x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര​വും പൈ​തൃ​ക​വും സം​ഗ​മി​ക്കു​ന്ന കേ​ര​ള ലോ​ക്ഭ​വ​ൻ

തോ​മ​സ് വ​ർ​ഗീ​സ്
Published: November 15, 2026 02:50 AM IST | Updated: November 15, 2026 02:50 AM IST

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ര​ക്കു​ക​ളി​ല്‍​നി​ന്ന് അ​ല്‍​പം മാ​റി ക​വ​ടി​യാ​ര്‍ റോ​ഡി​ല്‍ വെ​ള്ള​യ​മ്പ​ലം ജം​ഗ്ഷ​നു സ​മീ​പം ഹ​രി​താ​ഭ​മാ​യി നി​ല​കൊ​ള്ളു​ന്ന കേ​ര​ള ലോ​ക്ഭ​വ​ന്‍. കേ​ര​ള ഗ​വ​ര്‍​ണ​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ലോ​ക്ഭ​വ​ന്‍ കേ​വ​ലം ഭ​ര​ണ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള ഇ​ടം മാ​ത്ര​മ​ല്ല, മ​റി​ച്ച് ച​രി​ത്ര​വും പൈ​തൃ​ക​വും പ്ര​കൃ​തി​ഭം​ഗി​യും ഒ​ത്തു​ചേ​രു​ന്ന മ​നോ​ഹ​ര​മാ​യൊ​രു മ​ന്ദി​രം കൂ​ടി​യാ​ണ്. 12 ഹെ​ക്‌​ട​ർ‌ ഹ​രി​ത​ഭൂ​മി പ​ക്ഷി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ആ​വാ​സ​കേ​ന്ദ്ര​മാ​ണ്. ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ​ത​ല​ങ്ങ​ളി​ലെ വി​ശി​ഷ്്‌​ട വ്യ​ക്തി​ക​ള്‍​ക്ക് സ്വ​ന്തം വീ​ടി​ന്‍റെ ഊ​ഷ്മ​ള​ത പ​ക​രു​ന്ന ഇ​ടം കൂ​ടി​യാ​ണി​ത്.

തി​രു​വി​താം​കൂ​ര്‍ മ​ഹാ​രാ​ജാ​വ് ഭ​ര​ണ​നി​ര്‍​വ​ഹ​ണം ന​ട​ത്തി​യി​രു​ന്ന ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്‍​മു​റ​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​വും ലോ​ക്ഭ​വ​നു തൊ​ട്ട​ടു​ത്താ​ണ്. തി​രു- ‍കൊ​ച്ചി സം​സ്ഥാ​ന​ത്തി​ന്‍റെ അ​തി​ഥി​മ​ന്ദി​ര​മാ​യി നി​ര്‍​മി​ക്ക​പ്പെ​ട്ട​താ​ണ് ലോ​ക്ഭ​വ​ന്‍ വ​ള​പ്പി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം. കാ​ല​ക്ര​മേ​ണ അ​തി​ഥി​ക​ളു​ടെ താ​മ​സ​ത്തി​നും ലോ​ക്ഭ​വ​ന്‍റെ വി​വി​ധ ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഈ ​കെ​ട്ടി​ടം അ​പ​ര്യാ​പ്ത​മാ​യി. ഇ​തോ​ടെ ആ​ദ്യ കെ​ട്ടി​ട​ത്തോ​ടു​ചേ​ര്‍​ന്ന് പു​തി​യ ഭാ​ഗ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക​യും വി​പു​ലീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു.

