x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ഛ​ന്‍റെ സ്വ​പ്ന​ത്തി​ന് മ​ക​ളു​ടെ കൈ​യൊ​പ്പ്

ജെ​സ്ന ജോ​ര്‍​ജ്
Published: November 22, 2026 03:30 AM IST | Updated: November 22, 2026 03:30 AM IST

മ​ക​ള്‍ റെ​യി​ല്‍​വേ​യി​ല്‍ ലോ​ക്കോ പൈ​ല​റ്റാ​ക​ണം എ​ന്ന​താ​യി​രു​ന്നു അ​ച്ഛ​ന്‍റെ അ​തി​യാ​യ ആ​ഗ്ര​ഹം. അ​തി​ലേ​ക്ക് അ​വ​ളെ കൈ​പി​ടി​ച്ചു​യ​ര്‍​ത്താ​ന്‍ അ​ച്ഛ​ന്‍ ആ​വു​ന്ന​തെ​ല്ലാം ചെ​യ്തു. റെ​യി​ല്‍​വേ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ര്‍​ഡ് (ആ​ര്‍​ആ​ര്‍​ബി) പ​രീ​ക്ഷ​ക​ള്‍ എ​ഴു​താ​ന്‍ നി​ര​ന്ത​രം പ്രോ​ത്സാ​ഹി​പ്പി​ച്ചു. ലോ​ക്കോ പൈ​ല​റ്റാ​യി​ല്ലെ​ങ്കി​ലും അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് മ​ക​ള്‍ മ​റ്റൊ​രു അ​ര്‍​ഥം ന​ല്‍​കി. ഇ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ​യി​ലെ ആ​ദ്യ വ​നി​താ സ്റ്റേ​ഷ​ന്‍ മാ​നേ​ജ​രാ​യി കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് കെ.‌​സു​മ.

ഇ​ത് കേ​വ​ല​മൊ​രു സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന്‍റെ ക​ഥ​യ​ല്ല. അ​ച്ഛ​ന്‍റെ സ്വ​പ്നം ഹൃ​ദ​യ​ത്തി​ലേ​റ്റി, പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്ന് സ്വ​ന്തം അ​ധ്വാ​ന​ത്തി​ലൂ​ടെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഒ​രു വ​നി​ത​യു​ടെ വി​ജ​യ​ഗാ​ഥ​യാ​ണ്. “റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി ല​ഭി​ക്ക​ണ​മെ​ന്ന​ത് അ​ച്ഛ​ന്‍റെ വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. അ​തി​നാ​യി ഒ​രു​പാ​ട് പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ണ്ട്. റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി ല​ഭി​ച്ച ദി​വ​സം അ​ച്ഛ​നാ​യി​രു​ന്നു ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ന്തോ​ഷി​ച്ച​ത്. അ​ന്ന് ആ ​മു​ഖ​ത്ത് ക​ണ്ട സ​ന്തോ​ഷം ഇ​ന്നും മ​ന​സി​ലു​ണ്ട്.” പ​തി​മൂ​ന്ന് വ​ര്‍​ഷം മു​മ്പു​ള്ള ആ ​നി​മി​ഷം ഓ​ര്‍​ത്തെ​ടു​ക്കു​മ്പോ​ള്‍ സു​മ​യു​ടെ വാ​ക്കു​ക​ളി​ല്‍ വൈ​കാ​രി​ക​ത.

പ്ല​സ് ടു ​പ​ഠ​നം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഭൂ​മി​ശാ​സ്ത്രം പ​ഠി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​മ​യു​ടെ ആ​ഗ്ര​ഹം. എ​ന്നാ​ല്‍, സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ബോ​ട്ട​ണി​യി​ല്‍ ബി​രു​ദം നേ​ടി. പ​ഠ​ന​ശേ​ഷം സ്റ്റാ​ഫ് സെ​ല​ക്‌​ഷ​ന്‍ ക​മ്മീ​ഷ​ന്‍ (എ​സ്എ​സ്‌​സി) പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി. ഇ​തി​നൊ​പ്പം റെ​യി​ല്‍​വേ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ളും എ​ഴു​തി. റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി ല​ഭി​ച്ച​പ്പോ​ഴും അ​വി​ടെ അ​വ​സാ​നി​ച്ചി​ല്ല സു​മ​യു​ടെ യാ​ത്ര. ഓ​രോ ഘ​ട്ട​ത്തി​ലും പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തും പ​രീ​ക്ഷ​ക​ളി​ലൂ​ടെ മു​ന്നേ​റി​യും അ​വ​ര്‍ ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി.

