x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​നി​യ​ർ മേ​നോ​ൻ

സി​ജോ പൈ​നാ​ട​ത്ത്
Published: November 22, 2026 03:51 AM IST | Updated: November 22, 2026 03:51 AM IST

ദി​വ​സ​വും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​നു മു​ന്‍​പ് കേ​സു​ക​ള്‍ ആ​ഴ​ത്തി​ല്‍ പ​ഠി​ക്കും. സ​മ​ഗ്ര​മാ​യ ഗൃ​ഹ​പാ​ഠ​ത്തി​നു ശേ​ഷ​മാ​ണ് മേ​നോ​ന്‍റെ കോ​ട​തി​യി​ലെ വാ​ദം. സു​പ്രീം കോ​ട​തി​യു​ടെ​യും ഹൈ​ക്കോ​ട​തി​ക​ളു​ടെ​യും പു​തി​യ വി​ധി​ക​ളും സ​വി​ശേ​ഷ​സ്വ​ഭാ​വ​വും ദി​വ​സ​വും കു​റി​ച്ചു​വ​ക്കു​ന്ന ശീ​ലം പ​ഠ​ന​കാ​ലം മു​ത​ല്‍ മേ​നോ​നു​ണ്ടാ​യി​രു​ന്നു. 

ഏ​റ്റെ​ടു​ത്ത പ്ര​ഫ​ഷ​നോ​ടു​ള്ള​തു ക​ടു​ത്ത പാ​ഷ​നെ​ങ്കി​ല്‍, പ്രാ​യം എ​ത്ര​യാ​യാ​ലും ക​രി​യ​ര്‍ ആ​ത്മാ​ർ​ഥ​ത​യോ​ടെ തു​ട​രും. നൂ​റു വ​യ​സ് പി​ന്നി​ട്ട അ​ഡ്വ. പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍ മേ​നോ​ന്‍ എ​ന്ന അ​ഡ്വ. പി.​ബി. മേ​നോ​ന്‍ പ്രാ​യം ത​ള​ര്‍​ത്താ​ത്ത സ​മ​ർ​പ്പ​ണ​ബു​ദ്ധി​യോ​ടെ നി​യ​മ​ലോ​ക​ത്തു വി​ജ​യ​ക​ഥ​ക​ളെ​ഴു​തു​മ്പോ​ള്‍, അ​ത് അ​ഭി​ഭാ​ഷ​ക സ​മൂ​ഹ​ത്തി​ലെ അ​ദ്ഭു​ത​മാ​കു​ന്നു.

73 വ​ര്‍​ഷ​വും 60 ദി​വ​സ​വും തു​ട​ര്‍​ച്ച​യാ​യി അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്‌​ടീ​സ് ചെ​യ്ത​തി​ന്‍റെ അ​പൂ​ര്‍​വ​നേ​ട്ട​ത്തി​നു​ള്ള ഗി​ന്ന​സ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡ് അ​ഡ്വ. പി.​ബി. മേ​നോ​ന്‍റെ പേ​രി​ലാ​ണ്. ഇ​ത്ര​യും കാ​ലം അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍ നി​യ​മ​ലോ​ക​ത്തി​ല്ല​ത്രെ. ജി​ല്ലാ, മ​ജി​സ്ട്രേ​ട്ട് കോ​ട​തി​ക​ളി​ലാ​യി​രു​ന്നു അ​ഡ്വ. മേ​നോ​ന്‍റെ സേ​വ​ന​സ​പ​ര്യ​യ​ത്ര​യും.