കേ​ര​ളീ​യ വാ​സ്തു​ശൈ​ലി​യു​ടെ സ​വി​ശേ​ഷ​ത​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന് വി​ക്‌​ടോ​റി​യ​ന്‍ വാ​സ്തു​ശൈ​ലി​യു​ടെ നേ​രി​യ സ്വാ​ധീ​ന​വു​മു​ണ്ട്. ഉ​യ​ര്‍​ന്ന മേ​ല്‍​ക്കൂ​ര​ക​ള്‍, വി​ശാ​ല​മാ​യ മു​റി​ക​ള്‍, വ​ലി​യ ജ​നാ​ല​ക​ള്‍, വാ​തി​ലു​ക​ള്‍ എ​ന്നി​വ കെ​ട്ടി​ട​ത്തി​ന് സ​വി​ശേ​ഷ​മാ​യ പ്രൗ​ഢി പ​ക​രു​ന്നു. വി​ശാ​ല​മാ​യ പു​ല്‍​മേ​ടു​ക​ളും മൃ​ദു​ല​മാ​യ പ​ച്ച​പ്പ​ര​വ​താ​നി വി​രി​ച്ച പു​ല്‍​ത്ത​കി​ടി​ക​ളും ചേ​ര്‍​ന്ന് മ​നോ​ഹ​ര കാ​ഴ്ച​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. വി​വി​ധ​യി​നം ആ​ന്തൂ​റി​യ​ങ്ങ​ളും ഓ​ര്‍​ക്കി​ഡു​ക​ളും വ​ള​രു​ന്ന ഹ​രി​ത​ഗൃ​ഹ​ങ്ങ​ള്‍ സൗ​ന്ദ​ര്യ​ത്തി​ന് മാ​റ്റു​കൂ​ട്ടു​ന്നു. ഗ​വ​ര്‍​ണ​റു​ടെ ഓ​ഫി​സി​നു അ​ഭി​മു​ഖ​മാ​യു​ള്ള പ്ര​ധാ​ന പു​ല്‍​ത്ത​കി​ടി​യു​ടെ മ​ധ്യ​ത്തി​ലെ മ​നോ​ഹ​ര​മാ​യ ജ​ല​ധാ​ര​യും ആ​ക​ര്‍​ഷ​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്.

ഡി​ജി​റ്റ​ല്‍ ഉ​ദ്യാ​നം

രാ​ജ്യ​ത്തെ ലോ​ക്ഭ​വ​നു​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ ഉ​ദ്യാ​നം സ്ഥാ​പി​ച്ച ആ​ദ്യ ഗ​വ​ർ​ണ​ർ മ​ന്ദി​രം എ​ന്ന സ​വി​ശേ​ഷ​ത​യും കേ​ര​ള ലോ​ക്ഭ​വ​നു​ണ്ട്. മ​ര​ങ്ങ​ളി​ല്‍ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന ക്യു ​ആ​ര്‍ കോ​ഡു​ക​ള്‍ സ്കാ​ന്‍ ചെ​യ്താ​ല്‍ അ​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യാ​നും സ​സ്യ​ലോ​ക​ത്തെ​ക്കു​റി​ച്ച് അ​റി​വ് നേ​ടാ​നും സാ​ങ്കേ​തി​ക​വി​ദ്യ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ഈ ​സം​രം​ഭം ലോ​ക്ഭ​വ​ന്‍റെ ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണ്.

3.24 ഹെ​ക്‌​ട​ർ വി​സ്തൃ​തി​യു​ള്ള ഉ​ദ്യാ​നം സ​ന്ദ​ര്‍​ശ​ക​രെ ആ​ക​ര്‍​ഷി​ക്കു​ന്ന മ​റ്റൊ​രു പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ്. കൃ​ത്രി​മ വെ​ള്ള​ച്ചാ​ട്ട​വും മൂ​ന്ന് ഹ​രി​ത​ഗൃ​ഹ​ങ്ങ​ളും ഉ​ദ്യാ​ന​ത്തി​ന്‍റെ മ​നോ​ഹാ​രി​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. ഡെ​ന്‍​ഡ്രോ​ബി​യം, അ​രാ​ണ്ട, അ​രാ​ക്നി​സ്, മൊ​ക്കാ​റ, വാ​ന്‍​ഡ തു​ട​ങ്ങി വി​വി​ധ​യി​നം ഓ​ര്‍​ക്കി​ഡു​ക​ള്‍ ഉ​ദ്യാ​ന​ത്തി​ന് വ​ര്‍​ണ​വൈ​വി​ധ്യ​മേ​കു​ന്നു. റോ​സാ​ച്ചെ​ടി​ക​ളു​ടെ​യും ബി​ഗോ​ണി​യ​ക​ളു​ടെ​യും മി​ക​ച്ച ശേ​ഖ​ര​വും ഇ​വി​ടെ​യു​ണ്ട്. മു​ള​ക​ളു​ടെ വൈ​വി​ധ്യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ബാം​ബു ഗാ​ര്‍​ഡ​നും ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്നു.