ഹെ​ല്‍​പ്പ​റി​ല്‍​നി​ന്ന് സ്റ്റേ​ഷ​ന്‍ മാ​നേ​ജ​രി​ലേ​ക്ക്

മം​ഗ​ളൂ​രു റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം ‍ ഹെ​ല്‍​പ്പ​റാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം. റെ​യി​ല്‍​വേ​യു​ടെ പ്ര​ത്യേ​ക പ​രീ​ക്ഷ വി​ജ​യി​ച്ച​തോ​ടെ അ​തേ സ്റ്റേ​ഷ​നി​ല്‍ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റാ​യി നി​യ​മ​നം ല​ഭി​ച്ചു. പി​ന്നീ​ട് ക​ട​ലു​ണ്ടി, ക​ല്ലാ​യി സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റാ​യി. തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ക​ണ്ണ​പു​രം സ്റ്റേ​ഷ​ൻ സൂ​പ്ര​ണ്ടാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു. പി​ന്നീ​ട് ക​ല്ലാ​യി, താ​നൂ​ര്‍, കോ​ഴി​ക്കോ​ട് സ്റ്റേ​ഷ​നു​ക​ളി​ലും സൂ​പ്ര​ണ്ടാ​യി പ്ര​വ​ര്‍​ത്തി​ച്ചു.

ഒ​ന്ന​ര വ​ര്‍​ഷ​മാ​യി കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സൂ​പ്ര​ണ്ടി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ്റ്റേ​ഷ​ന്‍ മാ​നേ​ജ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​ത്. ദ​ക്ഷി​ണ റെ​യി​ല്‍​വേ​യി​ലെ ആ​ദ്യ വ​നി​താ സ്റ്റേ​ഷ​ന്‍ മാ​നേ​ജ​ര്‍ എ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത് ഈ ​സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ലൂ​ടെ​യാ​ണ്. “ദ​ക്ഷി​ണ റെ​യി​ല്‍​വേ​യി​ലെ ആ​ദ്യ വ​നി​താ സ്റ്റേ​ഷ​ന്‍ മാ​നേ​ജ​രാ​ണ് ഞാ​നെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ അ​മ്പ​ര​പ്പാ​ണ് തോ​ന്നി​യ​ത്. പു​തി​യ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​ണോ എ​ന്ന് മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദി​ച്ചു. സ​മ്മ​തം അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ നി​യ​മ​നം ല​ഭി​ച്ചു.”

ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം

കോ​ഴി​ക്കോ​ട് പോ​ലൊ​രു പ്ര​ധാ​ന സ്റ്റേ​ഷ​ന്‍റെ സ​മ്പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക ചെ​റി​യ കാ​ര്യ​മ​ല്ല. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യും സൗ​ക​ര്യ​ങ്ങ​ളും മു​ത​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം വ​രെ മാ​നേ​ജ​റു​ടെ ചു​മ​ത​ല​ക​ളി​ല്‍​പ്പെ​ടു​ന്നു. ഓ​രോ പ്ലാ​റ്റ്ഫോ​മി​ലെ​യും ഭ​ക്ഷ​ണ​ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം, യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​ക​ളും ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ക്ക​ല്‍, ജീ​വ​ന​ക്കാ​രു​ടെ ഏ​കോ​പ​നം, മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​ങ്ങി ഓ​രോ കാ​ര്യ​ത്തി​ലും നി​ര​ന്ത​രം ശ്ര​ദ്ധ വേ​ണം.

“ഇ​ത്ര​യും കാ​ലം ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ലും എ​നി​ക്കാ​യി കു​റ​ച്ചു​സ​മ​യം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, പു​തി​യ ചു​മ​ത​ല​യി​ല്‍ 24 മ​ണി​ക്കൂ​റും ജോ​ലി​യെ​ക്കു​റി​ച്ചു​ള്ള ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണ്. താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് പ​ത്ത് മി​നി​റ്റി​നു​ള്ളി​ല്‍ ഓ​ഫീ​സി​ലെ​ത്താ​ന്‍ ക​ഴി​യ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​ധി​യെ​ടു​ത്താ​ലും പ​ക​രം ഒ​രാ​ളെ ചു​മ​ത​ല ഏ​ല്‍​പ്പി​ക്കേ​ണ്ടി​വ​രും. എ​ങ്കി​ലും പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം സ്റ്റേ​ഷ​ന്‍ മാ​നേ​ജ​ര്‍​ക്കു​ത​ന്ന​യാ​ണ് “- ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ വ്യാ​പ്തി തി​രി​ച്ച​റി​യു​മ്പോ​ഴും അ​തി​നെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​ക​യാ​ണ് സു​മ.

