു​ഴ​ക​ളി​ല്‍​നി​ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യം ഉ​പ​യോ​ഗി​ച്ച് മി​സോ​റാ​മി​ലെ ആ​ദ്യ പ്ലാ​സ്റ്റി​ക് റോ​ഡ് നി​ര്‍​മി​ച്ച അ​ധി​കൃ​ത​ർ, ‍ വേ​സ്റ്റ് വെ​ല്‍​ത്താ​ക്കി മാ​റ്റാ​മെ​ന്നും തെ​ളി​യി​ച്ചു. ചി​റ്റെ ലൂ​യി ന​ദി​യി​ലേ​ക്കു മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​തി​ന് ക​ര്‍​ശ​ന ശി​ക്ഷ ന​ല്‍​കു​ന്ന നി​യ​മം 2018ല്‍ ​മി​സോ​റാം നി​യ​മ​സ​ഭ പാ​സാ​ക്കി.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ യ​മു​നോ​ത്രി ഹി​മാ​നി​യി​ല്‍​നി​ന്ന് ഉ​ദ്ഭ​വി​ച്ച് 1300ല​ധി​കം കി​ലോ​മീ​റ്റ​ര്‍ ദൈ​ർ​ഘ്യ​മു​ള്ള യ​മു​നാ​ന​ദി​യും മ​ലി​നീ​ക​ര​ണ​ത്തി​ൽ​നി​ന്ന് ക​ര ക​യ​റി​യി​ട്ടി​ല്ലെ​ങ്കി​ലും മാ​റി​മാ​റി വ​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ പ​ല ന​ട​പ​ടി​ക​ളും കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. യ​മു​ന​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് വി​വി​ധ വ​ര്‍​ഷ​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം കോ​ടി രൂ​പ സ​ര്‍​ക്കാ​രു​ക​ള്‍ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും യ​മു​ന​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​പ്പോ​ഴും വി​ഷ​പ്പ​ത​ക​ള്‍ ഉ​യ​രു​ന്നു​ണ്ട്.

പ​ല ഇ​ട​ങ്ങ​ളി​ലെ​യും വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ത​ല​സ്ഥാ​ന​ത്തെ വാ​യു​നി​ല​വാ​രം പോ​ലെ മോ​ശ​മാ​ണ്. യ​മു​ന​യു​ടെ​യും രാ​ജ്യ​ത്തെ പ​ല ന​ദി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വു​ക​ളി​ല്‍​നി​ന്ന് ചെ​ല​വ​ഴി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മാ​ത്രം പോ​രെ​ന്നും ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം​കൂ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും തെ​ളി​യി​ക്കു​ന്ന​താ​ണ് തം​സ ന​ദി​യു​ടെ​യും ചി​റ്റെ ലൂ​യി ന​ദി​യു​ടെ​യും പു​ന​രു​ജ്ജീ​വ​ന അ​നു​ഭ​വ​ങ്ങ​ൾ‌‍.