ത​മി​ഴ്നാ​ട്ടി​ലെ ശു​ചീ​ന്ദ്ര​ത്തി​ന​ടു​ത്ത് മൈ​ലാ​ടി​യി​ല്‍​നി​ന്ന് എ​ത്തി​ച്ച മ​നോ​ഹ​ര​മാ​യ ശി​ല്‍​പ​ങ്ങ​ള്‍ ഉ​ദ്യാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്, ടെ​ന്നീ​സ് കോ​ര്‍​ട്ട്, ഷ​ട്ടി​ല്‍ കോ​ര്‍​ട്ട് എ​ന്നി​വ​യും ലോ​ക്ഭ​വ​ന്‍ വ​ള​പ്പി​ലു​ണ്ട്. സ്വാ​ത​ന്ത്ര്യ​ദി​നം, റി​പ്പ​ബ്ലി​ക് ദി​നം തു​ട​ങ്ങി​യ വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ‘അ​റ്റ് ഹോം’ ​വി​രു​ന്നു​ക​ള്‍​ക്കും ലോ​ക്ഭ​വ​ന്‍ ഉ​ദ്യാ​നം വേ​ദി​യാ​കു​ന്നു.

അ​റി​വി​ന്‍റെ ലോ​കം തു​റ​ക്കു​ന്ന ഗ്ര​ന്ഥ​ശാ​ല

ആ​റാ​യി​രം പു​സ്ത​ക​ങ്ങ​ളു​ള്ള ഗ്ര​ന്ഥ​ശാ​ല​യും ലോ​ക്ഭ​വ​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. വി​വി​ധ വി​ജ്ഞാ​ന​മേ​ഖ​ല​ക​ളെ​യും താ​ത്പ​ര്യ​മു​ണ​ര്‍​ത്തു​ന്ന വി​ഷ​യ​ങ്ങ​ളെ​യും ആ​സ്പ​ദ​മാ​ക്കി​യു​ള്ള പു​സ്ത​ക​ങ്ങ​ള്‍ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ലോ​ക്ഭ​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​യി നി​ര്‍​മി​ച്ച നി​ര​വ​ധി ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളും വ​ള​പ്പി​ലു​ണ്ട്. അ​സി​സ്റ്റ​ന്‍റ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​മാ​രു​ടെ ക്വാ​ര്‍​ട്ടേ​ഴ്സു​ക​ള്‍ ക​വ​ടി​യാ​ര്‍ റോ​ഡി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ലോ​ക്ഭ​വ​ന്‍ ഡി​സ്പെ​ന്‍​സ​റി, ഇ​ല​ക്‌​ട്രി​ക്ക​ല്‍ ഓ​ഫി​സ്, ലോ​ക്ഭ​വ​ന്‍ എം​പ്ലോ​യീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി എ​ന്നി​വ​യും ഇ​വി​ടെ​യു​ണ്ട്.

