x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര​ന്ത​നി​മി​ഷ​ത്തി​ലും ധൈ​ര്യം കൈ​വി​ടാ​ത്ത പൈ​ല​റ്റു​മാ​ര്‍

ജേ​ക്ക​ബ് കെ. ​ഫി​ലി​പ്
Published: November 15, 2026 02:44 AM IST | Updated: November 15, 2026 02:44 AM IST

 ‘മാ, ​ഐ ല​വ് യു’. ​അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ര്‍​ണി​യ​യി​ലെ സാ​ക്ര​മെ​ന്‍റോ​യി​ല്‍​നി​ന്ന് സാ​ന്‍ ഡി​യേ​ഗോ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന പ​സ​ഫി​ക് സൗ​ത്ത് വെ​സ്‌​റ്റ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ ബോ​യിം​ഗ് 727 വി​മാ​നം, വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ഒ​രു സെ​സ്ന 172 ചെ​റു​വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. സൗ​ത്ത് വെ​സ്റ്റ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 135 പേ​രും സെ​സ്ന​യി​ലെ ര​ണ്ടു പേ​രും താ​ഴെ നി​ന്നി​രു​ന്ന ഏ​ഴു പേ​രും മ​രി​ച്ച 1978 സെ​പ്റ്റം​ബ​ര്‍ 25ലെ ​ദു​ര​ന്ത​ത്തി​ല്‍, ബോ​യിം​ഗ് വി​മാ​ന പൈ​ല​റ്റു​മാ​രി​ല്‍ ഒ​രാ​ളു​ടെ അ​വ​സാ​ന വാ​ക്കു​ക​ളാ​യി​രു​ന്നു ഇ​ത്.

ചെ​റു​വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നി​യ​ന്ത്ര​ണം ന​ഷ്‌​ട​പ്പെ​ട്ട വി​മാ​നം താ​ഴേ​ക്കു പ​തി​ച്ചു​കൊ​ണ്ടി​രു​ന്ന സെ​ക്ക​ന്‍​ഡു​ക​ളി​ല്‍ കോ​ക്പി​റ്റ് വോ​യ്സ് റെ​ക്കോ​ര്‍​ഡ​റി​ല്‍ അ​വ​സാ​ന​മാ​യി രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട ര​ണ്ടു വാ​ക്യ​ങ്ങ​ള്‍ കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ഒ​രു പൈ​ല​റ്റ്: ഇ​താ​ണ് അ​ത്! ( This is it, baby!) മ​റ്റേ പൈ​ല​റ്റ് (യാ​ത്ര​ക്കാ​രോ​ടു​ള്ള അ​റി​യി​പ്പ്): എ​ല്ലാ​വ​രും മു​റു​കെ പി​ടി​ച്ചി​രി​ക്കു​ക (Brace yourself).

അ​പ​ക​ട​ത്തി​നു നി​മി​ഷ​ങ്ങ​ള്‍ മു​മ്പു​വ​രെ പൈ​ല​റ്റു​മാ​ര്‍ പ​റ​ഞ്ഞ​തെ​ല്ലാം രേ​ഖ​പ്പെ​ടു​ത്തു​ന്ന കോ​ക്പി​റ്റ് വോ​യ്സ് റെ​ക്കോ​ര്‍​ഡ​റു​ക​ളും പൈ​ല​റ്റു​മാ​രും വ്യോ​മ​ഗ​താ​ഗ​ത നി​യ​ന്ത്ര​ക​രും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ ട​വ​റി​ലെ സം​വി​ധാ​ന​ങ്ങ​ളും അ​പ​ക​ടം എ​ങ്ങ​നെ​യു​ണ്ടാ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തെ സ​ഹാ​യി​ക്കും. മാ​ത്ര​വു​മ​ല്ല, മ​ര​ണം തൊ​ട്ട​ടു​ത്തെ​ത്തി​യെ​ന്ന് ബോ​ധ്യ​മാ​കു​ന്ന നി​മി​ഷ​ങ്ങ​ളി​ലും ജോ​ലി​യോ​ടും വി​മാ​ന​ത്തി​ലു​ള്ള​വ​രോ​ടു​മു​ള്ള പൈ​ല​റ്റു​മാ​രു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ സാ​ക്ഷ്യ​പ​ത്രം കൂ​ടി​യാ​ണ് ദു​ര​ന്ത​ത്തി​ലെ ശ​ബ്‌​ദ​ശേ​ഷി​പ്പു​ക​ള്‍.