അ​പൂ​ര്‍​വ​വും അ​ഭി​മാ​ന​ക​ര​വു​മാ​യ അ​ധ്യാ​യ​ങ്ങ​ളെ​ഴു​തി​യ പി.​ബി. മേ​നോ​ന് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ 12ലെ ​വി​ജ്ഞാ​പ​ന​പ്ര​കാ​രം ന​ല്‍​കി​യ സീ​നി​യ​ര്‍ അ​ഡ്വ​ക്ക​റ്റ് എ​ന്ന അം​ഗീ​കാ​ര​ത്തി​ലു​മു​ണ്ടാ​യി​രു​ന്നു അ​പൂ​ര്‍​വ​ത. ഹൈ​ക്കോ​ട​തി​യി​ല്‍ ദീ​ര്‍​ഘ​കാ​ലം സ​വി​ശേ​ഷ​സേ​വ​നം ചെ​യ്ത മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ര്‍​ക്കു ന​ല്‍​കു​ന്ന സീ​നി​യ​ര്‍ അ​ഡ്വ​ക്ക​റ്റ് പ​ദ​വി, ഹൈ​ക്കോ​ട​തി​യു​ടെ സ​വി​ശേ​ഷ അ​ധി​കാ​ര​മു​പ​യോ​ഗി​ച്ചു ജി​ല്ലാ കോ​ട​തി​ക​ളി​ല്‍ സേ​വ​നം ചെ​യ്ത അ​ഭി​ഭാ​ഷ​ക​നു ല​ഭി​ച്ചു എ​ന്ന​താ​യി​രു​ന്നു പ്ര​ത്യേ​ക​ത.

1961 ലെ ​അ​ഡ്വ​ക്ക​റ്റ്സ് ആ​ക്‌​ട് സെ​ക്‌​ഷ​ന്‍ 16 (2), (1961 ലെ ​സെ​ന്‍​ട്ര​ല്‍ ആ​ക്‌​ട് 25), 2026 ലെ ​കേ​ര​ള ഹൈ​ക്കോ​ട​തി (സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​രു​ടെ നി​യ​മ​നം) ച​ട്ട​ങ്ങ​ളു​ടെ റൂ​ള്‍ 2 പ്ര​കാ​ര​മു​ള്ള അ​ധി​കാ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു, കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സും ജ​ഡ്ജി​മാ​രും പി.​ബി. മേ​നോ​നെ സീ​നി​യ​ര്‍ അ​ഡ്വ​ക്ക​റ്റ് പ​ദ​വി​യി​ലേ​ക്കു​യ​ര്‍​ത്തി​യ​ത്.

പാ​ല​ക്കാ​ട് മു​ത​ല്‍ പാ​ല​ക്കാ​ട് വ​രെ

നി​യ​മ​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള അ​റി​വ്, സ​ത്യ​സ​ന്ധ​ത, ക​ഠി​നാ​ധ്വാ​നം, അ​ച്ച​ട​ക്കം, ആ​ത്മാ​ര്‍​ഥ​ത എ​ന്നി​വ സ​മം ചേ​ര്‍​ത്താ​ണ് അ​ഡ്വ. മേ​നോ​ന്‍ അ​ഭി​ഭാ​ഷ​ക​വൃ​ത്തി​ക്കു തി​ള​ക്ക​മാ​ര്‍​ന്ന മാ​നം കു​റി​ച്ച​ത്. 1926 ഒ​ക്‌​ടോ​ബ​ര്‍ 15ന് ​പാ​ല​ക്കാ​ട് പ​ല്ല​ശ​ന​യി​ലാ​ണു ജ​ന​നം. പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്‌​ട​റാ​യി​രു​ന്ന കോ​മ​ന്‍​നാ​യ​രും ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യു​മാ​ണു മാ​താ​പി​താ​ക്ക​ള്‍.