പ​രാ​ജ​യ​പ്പെ​ടു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ള്‍

ശൈ​ത്യ​കാ​ല​ത്ത് വാ​യു​നി​ല​വാ​രം വ​ള​രെ മോ​ശം നി​ല​യി​ലേ​ക്കു താ​ഴ്ന്ന് അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പു​ക​മ​റ സൃ​ഷ്‌​ടി​ക്കു​ന്ന ഡ​ല്‍​ഹി​യി​ലെ വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന് പ​ല കാ​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്. വ്യാ​വ​സാ​യ മ​ലി​നീ​ക​ര​ണം, വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പി​എം 2.5, പി​എം 10 ക​ണി​ക​ക​ളു​ടെ ഉ​ദ്‌​ഗ​മ​നം, ഡ​ല്‍​ഹി​യു​ടെ ചു​റ്റു​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​ര്‍ കൊ​യ്ത്തി​നു ശേ​ഷം വൈ​ക്കോ​ലു​ക​ള്‍ കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന​ത്, പ​ട​ക്കം​പൊ​ട്ടി​ക്ക​ൽ‌, ഡ​ല്‍​ഹി​യി​ലെ കാ​ലാ​വ​സ്ഥാ ഘ​ട​ക​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ കാ​ര​ണ​ങ്ങ​ള്‍​കൊ​ണ്ടാ​ണ് വാ​യു​നി​ല​വാ​രം വ​ള​രെ മോ​ശ​ത്തി​ല്‍​നി​ന്ന് ന​വം​ബ​ര്‍ മു​ത​ല്‍ ഫെ​ബ്രു​വ​രി വ​രെ ‍ ഗു​രു​ത​ര​മാ​കു​ന്ന​ത്. ഇ​തി​നെ​യെ​ല്ലാം നേ​രി​ടാ​ന്‍ ഭ​ര​ണ​കൂ​ട​വും നീ​തി​ന്യാ​യ സ്ഥാ​പ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ല ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ശൈ​ത്യ​കാ​ല​മെ​ത്തു​മ്പോ​ള്‍ ഡ​ല്‍​ഹി ഇ​ന്നും മ​ഞ്ഞി​ലും പു​ക​യി​ലും മൂ​ട​പ്പെ​ടു​ന്നു.

മ​ലി​നീ​ക​ര​ണം നേ​രി​ടാ​ന്‍ ആ​ന്‍റി-​സ്മോ​ഗ് ഗ​ണ്ണു​ക​ള്‍ ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ളും വെ​ള്ളം ചീ​റ്റു​ന്ന വൈ​ദ്യു​തി പോ​ളു​ക​ളും ്‍ ത​ല​സ്ഥാ​ന​ത്തു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ല്‍ തു​ട​രു​ന്ന വാ​യു​മ​ലി​നീ​ക​ര​ണ സൂ​ചി​ക​യി​ല്‍ കു​റ​വ് വ​രു​ത്തു​ന്നി​ല്ല. കൊ​ട്ടി​ഘോ​ഷ​ത്തോ​ടെ ന​ട​പ്പി​ലാ​ക്ക​പ്പെ​ട്ട ഡ​ല്‍​ഹി​യി​ലെ സ്മോ​ഗ് ട​വ​റും കൃ​ത്രി​മ മ​ഴ പ​രീ​ക്ഷ​ണ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളാ​യി.

2021ല്‍ ​അ​ന്ന​ത്തെ സ​ര്‍​ക്കാ​ര്‍ 22.9 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച കൊ​ണാ​ട്ട് പ്ലേ​സി​ലെ സ്മോ​ഗ് ട​വ​ര്‍ 40 ഫാ​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു സെ​ക്ക​ന്‍​ഡി​ല്‍ 1000 ക്യൂ​ബി​ക് മീ​റ്റ​ര്‍ വാ​യു ശു​ദ്ധീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു അ​വ​കാ​ശ​പ്പെ​ട്ട​തെ​ങ്കി​ലും ര​ണ്ടു വ​ർ​ഷം കൊ​ണ്ട് സം​രം​ഭം പ​ണി​മു​ട​ക്കി. വെ​ള്ളം ചീ​റ്റു​ന്ന പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് പൊ​ടി നി​യ​ന്ത്രി​ക്കാ​ന്‍ ‍ സ്ഥാ​പി​ച്ച വൈ​ദ്യു​തി നി​യ​ന്ത്ര​ണ പോ​ളു​ക​ൾ പ​ല​യി​ട​ത്തും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല.