സു​മ​യെ ഏ​റെ ആ​ഹ്ലാ​ദി​പ്പി​ക്കു​ന്ന​ത് സ്വ​ന്തം നാ​ട്ടി​ല്‍​ത്ത​ന്നെ ജോ​ലി ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ച്ചു​വെ​ന്ന​താ​ണ്. ഇ​തു​വ​രെ ഒ​രു വ​നി​ത​യും സ്റ്റേ​ഷ​ന്‍ മാ​നേ​ജ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ലാ​ത്ത സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ ചി​ല ആ​ശ​ങ്ക​ക​ളു​ണ്ടാ​യി​രു​ന്നു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​മീ​പ​നം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ആ​ശ​ങ്ക. സ്ത്രീ​യാ​യ​തി​നാ​ല്‍ വി​വേ​ച​നം നേ​രി​ടേ​ണ്ടി​വ​രു​മോ എ​ന്ന ചി​ന്ത​യു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, എ​ല്ലാ ആ​ശ​ങ്ക​ക​ളെ​യും അ​സ്ഥാ​ന​ത്താ​ക്കു​ന്ന​താ​യി​രു​ന്നു സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സ്വീ​ക​ര​ണം.

“വ​ലി​യ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ള​രെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് എ​ന്നെ സ്വീ​ക​രി​ച്ച​ത്. എ​ന്താ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും അ​വ​ര്‍ മ​ടി​കൂ​ടാ​തെ സ​മീ​പി​ക്കും. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും കൂ​ടെ നി​ല്‍​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ പി​ന്തു​ണ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ന​ല്‍​കു​ന്ന​ത്.”

മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി

കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ ന​വീ​ക​ര​ണ​മാ​ണ് പു​തി​യ ചു​മ​ത​ല​യി​ലെ വ​ലി​യ ക​ട​ന്പ​ക​ളി​ലൊ​ന്ന്. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള റെ​യി​ല്‍​വേ സ്റ്റേ​ഷ​നാ​യി കോ​ഴി​ക്കോ​ടി​നെ മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. നി​ര്‍​മാ​ണ ക​രാ​റു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ലം​ഭാ​വം ഉ​ള്‍​പ്പ​ടെ വി​വി​ധ കാ​ര​ണ​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ജോ​ലി​ക​ളു​ടെ യ​ഥാ​ര്‍​ഥ കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് സു​മ പ​റ​ഞ്ഞു. “ഒ​ന്നി​ല്‍​നി​ന്ന് തു​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. അ​ഴി​യാ​ക്കു​രു​ക്കു​ക​ള്‍ ഓ​രോ​ന്നാ​യി അ​ഴി​ക്ക​ണം. സ്റ്റേ​ഷ​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ക​യാ​ണു ല​ക്ഷ്യം”. വ​ലി​യൊ​രു സ്റ്റേ​ഷ​ന്‍റെ ഭ​ര​ണ ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്ന​തി​നൊ​പ്പം വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വേ​ഗം കൂ​ട്ടേ​ണ്ട​തു​ണ്ട്.

നൃ​ത്ത​ത്തി​ലും ക​ള​രി​യി​ലും

ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളു​ടെ തി​ര​ക്കാ​ണെ​ങ്കി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ല്‍ ക​ല​യ്ക്കും കാ​യി​കാ​ഭ്യാ​സ​ത്തി​നും സു​മ വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. കു​ട്ടി​ക്കാ​ലം മു​ത​ല്‍ നൃ​ത്ത​വും ക​ള​രി​യും അ​ഭ്യ​സി​ക്കു​ന്നു​ണ്ട്. ജോ​ലി​ത്തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ മ​ന​സി​ന് ആ​ശ്വാ​സ​വും ശാ​ന്തി​യും ക​ണ്ടെ​ത്തു​ന്ന​ത് ഇ​തി​ലൂ​ടെ​യാ​ണ്. കോ​ഴി​ക്കോ​ട് മൂ​ഴി​ക്ക​ലി​നു സ​മീ​പം കെ​പി​എ​സ് ക​ള​രി കേ​ന്ദ്ര​ത്തി​ലാ​ണ് സു​മ ക​ള​രി അ​ഭ്യ​സി​ക്കു​ന്ന​ത്. തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും സ​മ​യം ക​ണ്ടെ​ത്തി അ​വി​ടെ​യെ​ത്തു​ന്നു​ണ്ട്.