പാ​ല​ക്കാ​ട് മു​നി​സി​പ്പ​ല്‍ ഹൈ​സ്കൂ​ളി​ലും വി​ക്‌​ടോ​റി​യ കോ​ള​ജി​ലും വി​ദ്യാ​ഭ്യാ​സം. മ​ദ്രാ​സ് ലോ ​കോ​ള​ജി​ല്‍ നി​യ​മ​പ​ഠ​നം. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ള്‍ ചെ​യ്തു. അ​വി​ടെ ര​ണ്ടു വ​ര്‍​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം, ക​രി​യ​റി​ല്‍ സ​ജീ​വ​മാ​കാ​ന്‍ പാ​ല​ക്കാ​ട്ടേ​ക്കു മ​ട​ങ്ങി​യെ​ത്തി. തു​ട​ര്‍​ന്നു​ള്ള​തു പ​തി​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ട്ട അ​ഭി​ഭാ​ഷ​ക വി​ജ​യ​സ​പ​ര്യ​യു​ടെ ച​രി​ത്രം.

ദി​വ​സ​വും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​നു മു​ന്പ് കേ​സു​ക​ള്‍ ആ​ഴ​ത്തി​ല്‍ പ​ഠി​ക്കും. സ​മ​ഗ്ര​മാ​യ ഗൃ​ഹ​പാ​ഠ​ത്തി​നു ശേ​ഷ​മാ​ണ് കോ​ട​തി​യി​ലെ വാ​ദം. സു​പ്രീം കോ​ട​തി​യു​ടെ​യും ഹൈ​ക്കോ​ട​തി​ക​ളു​ടെ​യും പു​തി​യ വി​ധി​ക​ളും സ​വി​ശേ​ഷ സ്വ​ഭാ​വ​വും ദി​വ​സ​വും കു​റി​ച്ചു​വ​യ്ക്കു​ന്ന ശീ​ലം പ​ഠ​ന​കാ​ലം മു​ത​ല്‍ മേ​നോ​നു​ണ്ടാ​യി​രു​ന്നു.

1950 ജൂ​ലൈ 18നാ​ണ് പി.​ബി. മേ​നോ​ന്‍ പാ​ല​ക്കാ​ട് കോ​ട​തി​യി​ല്‍ സ്വ​ന്തം നി​ല​യി​ല്‍ ­­­­പ്രാ​ക്‌​ടീ​സ് ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു. പി​ന്നീ​ട് സി​വി​ല്‍ കേ​സു​ക​ളി​ല്‍ വി­­­­­­­​ജ​യ​മു​ദ്ര പ​തി​പ്പി​ച്ചു. ഓ​രോ കേ​സി​നെ​യും അ​തീ​വ സൂ​ക്‌​ഷ്മ​ത​യോ​ടെ​യും ഗൗ​ര​വ​ത്തോ​ടെ​യും സ​മീ​പി​ക്കു​ന്ന ശൈ​ലി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ക​ക്ഷി​ക​ള്‍ ത​ന്നി​ല്‍ അ​ര്‍​പ്പി​ക്കു​ന്ന വ​ലി​യ വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും കാ​ത്തു​സൂ​ക്ഷി​ക്കു​ക​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ പ​ര​മ​പ്ര​ധാ​ന​മാ​യ മൂ​ല്യ​മെ​ന്ന് അ​ഡ്വ. മേ​നോ​ന്‍ പ​റ​യു​ന്നു.

കോ​ട​തി​മു​റി​ക്ക​പ്പു​റം

നി​യ​മ വ്യ​വ​ഹാ​ര​ങ്ങ​ളി​ലും പു​റ​ത്തും നീ​തി​യും ധാ​ര്‍​മി​ക​ത​യും മാ​റ്റി​നി​ര്‍​ത്തി​യു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍​ക്കു വ​ഴ​ങ്ങാ​ന്‍ അ​ഡ്വ. മേ​നോ​ന്‍ ഒ​രി​ക്ക​ലും ത​യാ​റ​ല്ല. പ​ല​രു​ടെ​യും കു​ടും​ബ പ്ര​ശ്ന​ങ്ങ​ള്‍ കേ​സു​ക​ളാ​യി കോ​ട​തി​യി​ലെ​ത്തു​മ്പോ​ള്‍, അ​വ പ​രി​ഹ​രി​ക്കാ​ന്‍ കോ​ട​തി​ക്കു പു​റ​ത്ത് അ​നു​ര​ഞ്ജ​ന സാ​ധ്യ​ത​ക​ള്‍ തു​റ​ന്നു​ന​ല്‍​കാ​നാ​കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​ശ്ര​മം. വ​ലി​യ അ​ള​വി​ല്‍ അ​തു വി​ജ​യം ക​ണ്ടു. അ​നാ​വ​ശ്യ​മാ​യ വ്യ​വ​ഹാ​ര​ങ്ങ​ളെ അ​ദ്ദേ​ഹം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി.