ഡ​ല്‍​ഹി​യി​ൽ‌ പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന മ​ലി​നീ​ക​ര​ണ​ത്തി​ൽ ‍ര​സ​ക​ര​മാ​യ​തും എ​ന്നാ​ല്‍ ദൗ​ര്‍​ഭാ​ഗ്യ​ക​ര​വു​മാ​യ മ​റ്റു പ​രീ​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ കാ​റു​ക​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റി​ലെ അ​വ​സാ​ന അ​ക്കം ഒ​റ്റ സം​ഖ്യ ആ​ണെ​ങ്കി​ല്‍ അ​ത് ഒ​രു ദി​വ​സ​വും, ഇ​ര​ട്ട സം​ഖ്യ ആ​ണെ​ങ്കി​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സ​വും നി​ര​ത്തി​ലി​റ​ങ്ങ​ണ​മെ​ന്ന നി​ർ​ദേ​ശ​വും മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​മെ​ന്ന പ്ര​തീ​തി സൃ​ഷ്‌​ടി​ച്ചെ​ങ്കി​ലും നി​ഷ്ഫ​ല​മാ​യി. ഫ​ല​ത്തി​ല്‍ മ​ലി​നീ​ക​ര​ണ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ നി​ഷ്ഫ​ല​മാ​കു​മ്പോ​ള്‍ മ​ലി​നീ​ക​ര​ണം തു​ട​ക്ക​ഘ​ട്ട​ത്തി​ൽ ത​ന്നെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നി​ര​ത്തു​ക​ളി​ലെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​ന്‍ പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക, ഡ​ല്‍​ഹി​യു​ടെ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൊ​യ്ത്തി​നു​ശേ​ഷം ക​ര്‍​ഷ​ക​ര്‍ വൈ​ക്കോ​ലു​ക​ള്‍ കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന പ്ര​വ​ണ​ത​യ്ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രി​ക, മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​കു​മ്പോ​ള്‍ ഓ​ഫീ​സു​ക​ളി​ലെ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍​ക്ക് വ​ര്‍​ക്ക് ഫ്രം ​ഹോം ല​ഭ്യ​മാ​ക്കു​ക, ഡ​ല്‍​ഹി എ​ന്‍​സി​ആ​റി​ലെ ഫാ​ക്‌​ട​റി​ക​ള്‍​ക്ക് ക​ര്‍​ശ​ന പ​രി​സ്ഥി​തി നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​യ​ര്‍​ന്ന മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍ മു​ന്നോ​ട്ട​വ​യ്ക്കു​ന്ന​ത്. എ​ന്നാ​ല്‌, അ​ന്ത​രീ​ക്ഷ​ത്തി​ലും വെ​ള്ള​ത്തി​ലും മ​ണ്ണി​ലും മ​ലി​നീ​ക​ര​ണ​ത്തി​ന് പി​ന്നി​ൽ ന​ഗ​ര​വാ​സി​ക​ളു​ടെ അ​നാ​സ്ഥ​യു​ണ്ടെ​ന്ന​ത് സൗ​ക​ര്യ​പൂ​ര്‍​വം മ​റ​ക്കു​ന്നു.

എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ള്‍​ക്കും ആ​ധാ​ര​മാ​യ പ്ര​കൃ​തി​യു​ടെ അ​ഖ​ണ്ഡ​ത​യോ​ട്, വി​വേ​ക​പൂ​ര്‍​ണ​മാ​യ ക​രു​ത​ല്‍ കാ​ണി​ക്കു​ന്ന​തി​ല്‍ വ​രു​ത്തു​ന്ന വീ​ഴ്ച​യെ വ​രും​ത​ല​മു​റ​ക​ള്‍ പൊ​റു​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് റേ​ച്ച​ല്‍ കാ​ഴ്‌​സ​ണ്‍ പ​റ​ഞ്ഞ​ത് നാ​ളെ​യു​ടെ ന​ല്ല പ​രി​സ്ഥി​തി​ക്കു​വേ​ണ്ടി നാ​മോ​രോ​രു​ത്ത​രും ചെ​യ്യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ ഉ​ദ്ദേ​ശി​ച്ചാ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി എ​ഴു​തി​യ​തു​പോ​ലെ, ന​മു​ക്ക് ന​മ്മ​ളെ​ത്ത​ന്നെ മാ​റ്റാ​ന്‍ ക​ഴി​യു​മെ​ങ്കി​ല്‍, ലോ​ക​ത്തി​ലെ മോ​ശ​മാ​യ പ്ര​വ​ണ​ത​ക​ളും മാ​റും.

Tags : SUNDAY DEEPIKA Metropolis choking polluted smog

Recent News

Corehub Up