“നൃ​ത്ത​വും ക​ള​രി​യും അ​ഭ്യ​സി​ക്കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ ക​ഴി​യി​ല്ല. ജോ​ലി​ത്തി​ര​ക്കു​ക​ളി​ല്‍​മ​ന​സി​നെ ശാ​ന്ത​മാ​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കു​ന്നു. എ​ന്നെ​ത്ത​ന്നെ ക​ണ്ടെ​ത്താ​നും അ​തി​ല്‍ അ​ലി​ഞ്ഞു​ചേ​രാ​നും ക​ഴി​യു​ന്ന ഇ​ട​ങ്ങ​ളാ​ണ​ത്. ഗി​റ്റാ​ര്‍ വാ​യി​ക്കാ​നും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​നും ഏ​റെ ഇ​ഷ്‌​ട​മാ​ണ്”. പു​തി​യ ചു​മ​ത​ല ക​ലാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​മ​യ​പ​രി​മി​തി​യു​ണ്ടാ​ക്കാ​മെ​ങ്കി​ലും ക​ഴി​യു​ന്നി​ട​ത്തോ​ളം ഇ​ത്ത​രം ഇ​ഷ്‌​ട​ങ്ങ​ളെ​യും ചേ​ര്‍​ത്തു​പി​ടി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

ക​രു​ത്താ​യി കു​ടും​ബം

സു​മ​യു​ടെ ഓ​രോ നേ​ട്ട​ത്തി​നും പി​ന്നി​ല്‍ കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ​യു​ണ്ട്. കെ​സ്ആ​ര്‍​ടി​സി കാ​സ​ര്‍​ഗോ​ഡ് ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഭ​ര്‍​ത്താ​വ് എ​ന്‍.​എ​സ്. ബൈ​ജു​വാ​ണ് എ​ല്ലാ ദൗ​ത്യ​ത്തി​ലും ക​രു​ത്തും ക​രു​ത​ലും ഒ​രു​ക്കി കൂ​ടെ​യു​ള്ള​ത്. ബി​എ​സ്എ​ന്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ശ്രീ​ധ​ര​നാ​ണ് അ​ച്ഛ​ന്‍. അ​മ്മ രാ​ധ. സം​ഗീ​താ​ധ്യാ​പി​ക​യാ​യ സീ​മ സ​ഹോ​ദ​രി​യും ധ​നേ​ഷ്, ര​മേ​ശ് എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ന്മാ​രു​മാ​ണ്.

ക​ഴി​വു​ക​ള്‍​ക്ക് അ​തി​രു​ക​ളി​ല്ലെ​ന്നും അ​വ​സ​ര​ങ്ങ​ളും ആ​ത്മ​വി​ശ്വാ​സ​വും അ​ധ്വാ​ന​വു​മു​ണ്ടെ​ങ്കി​ല്‍ ഏ​ത് ഉ​യ​ര​വും കീ​ഴ​ട​ക്കാ​മെ​ന്നും സു​മ​യു​ടെ ജീ​വി​ത​പാ​ഠം ഓ​ര്‍​മി​പ്പി​ക്കു​ന്നു. അ​ച്ഛ​ന്‍റെ സ്വ​പ്ന​ത്തി​ല്‍ തു​ട​ങ്ങി​യ യാ​ത്ര ഇ​ന്ന് ച​രി​ത്ര​ത്തി​ന്‍റെ​പു​തി​യൊ​രു അ​ധ്യാ​യ​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു. ആ ​നേ​ട്ടം സു​മ​യ്ക്ക് മാ​ത്ര​മ​ല്ല, അ​വ​ളെ​പ്പോ​ലെ സ്വ​പ്ന​ങ്ങ​ളു​മാ​യി മു​ന്നേ​റു​ന്ന അ​നേ​കം പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​ചോ​ദ​ന​മാ​ണ്.

Tags : SUNDAY DEEPIKA

Recent News

Corehub Up