ലോ​ക്ഭ​വ​ന്‍റെ പേ​രി​ല്‍ മാ​ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ത​പാ​ല്‍ ഓ​ഫി​സാ​ണ് ‘ദ ​കേ​ര​ള ഗ​വ​ര്‍​ണേ​ഴ്സ് ക്യാ​മ്പ് പോ​സ്റ്റ് ഓ​ഫി​സ്’. സ്പീ​ഡ് പോ​സ്റ്റ് ഉ​ള്‍​പ്പ​ടെ ത​പാ​ല്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന ഈ ​ഓ​ഫി​സ് ലോ​ക്ഭ​വ​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു. ഭ​ര​ണ​പ​ര​മാ​യ പ്രാ​ധാ​ന്യ​ത്തി​ന​പ്പു​റം പ്ര​കൃ​തി​യെ​യും പൈ​തൃ​ക​ത്തെ​യും അ​റി​വി​നെ​യും ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന ഈ ​ഇ​ടം, ത​ല​സ്ഥാ​ന​ന​ഗ​രി​യു​ടെ സാം​സ്കാ​രി​ക​വും ച​രി​ത്ര​പ​ര​വു​മാ​യ വ്യ​ക്തി​ത്വ​ത്തി​ന്‍റെ മ​നോ​ഹ​ര പ്ര​തീ​കം കൂ​ടി​യാ​ണ്.

ഗ​വ​ര്‍​ണ​റു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ചു​മ​ത​ല​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കു​ന്ന​ത് ലോ​ക്ഭ​വ​നി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍ ഏ​കോ​പി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭ​ര​ണ​സം​വി​ധാ​ന​മാ​ണ്. ഗ​വ​ര്‍​ണ​റു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മു​ത​ല്‍ ഗാ​ര്‍​ഹി​ക വി​ഭാ​ഗം വ​രെ​യും പൊ​തു​ജ​ന​സ​മ്പ​ര്‍​ക്ക വി​ഭാ​ഗം മു​ത​ല്‍ സു​ര​ക്ഷാ വി​ഭാ​ഗം വ​രെ​യും വി​പു​ല​മാ​യ സം​വി​ധാ​ന​ത്തി​ലെ ഓ​രോ വി​ഭാ​ഗ​ത്തി​നും വ്യ​ക്ത​മാ​യ ചു​മ​ത​ല​ക​ളു​ണ്ട്.

ചു​മ​ത​ല​ക​ളു​ടെ ഏ​കോ​പ​ന കേ​ന്ദ്രം

ഗ​വ​ര്‍​ണ​റു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ​യും ഗ​വ​ര്‍​ണ​റു​ടെ ഗാ​ര്‍​ഹി​ക വി​ഭാ​ഗ​ത്തി​ന്‍റെ​യും വ​കു​പ്പ് മേ​ധാ​വി എ​ന്ന നി​ല​യി​ല്‍ ഗ​വ​ര്‍​ണ​റു​ടെ സെ​ക്ര​ട്ട​റി ഈ ​ര​ണ്ട് ഓ​ഫി​സു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്നു. ഗ​വ​ര്‍​ണ​റു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ചു​മ​ത​ല​ക​ള്‍ ഉ​ള്‍​പ്പ​ടെ ഔ​ദ്യോ​ഗി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സെ​ക്ര​ട്ടേ​റി​യ​ല്‍ സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വം. നി​യ​മ​സ​ഭ, ഹൈ​ക്കോ​ട​തി, പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മി​ഷ​ന്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍​നി​ന്ന് ഗ​വ​ര്‍​ണ​റു​ടെ പ​രി​ഗ​ണ​ന​യ്ക്കാ​യി സ​മ​ര്‍​പ്പി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഏ​കോ​പ​ന​വും സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ര്‍​വ​ഹി​ക്കു​ന്നു.