മു​ന്നി​ലെ​ത്തു​ന്ന ക​ക്ഷി​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യ​ല്ല, കേ​സി​ന്‍റെ ഉ​ള്ള​ട​ക്ക​മാ​ണ് മേ​നോ​ന്‍റെ മു​ഖ്യ​പ​രി​ഗ​ണ​ന. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന ക​ക്ഷി​ക​ള്‍​ക്കു കോ​ട​തി​ച്ചെ​ല​വു​ക​ള്‍​ക്കു​ള്ള​ത് അ​ദ്ദേ​ഹം ന​ല്‍​കും. അ​പ്പീ​ല്‍ പോ​കേ​ണ്ടി​വ​ന്നാ​ല്‍ അ​തി​നാ​യി മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​നെ നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഫീ​സ് സ്വ​ന്തം പോ​ക്ക​റ്റി​ല്‍​നി​ന്നു ന​ല്‍​കു​ന്ന ശീ​ല​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ടെ​ന്നു സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ര്‍​ക്കു​ന്നു.

പാ​ല​ക്കാ​ട് ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള മേ​നോ​ന്‍, ജൂ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​രെ കൈ​പി​ടി​ച്ചു​യ​ര്‍​ത്തു​ന്ന​തി​ലും പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. ത​ന്‍റെ സ്വ​കാ​ര്യ ശേ​ഖ​ര​ത്തി​ലെ വി​ല​പ്പെ​ട്ട നി​യ​മ​പു​സ്ത​ക​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ലൈ​ബ്ര​റി​ക്ക് അ​ദ്ദേ​ഹം കൈ​മാ​റി.
കോ​ട​തി​മു​റി​യി​ല്‍ സ​മ​യം പ്ര​ധാ​ന​മാ​ണെ​ന്ന് അ​ഡ്വ. മേ​നോ​ന്‍ നി​ര​ന്ത​രം അ​ഭി​ഭാ​ഷ​ക​രെ​യും ക​ക്ഷി​ക​ളെ​യും ഓ​ര്‍​മി​പ്പി​ക്കും. സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ന്ന​തി​ലും മ​റ്റും വ​ള​രെ ചു​രു​ങ്ങി​യ വാ​ക്കു​ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, അ​പ്ര​സ​ക്ത​മോ അ​നാ​വ​ശ്യ​മോ ആ​യ ചോ​ദ്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക എ​ന്നി​വ​യി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. കോ​ട​തി​യു​ടെ സ​മ​യം തെ​ല്ലും പാ​ഴാ​ക്ക​രു​തെ​ന്ന് ഇ​ദ്ദേ​ഹം ജൂ​ണി​യ​ര്‍ അ​ഭി​ഭാ​ഷ​ക​രെ ഓ​ര്‍​മി​പ്പി​ക്കും.