ഈ ​മാ​സം ഒ​ന്നി​ന് ബ​ഹാ​മ​സി​ലെ നോ​ര്‍​ത്ത് ഇ​ലൂ​ത്ര ദ്വീ​പി​ലേ​ക്കു പോ​കാ​ന്‍ ടെ​ക്സ​സി​ലെ ആ​സ്റ്റി​ന്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു പ​റ​ന്നു​യ​ര്‍​ന്ന ലി​യ​ര്‍​ജെ​റ്റ് ഇ​നം പ്രൈ​വ​റ്റ് ജെ​റ്റ്, മോ​ശം കാ​ലാ​വ​സ്ഥ​യി​ല്‍ അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ല്‍ ത​ക​ര്‍​ന്ന് ര​ണ്ടു പൈ​ല​റ്റു​മാ​രും ഏ​ഴു യാ​ത്ര​ക്കാ​രും മ​രി​ച്ചു. അ​പ​ക​ട​ത്തി​നു തൊ​ട്ടു​മു​മ്പു​വ​രെ എ​ടി​സി​യോ​ട് പൈ​ല​റ്റു​മാ​രി​ല്‍ ഒ​രാ​ള്‍ സം​സാ​രി​ച്ച​തി​ന്‍റെ ശ​ബ്‌​ദ​രേ​ഖ​യാ​ണ് ദു​ര​ന്തം തൊ​ട്ട​രി​കി​ലെ​ത്തി​യ​പ്പോ​ഴും വൈ​മാ​നി​ക​ര്‍ ജോ​ലി​യി​ലു​ള്ള കൃ​ത്യ​ത കൈ​വി​ടി​ല്ലെ​ന്ന​തി​നു​ള്ള അ​വ​സാ​ന ഉ​ദാ​ഹ​ര​ണം.

ന​ഥാ​ലി​യ ഗ​ഡീ​ല ഫി​ല്‍​ഗേ​ര​സ് എ​ന്ന ഇ​രു​പ​തു​കാ​ര​ന്‍ കോ-​പൈ​ല​റ്റ് വി​മാ​നം ത​ക​രു​ന്ന​തി​ന് നി​മി​ഷ​ങ്ങ​ള്‍ മു​മ്പു വ​രെ വി​മാ​ന​ത്തി​ന്‍റെ വേ​ഗം, ഉ​യ​രം, താ​ഴേ​ക്കു പ​തി​ക്കു​ന്ന​തി​ന്‍റെ നി​ര​ക്ക്, ചെ​രി​വ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ണ്‍​ട്രോ​ള്‍ ട​വ​റി​ലേ​ക്ക് പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തി​വേ​ഗം താ​ഴേ​ക്കു പ​തി​ക്കു​മ്പോ​ഴും ന​ഥാ​ലി​യ പ​റ​ഞ്ഞു 60 ഡി​ഗ്രി ചെ​രി​വി​ല്‍ 22,000 അ​ടി നി​ര​ക്കി​ല്‍ താ​ഴു​ക​യാ​ണ് ഞ​ങ്ങ​ള്‍.

ഏ​റ്റ​വും ഒ​ടു​വി​ല്‍ പ​ത​ന​വേ​ഗം മി​നി​റ്റി​ല്‍ 32,000 അ​ടി നി​ര​ക്കി​ലെ​ത്തു​മ്പോ​ഴും ന​ഥാ​ലി​യ ക്യാ​പ്റ്റ​നോ​ട് പ​റ​ഞ്ഞു ‘ Look outside, Jack! Look outside!’. 35,000 അ​ടി ഉ​യ​ര​ത്തി​ല്‍ പ​റ​ക്കു​ക​യാ​യി​രു​ന്ന വി​മാ​നം നി​മി​ഷ​ങ്ങ​ള്‍​കൊ​ണ്ട് പ​തി​നാ​യി​രം അ​ടി​ക്കു പ​തി​ച്ചു​വെ​ന്ന​തി​ന്‍റെ വ​സ്തു​താ​പ​ര​മാ​യ വി​വ​ര​ണം. അ​ടു​ത്ത നി​മി​ഷ​ങ്ങ​ളി​ല്‍ വി​മാ​നം മ​യാ​മി​യി​ലെ ഹൈ​വേ​യി​ല്‍ ഇ​ടി​ച്ചി​റ​ങ്ങി തീ​ഗോ​ള​മാ​യി പൊ​ട്ടി​ത്തെ​റി​ച്ചു.