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്, ലോ​കാ​യു​ക്ത, ഉ​പ ലോ​കാ​യു​ക്ത, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓം​ബു​ഡ്സ്മാ​ന്‍ എ​ന്നി​വ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ചു​മ​ത​ല​യി​ല്‍​പ്പെ​ടു​ന്നു. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ന്‍​സ​ല​ര്‍ എ​ന്ന നി​ല​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ നി​ര്‍​വ​ഹി​ക്കേ​ണ്ട ചു​മ​ത​ല​ക​ള്‍​ക്കും ഈ ​വി​ഭാ​ഗം സ​ഹാ​യം ന​ല്‍​കു​ന്നു. മു​ന്‍ സൈ​നി​ക​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക ഫ​ണ്ട്, സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന വി​വി​ധ സ​മി​തി​ക​ള്‍ എ​ന്നി​വ​യു​ടെ ചെ​യ​ര്‍​മാ​ന്‍ അ​ല്ലെ​ങ്കി​ല്‍ ര​ക്ഷാ​ധി​കാ​രി എ​ന്ന നി​ല​യി​ലു​ള്ള ഗ​വ​ര്‍​ണ​റു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ആ​വ​ശ്യ​മാ​യ പി​ന്തു​ണ സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​റ​പ്പാ​ക്കു​ന്നു.

ഗ​വ​ര്‍​ണ​റു​ടെ ഗാ​ര്‍​ഹി​ക വി​ഭാ​ഗം

ലോ​ക്ഭ​വ​നി​ലെ ദൈ​നം​ദി​ന ഗാ​ര്‍​ഹി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ക​യെ​ന്ന​താ​ണ് ഗാ​ര്‍​ഹി​ക വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ദൗ​ത്യം. ഗ​വ​ര്‍​ണ​റു​ടെ​യും മ​ന്ത്രി​സ​ഭ​യു​ടെ​യും ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ള്‍ മു​ത​ല്‍ വി​ശി​ഷ്‌​ടാ​തി​ഥി​ക​ളു​ടെ സ്വീ​ക​ര​ണം വ​രെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഈ ​വി​ഭാ​ഗം ഏ​കോ​പി​പ്പി​ക്കു​ന്നു. മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന്‍റെ ഏ​കോ​പ​ന​വും ഗാ​ര്‍​ഹി​ക വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണ്.

ഗ​വ​ര്‍​ണ​ര്‍, ലോ​ക്ഭ​വ​നി​ലെ ഔ​ദ്യോ​ഗി​ക അ​തി​ഥി​ക​ള്‍ എ​ന്നി​വ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍, ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ള്‍, യോ​ഗ​ങ്ങ​ള്‍, സ്വീ​ക​ര​ണ​ങ്ങ​ള്‍, അ​ത്താ​ഴ​വി​രു​ന്നു​ക​ള്‍ എ​ന്നി​വ​യു​ടെ ന​ട​ത്തി​പ്പ് ഈ ​വി​ഭാ​ഗം നി​ര്‍​വ​ഹി​ക്കു​ന്നു. വി​ശി​ഷ്‌​ടാ​തി​ഥി​ക​ളു​ടെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍, പ്രൊ​ട്ടോ​കോ​ൾ‌, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പ്, ഗ​വ​ര്‍​ണ​റു​ടെ യാ​ത്രാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ലോ​ക്ഭ​വ​നി​ലെ കെ​ട്ടി​ട​ങ്ങ​ള്‍, ഫ​ര്‍​ണി​ച്ച​റു​ക​ള്‍, വി​വി​ധ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ​രി​പാ​ല​നം, വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​യും, ഗാ​ര്‍​ഹി​ക വി​ഭാ​ഗ​ത്തി​ന്‍റെ ബ​ജ​റ്റ് എ​സ്റ്റി​മേ​റ്റു​ക​ളു​ടെ പ​രി​ശോ​ധ​ന, ഗ​വ​ര്‍​ണ​റു​ടെ അ​ല​വ​ന്‍​സു​ക​ളും പ്ര​ത്യേ​കാ​വ​കാ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച നി​യ​മ​ങ്ങ​ള്‍​ക്കു കീ​ഴി​ല്‍ ല​ഭി​ക്കു​ന്ന ഗ്രാ​ന്‍റു​ക​ളു​ടെ വി​നി​യോ​ഗ നി​യ​ന്ത്ര​ണം എ​ന്നി​വ​യും കം​പ്ട്രോ​ള​റു​ടെ നേ​രി​ട്ടു​ള്ള ചു​മ​ത​ല​യി​ലാ​ണ്.

സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം

ഗ​വ​ര്‍​ണ​റു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​നും ഗാ​ര്‍​ഹി​ക വി​ഭാ​ഗ​ത്തി​നും പൊ​തു​വാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ഭാ​ഗ​മാ​ണ് അ​ക്കൗ​ണ്ട്സ് വി​ഭാ​ഗം. ചെ​ല​വു​ക​ളു​ടെ നി​യ​ന്ത്ര​ണം, ബ​ജ​റ്റ് ത​യാ​റാ​ക്ക​ല്‍, ശ​മ്പ​ള​വും അ​ല​വ​ന്‍​സു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ചു​മ​ത​ല​ക​ള്‍. ലോ​ക്ഭ​വ​നി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​ക​യും പൊ​തു​ധ​ന​ത്തി​ന്‍റെ വി​നി​യോ​ഗ​ത്തി​ല്‍ കൃ​ത്യ​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ല്‍ അ​ക്കൗ​ണ്ട്സ് വി​ഭാ​ഗ​ത്തി​ന് നി​ര്‍​ണാ​യ​ക പ​ങ്കു​ണ്ട്.‌

യാ​ത്ര​ക​ളും ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളും

ഗ​വ​ര്‍​ണ​റു​ടെ യാ​ത്ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കു​ന്ന​ത് ടൂ​ര്‍ വി​ഭാ​ഗ​മാ​ണ്. വി​വി​ധ ച​ട​ങ്ങു​ക​ളി​ലേ​ക്കു​ള്ള ക്ഷ​ണ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും നി​ര​സി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച ക​ത്തി​ട​പാ​ടു​ക​ള്‍, ഗ​വ​ര്‍​ണ​റു​ടെ ദൈ​നം​ദി​ന പ​രി​പാ​ടി​ക​ള്‍ നി​ശ്ച​യി​ക്ക​ല്‍, ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളു​ടെ ഡ​യ​റി സൂ​ക്ഷി​ക്ക​ല്‍ എ​ന്നി​വ​യും ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​ക​ളാ​ണ്. ഗ​വ​ര്‍​ണ​റു​ടെ യാ​ത്ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട പ്രോ​ട്ടോ​കോ​ൾ ന​ട​പ​ടി​ക​ളും ടൂ​ര്‍ വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്നു.

യാ​ത്ര​യ്ക്കാ​യി ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യു​ക, യാ​ത്ര​യ്ക്കു പു​റ​പ്പെ​ടു​മ്പോ​ഴും തി​രി​ച്ചെ​ത്തു​മ്പോ​ഴും ല​ഗേ​ജു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യും ഇ​തി​ന്‍റെ പ​രി​ധി​യി​ല്‍​പ്പെ​ടു​ന്നു. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ചു​മ​ത​ല​ക​ളു​ടെ നി​ര്‍​വ​ഹ​ണം മു​ത​ല്‍ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളു​ടെ ന​ട​ത്തി​പ്പ് വ​രെ​യും സാ​മ്പ​ത്തി​ക​നി​യ​ന്ത്ര​ണം മു​ത​ല്‍ സു​ര​ക്ഷ​യും ആ​രോ​ഗ്യ​പ​രി​ച​ര​ണ​വും വ​രെ​യും വി​പു​ല​മാ​യ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യാ​ണ് കേ​ര​ള ലോ​ക്ഭ​വ​നു​ള്ള​ത്.

Tags : Sunday Deepika Kerala Lokbhavan History

Recent News

Corehub Up