കെ​മി​സ്ട്രി ടു ​ലോ

പാ​ല​ക്കാ​ട് വി​ക്‌​ടോ​റി​യ കോ​ള​ജി​ല്‍ കെ​മി​സ്ട്രി​യി​ലാ​യി​രു​ന്നു ബി​രു​ദ​പ​ഠ​നം. അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹ​മ​നു​സ​രി​ച്ചു ശാ​സ്ത്ര​വ​ഴി വി​ട്ട് നി​യ​മ​പ​ഠ​ന​ത്തി​ലേ​ക്കു മാ​റി മ​ദ്രാ​സ് ലോ ​കോ​ള​ജി​ലെ​ത്തി. പ​ഠ​ന​ശേ​ഷം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പി.​വി. രാ​ജ​മ​ന്നാ​ര്‍​ക്കു മു​ന്നി​ലാ​ണ് എ​ൻ​റോ​ള്‍ ചെ​യ്ത​ത്. അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലാ​യി​രു​ന്ന കെ. ​കു​ട്ടി​ക്കൃ​ഷ്ണ​മേ​നോ​നു കീ​ഴി​ല്‍ ഒ​രു വ​ര്‍​ഷം ട്രെ​യി​നി. 1952ല്‍ ​നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​ശേ​ഷം, പാ​ല​ക്കാ​ട് അ​ഡ്വ. കെ.​എ​സ്. രാ​മ​കൃ​ഷ്ണ​യ്യ​രു​ടെ ജൂ​ണി​യ​റാ​യാ​ണ് അ​ഭി​ഭാ​ഷ​ക​ജീ​വി​ത​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന മേ​നോ​ന്‍, ഫോ​ര്‍​ട്ട് കൊ​ച്ചി കോ​ട​തി​യി​ല്‍ സ​ബ് ജ​ഡ്ജി​യാ​യി​രു​ന്ന വെ​ങ്കി​ടേ​ശ അ​യ്യ​രു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചാ​ണു സി​വി​ല്‍ കേ​സു​ക​ളി​ലേ​ക്കു ശ്ര​ദ്ധ​യൂ​ന്നി​യ​ത്.

പി​ന്നീ​ടു ഭാ​ര്യാ​പി​താ​വ് സി.​പി. മാ​ധ​വ​ന്‍ നാ​യ​രു​ടെ ജൂ​ണി​യ​റാ​യി. 1967 മു​ത​ല്‍ പാ​ല​ക്കാ​ട്ട് സ്വ​ന്ത​മാ​യി ഓ​ഫീ​സും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളു​മാ​യി നി​യ​മ​ലോ​ക​ത്തു സ​ജീ​വ​മാ​യി. രാ​ജ്യ​ത്ത് കോ​ട​തി​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം പ്രാ​ക്‌​ടീ​സ് ചെ​യ്ത അ​ഭി​ഭാ​ഷ​ക​രി​ലൊ​രാ​ളാ​ണ് പി.​ബി. മേ​നോ​ന്‍. ദീ​ര്‍​ഘ​കാ​ല​ത്തെ അ​നു​ഭ​വ​സ​മ്പ​ത്തി​ന്‍റെ​യും പാ​ണ്ഡി​ത്യ​ത്തി​ന്‍റെ​യും വെ​ളി​ച്ച​ത്തി​ല്‍, പി​ന്നി​ല്‍ ന​ട​ക്കു​ന്ന​വ​രോ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​പ്ര​ധാ​ന​മാ​യ ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ ഇ​ങ്ങ​നെ: “അ​ഭി​ഭാ​ഷ​ക​വൃ​ത്തി ബി​സി​ന​സ​ല്ല, പ്ര​ഫ​ഷ​നാ​ണ്.”