അ​പ​ക​ട​സ​മ​യ​വും ന​ഥാ​ലി​യ ട​വ​റി​ലേ​ക്ക് വി​വ​ര​ങ്ങ​ള്‍ അ​റി​യി​ച്ചു​കൊ​ണ്ടി​രു​ന്നു. ഇ​തേ സ​മ​യം ഫ്ളൈ​യിം​ഗ് ചു​മ​ത​ല​യി​ലാ​യി​രു​ന്ന ക്യാ​പ്റ്റ​ന്‍ അ​ന്‍​പ​ത്തി​യ​ഞ്ചു​കാ​ര​ന്‍ ജെ​ഫ് ഗ്രി​ഗ​റി വി​മാ​നം ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള അ​വ​സാ​ന യ​ജ്ഞ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നൊ​പ്പം യേ​ശു​വി​നെ വി​ളി​ച്ചു ജെ​ഫ് ഉ​റ​ക്കെ പ്രാ​ര്‍​ഥ​ന ചൊ​ല്ലു​ന്ന​ത്, ക​ണ്‍​ട്രോ​ള്‍ ട​വ​ര്‍ റി​ക്കോ​ര്‍​ഡിം​ഗി​ല്‍ അ​വ്യ​ക്ത​മാ​യി കേ​ള്‍​ക്കാം.

അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സി​ല്‍​നി​ന്ന് ഈ​ജി​പ്ത് ത​ല​സ്ഥാ​ന​മാ​യ കെ​യ്റോ​യി​ലേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്ന ഈ​ജി​പ്ത് എ​യ​ര്‍ ഫ്ളൈ​റ്റ് 990 അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ല്‍ ത​ക​ര്‍​ന്ന 1999 ഒ​ക്‌​ടോ​ബ​ര്‍ 31 അ​പ​ക​ട​ത്തി​നു​ശേ​ഷം വീ​ണ്ടെ​ടു​ത്ത കോ​ക്പി​റ്റ് വോ​യ്സ് റെ​ക്കോ​ര്‍​ഡ​റി​ലെ അ​വ​സാ​ന വാ​ക്കു​ക​ള്‍ ക്യാ​പ്റ്റ​ന്‍റേ​താ​യി​രു​ന്നു- ‘ Pull with me’. നി​യ​ന്ത്ര​ണാ​തീ​ത​മാ​യി താ​ഴേ​ക്കു പൊ​യ്ക്കൊ​ണ്ടി​രു​ന്ന വി​മാ​നം ഉ​യ​ര്‍​ത്തി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ ക​ണ്‍​ട്രോ​ള്‍ കോ​ളം ച​ലി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ പ​റ​ഞ്ഞ​തെ​ന്നു ക​രു​തു​ന്ന ഈ ​വാ​ക്കു​ക​ള്‍​ക്കു മു​മ്പ്, ഫ​സ്റ്റ് ഓ​ഫി​സ​ര്‍ (കോ-​പൈ​ല​റ്റ്), ‘ഞാ​ന്‍ ദൈ​വ​ത്തി​ല്‍ ആ​ശ്ര​യി​ക്കു​ന്നു’ എ​ന്ന് ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​ന്ന​തു കേ​ള്‍​ക്കാ​മാ​യി​രു​ന്നു.

1987 ന​വം​ബ​ര്‍ 28ന് ​താ​യ്പേ​യി​ല്‍​നി​ന്ന് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ജൊ​ഹാ​ന​സ്ബ​ര്‍​ഗി​ലേ​ക്കു​ള്ള പ​റ​ക്ക​ലി​നി​ടെ സൗ​ത്ത് ആ​ഫ്രി​ക്ക​ന്‍ എ​യ​ര്‍​വേ​യ്സി​ന്‍റെ ഫ്ളൈ​റ്റ് ന​മ്പ​ര്‍ എ​സ്എ 295 ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ല്‍ പ​തി​ച്ച് 159 പേ​ര്‍ മ​രി​ച്ച അ​പ​ക​ടം അ​ന്വേ​ഷി​ച്ച സ​മി​തി​ക്ക് കോ​ക്പി​റ്റ് വോ​യ്സ് റി​ക്കോ​ര്‍​ഡ​റി​ലെ ശ​ബ്‌​ദ​രേ​ഖ​യു​ടെ ഒ​ടു​വി​ല്‍ കേ​ള്‍​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ഒ​രു ചോ​ദ്യം മാ​ത്ര​മാ​യി​രു​ന്നു- ‘ഇ​പ്പോ​ള്‍ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്?’