കൃ​ത്യ​വും സൂ​ക്‌​ഷ്മ​വു​മാ​യ ദ​ര്‍​ശ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ്ര​ഫ​ഷ​ന്‍ പ​രു​വ​പ്പെ​ടു​ത്തി​യ​ത്. ജീ​വി​ത​ത്തി​ലെ അ​ച്ച​ട​ക്ക​വും ചി​ട്ട​ക​ളും അ​തി​ന് ഇ​ദ്ദേ​ഹ​ത്തെ ബ​ല​പ്പെ​ടു​ത്തി. താ​മ​സി​ക്കു​ന്ന പു​ത്തൂ​രി​ലെ ‘റോ​സ് ലാ​ന്‍​ഡി’​ല്‍ പു​ല​ര്‍​ച്ചെ നാ​ല​ര​യ്ക്ക് അ​ഡ്വ. മേ​നോ​ന്‍റെ ദി​നം ആ​രം​ഭി​ക്കും. കു​ളി​ച്ച് ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ചി​ത്ര​ത്തി​നു മു​ന്നി​ല്‍ ദീ​പം തെ​ളി​ക്കും. ക​ള​ഭ​ക്കു​റി​യ​ണി​ഞ്ഞ് ആ​റി​നു മു​ന്പേ ഓ​ഫീ​സി​ലെ​ത്തും. ശേ​ഷം അ​ന്ന​ത്തെ കേ​സു​ക​ളു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​നാ​കും.

ഇ​ഷ്‌​ട​മാ​ണു നൂ​റു​വ​ട്ടം­­

എ​ന്തി​നോ​ട് ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വും ഇ​ഷ്‌​ടം എ​ന്നു ചോ​ദി​ച്ചാ​ല്‍, മ​ദ്രാ​സ് ലോ ​കോ​ള​ജി​ല്‍ പ​ഠി​ക്കാ​ന്‍ പോ​യ​പ്പോ​ഴു​ള്ള അ​നു​ഭ​വം എ​ന്ന ഉ​ത്ത​ര​മാ​ണ് നൂ​റാം വ​യ​സി​ലും അ​ഡ്വ. പി.​ബി. മേ​നോ​നു പ​റ​യാ​നു​ള്ള​ത്. ആ​രോ​ഗ്യം അ​നു​വ​ദി​ക്കു​ന്നി​ട​ത്തോ​ളം നി​യ​മ​ലോ​ക​ത്തു സ​ജീ​വ​മാ​യി തു​ട​ര​ണം. അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യോ​ടു​ള്ള അ​ഭി​നി​വേ​ശ​വും താ​ത്പ​ര്യ​വു​മാ​ണ് ഈ ​രം​ഗ​ത്ത് തു​ട​രാ​ന്‍ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

പ​രേ​ത​യാ​യ മാ​ല​തി മേ​നോ​നാ​ണ് അ​ഡ്വ. പി.​ബി. മേ​നോ​ന്‍റെ ഭാ​ര്യ. മ​ക​ള്‍ ഡോ. ​സു​ഭ​ദ്ര, മ​രു​മ​ക​ന്‍ ഡോ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ര്‌​ക്കൊ​പ്പം പാ​ല​ക്കാ​ട് പു​ത്തൂ​രി​ലാ​ണു താ​മ​സം. അ​നു ജ​യ കൃ​ഷ്ണ​ന്‍ (പാ​ല​ക്കാ​ട്), ഡോ. ​വി​ജ​യ​കു​മാ​ര്‍ (അ​മേ​രി​ക്ക) എ​ന്നി​വ​രാ​ണു മ​റ്റു മ​ക്ക​ള്‍. അ​ഡ്വ. മേ​നോ​നെ തേ​ടി പു​തു​ത​ല​മു​റ​യി​ലെ അ​ഭി​ഭാ​ഷ​ക​ര്‍ പു​ത്തൂ​രി​ലെ വീ​ട്ടി​ലെ​ത്തും. ഗ​ഹ​ന​മാ​യ നി​യ​മ​പു​സ്ത​ക​ങ്ങ​ളും തീ​ക്‌​ഷ്ണ​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ധ്യാ​യ​ങ്ങ​ളും ല​ളി​ത​മാ​യി വാ​യി​ച്ച​റി​യും​പോ​ലെ നി​റ​ഞ്ഞ മ​ന​സോ​ടെ​യാ​കും അ​വ​രു​ടെ മ​ട​ക്കം.

Tags : SundayDeepika Senior Menon

Recent News

Corehub Up