വി​മാ​ന​ത്തി​ന്‍റെ ച​ര​ക്ക് അ​റ​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം മൂ​ല​മു​ണ്ടാ​യ പു​ക കോ​ക്പി​റ്റി​ലും കാ​ബി​നി​ലും നി​റ​ഞ്ഞ് ഇ​ല​ക്‌​ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​താ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യെ​ങ്കി​ലും എ​ങ്ങ​നെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തെ​ന്ന് ഒ​രി​ക്ക​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. 1970 ജൂ​ലൈ അ​ഞ്ചി​ന് കാ​ന​ഡ​യി​ലെ ടൊ​റൊ​ന്‍റോ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ടി​ച്ചി​റ​ങ്ങി ഇ​ന്ധ​ന​ടാ​ങ്ക് ത​ക​ര്‍​ന്ന് തീ​പി​ടി​ച്ച് ഒ​ന്‍​പ​തു വി​മാ​ന​ജോ​ലി​ക്കാ​രും നൂ​റു യാ​ത്ര​ക്കാ​രും മ​രി​ച്ച എ​യ​ര്‍ കാ​ന​ഡ ഫ്ളൈ​റ്റ് 621 അ​പ​ക​ട​ത്തി​ല്‍, അ​വ​സാ​നം രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട വാ​ക്കു​ക​ള്‍, ‘ന​മു​ക്ക് ഒ​രു ചി​റ​ക് ന​ഷ്‌​ട​മാ​യി’ എ​ന്ന​താ​യി​രു​ന്നു.

2010 ജ​നു​വ​രി 25ന് ​മ​ധ്യ​ധ​ര​ണ്യാ​ഴി​യി​ല്‍ പ​തി​ച്ച് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 90 പേ​രും മ​രി​ച്ച എ​ത്യോ​പ്യ​ന്‍ എ​യ​ര്‍​ലൈ​ന്‍​സ് ഫ്ളൈ​റ്റ് 409 അ​പ​ക​ട​ത്തി​ല്‍ പൈ​ല​റ്റു​മാ​രി​ല്‍ ഒ​രാ​ളു​ടേ​താ​യി​രു​ന്നു അ​വ​സാ​ന വാ​ക്കു​ക​ള്‍- ‘ന​മ്മ​ള്‍ തീ​ര്‍​ന്നു. ദൈ​വ​മേ, ഞ​ങ്ങ​ളോ​ടു ക​രു​ണ​യു​ണ്ടാ​ക​ണ​മേ’. 1979 ന​വം​ബ​ര്‍ 28ന് ​അ​ന്‍റാ​ര്‍​ട്ടി​ക്ക​യി​ലെ മൗ​ണ്ട് എ​റേ​ബ​സി​ല്‍ ഇ​ടി​ച്ചു​ത​ക​ര്‍​ന്ന് 237 യാ​ത്ര​ക്കാ​രും 20 വി​മാ​ന​ജോ​ലി​ക്കാ​രും മ​രി​ച്ച എ​യ​ര്‍ ന്യൂ​സി​ല​ന്‍​ഡ് ഫ്ളൈ​റ്റ് 901 അ​പ​ക​ട​ത്തി​ല്‍, ക്യാ​പ്റ്റ​ന്‍ പ​റ​ഞ്ഞ​ത്, ‘Go-around power please’ എ​ന്നാ​യി​രു​ന്നു.

പ​ര്‍​വ​ത​ത്തി​ല്‍ ഇ​ടി​ക്കാ​ന്‍ പോ​കു​ന്ന വേ​ഗം ഉ​യ​ര്‍​ത്തി​യെ​ടു​ക്കാ​ൻ കൂ​ടു​ത​ല്‍ ശ​ക്തി എ​ന്‍​ജി​നു​ക​ള്‍​ക്കു കൊ​ടു​ക്ക​ണ​മെ​ന്ന് ഫ്ളൈ​റ്റ് എ​ന്‍​ജി​നി​യ​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ആ ​വാ​ക്കു​ക​ള്‍. മ​ല​യ്ക്കു നേ​രേ വ​ൻ വേ​ഗ​ത്തി​ല്‍ പ​റ​ന്ന​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ മ​ര​ണം സെ​ക്ക​ന്‍​ഡു​ക​ള്‍ അ​ക​ലെ​യാ​ണെ​ന്ന തി​രി​ച്ച​റി​വി​ലും വി​മാ​നം ര​ക്ഷി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗം ആ​ലോ​ചി​ക്കു​ക​യും അ​തി​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​ത്, പ​റ​ത്ത​ല്‍ വെ​റു​മൊ​രു ജോ​ലി എ​ന്ന​തി​ല്‍ ഉ​പ​രി​യാ​യി വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​യി തീ​ര്‍​ന്ന​തി​നാ​ലാ​ണ് എ​ന്നു വ്യ​ക്തം.

Tags : Sunday Deepika Pilots courage disaster

Recent News

Corehub Up